"സ്കൂളില്‍ പോകാനായി ബാഗെടുത്ത് റോഡിലേയ്ക്കു കയറിയതേയുള്ളു, മുന്നില്‍ പാഞ്ഞടുക്കുന്ന ആന. എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.എങ്ങനെയോ ഓടി വീട്ടില്‍ക്കയറിയെന്നുമാത്രമറിയാം.പിന്നീടറിഞ്ഞു, ഓടിയെന്നല്ലാതെ ആ ആന ഒരു ഉപദ്രവവും ഉണ്ടാക്കിയില്ല ... എന്ന്." പറയുന്നത് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ വിദ്യാര്‍ത്ഥിനി അമ്രുത രവീന്ദ്രന്‍.
"ബസിനു നേര്‍ക്കുള്ള ആനയുടെ വരവുകണ്ടതേ രക്തം ഉറഞ്ഞുപോയതുപോലെയായി. തലങ്ങും വിലങ്ങും ബസില്‍ കുത്തുകയായിരുന്നു. ബസ് ചെരിയുന്നതോ , മതിലില്‍ തങ്ങിനിന്നതോ അറിഞ്ഞില്ല.എങ്ങനെ പുറത്തിറങ്ങിയെന്നു ചോദിച്ചാല്‍ അതുമറിയില്ല."ഇത് ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ഥിനിയായിരുന്ന ട്രീസാ റാണിയുടെ അനുഭവം.
2010-ല്‍ പുഞ്ഞാറിലും പാതാമ്പുഴയിലും ആനയിടഞ്ഞപ്പോള്‍ ദൃക്സാക്ഷികളായ സഹപാഠികളുടെ ഈ വിവരണങ്ങളാണ് ആനയുടെ സ്വഭാവരീതികളെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. കേരള എലിഫെന്റ് ഓണേഴ്സ്ഫെഡറേഷന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. രാജേഷ് പല്ലാട്ടിനെ ഞങ്ങള്‍ കാണാനെത്തിയതും ഈ ഉദ്ദേശ്യത്തോടെയായിരുന്ന. പാലായിലുളള തന്റെ ഓഫീസിലിരുന്ന് അദ്ദേഹം ഞങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.
(ഇന്റര്‍വ്യൂ- ഗൗതം കൃഷ്ണ, ആല്‍ബെര്‍ട്ട് ജെ. വേണാടന്‍, മുഹമ്മദ് ബിലാല്‍ ബിന്‍ ജമാല്‍)
തുടര്‍ന്ന് വായിക്കുവാന്‍ മുകളിലുള്ള അക്ഷരായനം എന്ന പേജ് സന്ദര്‍ശിക്കുക..
No comments:
Post a Comment