സമഗ്ര പോർട്ടലിൽ ‘അവധിക്കാല സന്തോഷങ്ങൾ’
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശ്രമദിനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ, ഓൺലൈൻ വഴി കളിക്കാനും പഠിക്കാനും സർക്കാർ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെയും എസ്.സി.ഇ.ആർ.ടി.യുടെയും നേതൃത്വത്തിൽ ‘സമഗ്ര’ പോർട്ടലിൽ ‘അവധിക്കാല സന്തോഷങ്ങൾ’ എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന പഠന സൗകര്യം പ്രയോജനപ്പെടുത്തുക.
വിവിധ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും
കുട്ടികള്‍ക്ക് നിശ്ചിത ശേഷികൾ ആർജിക്കാൻ കഴിയുന്ന രൂപത്തിലാണ് ഇത്
തയാറാക്കിയിട്ടുള്ളത് . രക്ഷിതാക്കളുടെ മൊബൈൽ ഫോൺ വഴി ഇത്
പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി സമഗ്ര ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ
നിന്ന് ഡൗൺലോഡ് ചെയ്യുകയോ www.samagra.kite.kerala.gov.in സന്ദർശിക്കുകയോ
ചെയ്യുക. അവിടെ Edutainment എന്ന ലിങ്കിൽ പ്രവേശിച്ച് class, ഇഷ്ടമുള്ള
topic എന്നിവ നൽകി പ്രവർത്തനങ്ങൾ ആരംഭിക്കാം.
അക്ഷരവൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്..
കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് 'അക്ഷര വൃക്ഷം' എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് സവിശേഷമായ ഈ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ 'സ്കൂൾ വിക്കി' യിലാണ് രചനകൾ പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ എസ് സി ഇ ആർ ടി, കൈറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കു ചേരാവുന്നതാണ്. ഏപ്രിൽ മാസം ഇരുപതാം തീയതി വരെ രചനകൾ സ്വീകരിക്കുന്നതാണ്. ഓരോ വിദ്യാർത്ഥിയുടെയും രചനകൾ അതത് സ്കൂൾ അധ്യാപകരാണ് സ്കൂൾ വിക്കിയിൽ ചേർക്കുന്നത്. 'അക്ഷര വൃക്ഷം' പദ്ധതിയിൽ പങ്കെടുത്തു തങ്ങളുടെ കഴിവ് തെളിയിക്കാൻ ഉത്സാഹത്തോടെ കുട്ടികൾ മുന്നോട്ടു വരണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന മത്സരങ്ങൾ..
(വീട്ടിലിരുന്ന് സമ്മാനം നേടാം)
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി കഥാരചന, കവിതാരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾ വീട്ടിലിരുന്ന് തയ്യാറാക്കിയ കഥകളും കവിതകളും രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തി 2020 ഏപ്രിൽ 30നകം director@ksicl.org എന്ന E-mail ൽ അഡ്രസിലോ 9847178201 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ ആണ് അയക്കേണ്ടത്. പേര്, വയസ്സ് , ക്ലാസ്സ്, പഠിക്കുന്ന സ്കൂൾ എന്നിവ ഉൾപ്പെടുത്തേണ്ടതാണ്.
EMC (Energy Management Centre) Kerala സഘടിപ്പിക്കുന്ന മത്സരങ്ങൾ..
LP, UP വിദ്യാര്‍ഥികള്‍ക്ക് പെയിന്റിംഗ് മത്സരം, HS വിദ്യാര്‍ഥികള്‍ക്ക് കാര്‍ട്ടൂണ്‍ രചന, HSS വിഭാഗത്തിന് ഡിജിറ്റല്‍ കൊളാഷ് എന്നീ മത്സരങ്ങള്‍ ഉണ്ടാകും. സൃഷ്ടികള്‍ ഇ-മെയില്‍ ചെയ്താല്‍ മതി. വിശദവിവരങ്ങള്‍ ചുവടെയുള്ള ബ്രോഷറില്‍..

'ലോക്ക് ഡൗൺ' , കോവിഡ് 19 പകർച്ചവ്യാധി - ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഗവൺമെന്റും വിദ്യാഭ്യാസ വകുപ്പും അതാത് സമയങ്ങളിൽ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് മേൽപ്പറഞ്ഞ മത്സരങ്ങളിലും പരിപാടികളിലും കുട്ടികൾ പങ്കെടുക്കേണ്ടത് എന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
No comments:
Post a Comment