പ്ലാസ്റ്റിക്കിനെതിരെ ഉണര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള സന്ദേശവുമായി ,വേള്‍ഡ് മലയാളി കൗണ്‍സില്‍ , ഇന്‍ഡ്യ റീജിയണ്‍ ചെയര്‍മാനും 'ലേബര്‍ ഇന്‍ഡ്യ'യുടെ അമരക്കാരനുമായ ജോര്‍ജ്ജ് കുളങ്ങര പൂഞ്ഞാറിലെത്തി. പൂഞ്ഞാര്‍ 'ഭൂമിക' സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുവാന്‍ എത്തിയ അദ്ദേഹം , പൂഞ്ഞാറിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന യത്നത്തിന് പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്ക്കരണമാണ് പ്രധാന പ്രശ്നമെന്നിരിക്കെ , പൂഞ്ഞാര്‍ പ്രദേശങ്ങളില്‍ ശേഖരിക്കപ്പെടുന്ന ഇത്തരം മാലിന്യങ്ങള്‍ , കേരളത്തിന്റെ ചുരുക്കം ചില ഭാഗങ്ങളില്‍ മാത്രമുള്ള സംസ്ക്കരണ യൂണിറ്റുകളില്‍ എത്തിക്കുവാനുള്ള ഉത്തരവാദിത്വവും അദ്ദേഹം ഏറ്റെടുത്തു.
പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍ , കര്‍ഷകവേദി പ്രവര്‍ത്തകര്‍ , വ്യാപാരി വ്യവസായി പ്രതിനിധികള്‍ , വിവിധ സംഘടനകളുടെയും സ്കൂളുകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ സംബന്ധിച്ചു. ഭൂമിക പ്രസിഡന്റ് തോമസ് വടക്കേല്‍ , പൂഞ്ഞാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ , വേള്‍ഡ് മലയാളി കൗണ്‍സില്‍ പാലാ യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഡ്വ. ജോഷി എബ്രാഹം എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment