പ്ലാസ്റ്റിക്കിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള സന്ദേശവുമായി ,വേള്‍ഡ് മലയാളി കൗണ്‍സില്‍ , ഇന്‍ഡ്യ റീജിയണ്‍ ചെയര്‍മാനും 'ലേബര്‍ ഇന്‍ഡ്യ'യുടെ അമരക്കാരനുമായ ജോര്‍ജ്ജ് കുളങ്ങര പൂഞ്ഞാറിലെത്തി. പൂഞ്ഞാര്‍ 'ഭൂമിക' സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുവാന്‍ എത്തിയ അദ്ദേഹം , പൂഞ്ഞാറിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന യത്നത്തിന് പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്ക്കരണമാണ് പ്രധാന പ്രശ്നമെന്നിരിക്കെ , പൂഞ്ഞാര്‍ പ്രദേശങ്ങളില്‍ ശേഖരിക്കപ്പെടുന്ന ഇത്തരം മാലിന്യങ്ങള്‍ , കേരളത്തിന്റെ ചുരുക്കം ചില ഭാഗങ്ങളില്‍ മാത്രമുള്ള സംസ്ക്കരണ യൂണിറ്റുകളില്‍ എത്തിക്കുവാനുള്ള ഉത്തരവാദിത്വവും അദ്ദേഹം ഏറ്റെടുത്തു.
പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍ , കര്‍ഷകവേദി പ്രവര്‍ത്തകര്‍ , വ്യാപാരി വ്യവസായി പ്രതിനിധികള്‍ , വിവിധ സംഘടനകളുടെയും സ്കൂളുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ സംബന്ധിച്ചു. ഭൂമിക പ്രസിഡന്റ് തോമസ് വടക്കേല്‍ , പൂഞ്ഞാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ , വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഡ്വ. ജോഷി എബ്രാഹം എന്നിവര്‍ സംസാരിച്ചു.
Wednesday, March 30, 2011
Sunday, March 27, 2011
പ്ലാസ്റ്റിക് മാലിന്യവിമുക്ത കേരളത്തിനായി കൈ കോര്‍ക്കുക
ഫാ. ജോര്‍ജ്ജ് വയലില്‍ക്കളപ്പുര CMI |
Read More/തുടര്‍ന്നു വായിക്കുക..
Thursday, March 24, 2011
മണ്ണും വിണ്ണും ഒന്നു ചേരുന്ന ' അയ്യമ്പാറ'
' വാഹനമോടിച്ച് ഒരു കുന്നിന്റെ നെറുകയിലെത്തുക... നോക്കെത്താ ദൂരത്തുള്ള പ്രകൃതി ഭംഗി ആസ്വദിക്കുക..അതും നിരപ്പുള്ള പാറകള്‍ക്ക് മീതെ നടന്ന്... '. വളരെ ചുരുക്കം വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മാത്രം ലഭിക്കുന്ന ഈ സൗകര്യം , പൂഞ്ഞാറിനു വളരെ അടുത്തും ലഭ്യമാണ് എന്ന വസ്തുത എത്ര പേര്‍ മനസിലാക്കുന്നു ..! ഇന്നുവരെ ഞാനും ആ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു എന്നോര്‍ക്കുമ്പോള്‍ , സഞ്ചാരപ്രിയനെന്നു സ്വയം അഹങ്കരിച്ചിരുന്നതില്‍ ലജ്ജ തോന്നുന്നു.
പറഞ്ഞുവരുന്നത് ഏതു സ്ഥലമെന്ന് കുറച്ചുപേരെങ്കിലും മനസിലാക്കിക്കാണും.. അതെ മണ്ണും വിണ്ണും ഒന്നു ചേരുന്ന ' അയ്യമ്പാറ'
തുടര്‍ന്ന് വായിക്കുക/Read More..
പറഞ്ഞുവരുന്നത് ഏതു സ്ഥലമെന്ന് കുറച്ചുപേരെങ്കിലും മനസിലാക്കിക്കാണും.. അതെ മണ്ണും വിണ്ണും ഒന്നു ചേരുന്ന ' അയ്യമ്പാറ'
തുടര്‍ന്ന് വായിക്കുക/Read More..
Sunday, March 20, 2011
ഇതും ചില 'ആന' വിശേഷങ്ങള്‍
"സ്കൂളില്‍ പോകാനായി ബാഗെടുത്ത് റോഡിലേയ്ക്കു കയറിയതേയുള്ളു, മുന്നില്‍ പാഞ്ഞടുക്കുന്ന ആന. എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.എങ്ങനെയോ ഓടി വീട്ടില്‍ക്കയറിയെന്നുമാത്രമറിയാം.പിന്നീടറിഞ്ഞു, ഓടിയെന്നല്ലാതെ ആ ആന ഒരു ഉപദ്രവവും ഉണ്ടാക്കിയില്ല ... എന്ന്." പറയുന്നത് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ വിദ്യാര്‍ത്ഥിനി അമ്രുത രവീന്ദ്രന്‍.
"ബസിനു നേര്‍ക്കുള്ള ആനയുടെ വരവുകണ്ടതേ രക്തം ഉറഞ്ഞുപോയതുപോലെയായി. തലങ്ങും വിലങ്ങും ബസില്‍ കുത്തുകയായിരുന്നു. ബസ് ചെരിയുന്നതോ , മതിലില്‍ തങ്ങിനിന്നതോ അറിഞ്ഞില്ല.എങ്ങനെ പുറത്തിറങ്ങിയെന്നു ചോദിച്ചാല്‍ അതുമറിയില്ല."ഇത് ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ഥിനിയായിരുന്ന ട്രീസാ റാണിയുടെ അനുഭവം.
2010-ല്‍ പുഞ്ഞാറിലും പാതാമ്പുഴയിലും ആനയിടഞ്ഞപ്പോള്‍ ദൃക്സാക്ഷികളായ സഹപാഠികളുടെ ഈ വിവരണങ്ങളാണ് ആനയുടെ സ്വഭാവരീതികളെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. കേരള എലിഫെന്റ് ഓണേഴ്സ്ഫെഡറേഷന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. രാജേഷ് പല്ലാട്ടിനെ ഞങ്ങള്‍ കാണാനെത്തിയതും ഈ ഉദ്ദേശ്യത്തോടെയായിരുന്ന. പാലായിലുളള തന്റെ ഓഫീസിലിരുന്ന് അദ്ദേഹം ഞങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
(ഇന്റര്‍വ്യൂ- ഗൗതം കൃഷ്ണ, ആല്‍ബെര്‍ട്ട് ജെ. വേണാടന്‍, മുഹമ്മദ് ബിലാല്‍ ബിന്‍ ജമാല്‍)
തുടര്‍ന്ന് വായിക്കുവാന്‍ മുകളിലുള്ള അക്ഷരായനം എന്ന പേജ് സന്ദര്‍ശിക്കുക..

Wednesday, March 16, 2011
സ്ക്രീനിങ്ങ് ടെസ്റ്റ് മാറ്റിവച്ചു
ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള USS പരീക്ഷയുടെ സ്ക്രീനിങ്ങ് ടെസ്റ്റ് മാര്‍ച്ച് 18-ല്‍ നിന്ന് മാര്‍ച്ച് 25-ലേക്ക് മാറ്റിവച്ചു. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.
Tuesday, March 15, 2011
അധികാരത്തിലേക്ക് മാത്രമുള്ള യാത്രകള്‍.. (ദീപിക-22/02/2011)
തിരഞ്ഞടുപ്പ് അടുത്തതോടുകൂടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പല പേരുകളിലുള്ള 'യാത്രകളുമായി' രംഗത്തെത്തി. കടുത്ത പാര്‍ട്ടി അനുയായികള്‍ മാത്രം താത്പ്പര്യത്തോടെ വീക്ഷിക്കുന്ന ഇത്തരം ജാഥകളെ മുഖം നോക്കാതെ വിമര്‍ശിക്കുകയാണ് ലേഖകനായ ബിജു പഴയമ്പിള്ളി. ദീപിക ദിനപ്പത്രത്തില്‍ ,'ചുമ്മാ വെറുതെ' എന്ന പംക്തിയില്‍ വന്ന ഈ ലേഖനം തികച്ചും കാലികപ്രസക്തമാണ്.
മുകളിലുള്ള Be Positive എന്ന പേജ് സന്ദര്‍ശിക്കുക.
മുകളിലുള്ള Be Positive എന്ന പേജ് സന്ദര്‍ശിക്കുക.
Monday, March 14, 2011
Friday, March 11, 2011
പൂഞ്ഞാര്‍ ന്യൂസ് 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കി
Wednesday, March 9, 2011
നന്മയുടെ സുഗന്ധം പരത്താന്‍ ' Be Positive.'
പൂഞ്ഞാര്‍ ന്യൂസില്‍ പുതിയ പേജ് ആരംഭിച്ചിരിക്കുന്നു... ' Be Positive'
നന്മയുടെ സുഗന്ധം പരത്തുന്ന പേജാണ് Be Positive. ദിനപ്പത്രങ്ങളിലും വിവിധ പ്രസിദ്ധീകരണങ്ങളിലും വരുന്ന നന്മയുടെ സന്ദേശം പകരുന്ന വാര്‍ത്തകളും ചിത്രങ്ങളും പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. അവയ്ക്കു വേണ്ടിയാണ് ഈ പേജ് തയ്യാറാക്കിയിരിക്കുന്നത്. അഴിമതിയും അക്രമങ്ങളും കക്ഷി രാഷ്ട്രീയക്കളികളും പെണ്‍വാണിഭ കഥകളുമൊക്കെ മാധ്യമങ്ങളുടെ പ്രധാന വാര്‍ത്തകളായി ജന ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ , മേല്‍പ്പറഞ്ഞ വാര്‍ത്തകള്‍ നാം കാണാതെ പോകരുത്.

