പൂഞ്ഞാര്‍ : സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷം പി.സി. ജോര്‍ജ്ജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ. അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. അനുഗ്രഹ പ്രഭാഷണം നടത്തി. അഭിജിത്ത് എ.ബി. മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് സമര്‍പ്പണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. രാജേഷ് നിര്‍വ്വഹിച്ചു.
സര്‍വ്വീസില്‍നിന്ന് വിരമിക്കുന്ന അധ്യാപകരായ തോമസ് മാത്യു പി., മേരിക്കുട്ടി സെബാസ്റ്റ്യന്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും യോഗത്തില്‍ സമര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ എ.ജെ. ജോസഫ് സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ ഹെഡ്മാസ്റ്റര്‍ ജോസ് ജോര്‍ജ്ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വാര്‍ഡ് മെമ്പര്‍ നിര്‍മ്മല മോഹനന്‍, പി.റ്റി.എ. പ്രസിഡന്റ് ഡെന്നി പുല്ലാട്ട്, സ്റ്റാഫ് പ്രതിനിധികളായ ഫാ. മാത്യു ജോര്‍ജ്ജ്, ടോണി തോമസ്, ഡെയ്സമ്മ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജോബിന്‍ കുരുവിള, സ്കൂള്‍ ലീഡേഴ്സായ മഹേശ്വര്‍ സുദര്‍ശനന്‍, നെല്‍ബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനതലത്തില്‍ വിവിധ മേളകളില്‍ സമ്മാനാര്‍ഹരായവര്‍ക്കും ഉപജില്ലാ-ജില്ലാ തലങ്ങളില്‍ ആദ്യ സ്ഥാനങ്ങള്‍ നേടിയവര്‍ക്കും പഠനത്തില്‍ മികവുപുലര്‍ത്തിയവര്‍ക്കും പ്രത്യേക പുരസ്ക്കാരങ്ങളും വിതരണം ചെയ്തു. ഉച്ചകഴിഞ്ഞ് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉപകരണസംഗീത അരങ്ങേറ്റവും നടന്നു.
No comments:
Post a Comment