ഇവിടെ പ്രസിദ്ധീകരിക്കുന്നവ ഡൗണ്‍ലോഡ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് കൈമാറുക... നന്മകള്‍ പ്രചരിപ്പിക്കുക... കൂടാതെ പ്രസിദ്ധീകരണയോഗ്യമായി നിങ്ങള്‍ കണ്ടെത്തുന്ന വിശേഷങ്ങളും ഞങ്ങള്‍ക്ക് അയച്ചുതരുക...
വിലാസം : പൂഞ്ഞാര്‍ ന്യൂസ് , അന്റോണിയന്‍ ക്ലബ് , സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ , പൂഞ്ഞാര്‍ തെക്കേക്കര പി.ഒ. , കോട്ടയം 686582 , ഇ-മെയില്‍ : poonjarnews@gmail.com
Monday, March 7, 2011
ലഹരിയുടെ നേര്‍ക്കാഴ്ചകളുമായി 'അഡക്സ് - 2011'
പൂഞ്ഞാര്‍ : പൂഞ്ഞാര്‍ K.C.Y.M. സംഘടനയുടെ ആഭിമുഖ്യത്തില്‍ പാലാ അഡാര്‍ട്ട് നടത്തിയ ലഹരി വിരുദ്ധ പ്രദര്‍ശനം 'അഡക്സ് - 2011' ശ്രദ്ധേയമായി. പ്രദര്‍ശനം കാണുവാനായി നൂറുകണക്കിന് പൊതുജനങ്ങളും സ്കൂള്‍ കുട്ടികളുമാണ് പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളി പാരീഷ് ഹാളില്‍ എത്തിയത്.
ശ്രദ്ധേയമായ ചില പോസ്റ്ററുകള്‍ കാണുവാനായി മുകളിലുള്ള Be Positive എന്ന പേജ് സന്ദര്‍ശിക്കുക
ശ്രദ്ധേയമായ ചില പോസ്റ്ററുകള്‍ കാണുവാനായി മുകളിലുള്ള Be Positive എന്ന പേജ് സന്ദര്‍ശിക്കുക
Tuesday, March 1, 2011
ക്യാന്‍സറിനെ സൂക്ഷിക്കുക...
കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ മുന്‍ മേധാവിയും പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ.മധുവുമായി പൂഞ്ഞാര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍മാരായ ഗൗതംകൃഷ്ണ, ജെസ്വിന്‍ ജോസഫ്, മുഹമ്മദ് റമീസ് പി.എം. എന്നിവര്‍ ചേര്‍ന്ന് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.
ഞങ്ങള്‍ അന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുമ്പോല്‍ ഡോക്ടറുടെ ഒ.പി.യ്ക്കു മുന്‍പില്‍ രോഗികളുടെ നീണ്ടനിര.'ക്യാന്‍സര്‍' എന്ന ഭീകരന്റെ നീരാളിപ്പിടുത്തത്തിലേക്ക് അകപ്പെടന്ന ആളുകളുടെ എണ്ണം ഓരോ നിമിഷവം കൂടി വരുന്നു എന്ന സത്യത്തിന് അടിവരയിടുന്നതാണ് ഈ തിരക്ക്. പൂഞ്ഞാര്‍ പ്രദേശത്തും ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ് എന്ന തിരിച്ചറിവാണ് ഇവിടെ എത്തുവാനും അദ്ദേഹവുായി സംസാരിക്കുവാനും ഞങ്ങളെ പ്രേരിപ്പിച്ചത്.
ഏതു തിരക്കിലും പൂഞ്ഞാറുകാരാണ് എന്നു കേട്ടാല്‍ മധു ഡോക്ടര്‍ ഓടിയെത്തും. നാടിനോടും നാട്ടുകാരോടുമുള്ള സ്നേഹം അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും വ്യക്തമാണ്. തിരക്കിനിടയിലും ഞങ്ങളുമായി അല്‍പ്പസമയം പങ്കിടുവാന്‍ അദ്ദേഹം തയ്യാറായതും ഇതുകൊണ്ടു തന്നെ.
അദ്ദേഹം സംസാരിച്ചു തുടങ്ങി.. തുടര്‍ന്നു വായിക്കുക../ Read More..

Subscribe to:
Posts (Atom)