കൊച്ചിയെ അടുത്തറിയാന്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ നടത്തിയ പഠനയാത്ര അവിസ്മരണീയ അനുഭവമായി. കൊച്ചിയുടെ മാപ്പ് ഉപയോഗിച്ച് , യാത്ര ചെയ്യുന്നതും കാണുവാന്‍ പോകുന്നതുമായ സ്ഥലങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ രൂപവല്ക്കരിച്ചാണ് ക്ലബ് അംഗങ്ങള്‍ യാത്ര ആരംഭിച്ചത്.
കിഴക്കമ്പലത്ത് സ്ഥിതി ചെയ്യുന്ന അന്നാ അലുമിനിയത്തിന്റെയും കിറ്റെക്സിന്റെയും ഫാക്റ്ററികള്‍ സംഘം സന്ദര്‍ശിച്ചു. ഗോശ്രീ പാലങ്ങള്‍ക്കു മുകളിലൂടെ വല്ലാര്‍പാടം ടെര്‍മിനല്‍ പ്രദേശത്തേക്കുള്ള യാത്ര , പത്ര-ദൃശ്യ മാധ്യമങ്ങളില്‍ക്കൂടി വായിച്ചതും കണ്ടതുമായ കാര്യങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കുവാനുള്ള അസുലഭ അവസരമായി.
നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി എര്‍ണാകുളത്തെ വിശേഷങ്ങളറിയാനുള്ള യാത്രയില്‍ , ഓരോ ദിവസവും ഇവിടെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അത്ഭുതത്തോടെയാണ് മനസിലാക്കിയത്.
തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് ബോട്ട് യാത്ര. പഴമയുടെ പാരമ്പര്യം പേറുന്ന ചീനവലകള്‍ ഉയരുകയും താഴുകയും ചെയ്യുന്നു. വാസ്കോഡ ഗാമയെ അടക്കം ചെയ്തിരിക്കുന്ന സെന്റ് ഫ്രാന്‍സീസ് ചര്‍ച്ച് , ബീച്ചില്‍കൂടിയുള്ള നടത്തം തുടങ്ങിയവ വ്യത്യസ്ത അനുഭവങ്ങള്‍.
ചിറായി ബീച്ചിലെ സായാഹ്നം അവിസ്മരണീയം. നല്ല വൃത്തിയും സുരക്ഷാ സംവിധാനങ്ങളുമുള്ള ബീച്ച്. യാത്ര പോന്ന എല്ലാവരും കടലില്‍ കുളിച്ചു.
ദിനപ്പത്രം പ്രിന്റ് ചെയ്യുന്നതു കാണുവാനായുള്ള മലയാള മനോരമ പത്രത്തിന്റെ ഓഫീസ് സന്ദര്‍ശനം ഞങ്ങളുടെ യാത്രയിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു. അതിനിടയില്‍ കിട്ടിയ കുറച്ചു സമയവും പാഴാക്കിയില്ല. നേരേ മറൈന്‍ ഡ്രൈവിലേക്ക്. ദീപാലങ്കാരത്തില്‍ കുളിച്ച് കായലില്‍ വിശ്രമിക്കുന്ന ബോട്ടുകളെ സാക്ഷിയാക്കി , മറൈന്‍ ഡ്രൈവിലെ സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടില്‍ കലാപരിപാടികള്‍ അരങ്ങേറി.
രാത്രി പന്ത്രണ്ട് മണിയോടെ മലയാള മനോരമയിലേക്ക്. വലിയ പേപ്പര്‍ റോളില്‍ നിന്നും കടലാസ് പ്രിന്റിംഗ് മെഷീനിലേക്ക് പ്രവേശിക്കുന്നതുമുതല്‍ , പത്രം മടങ്ങി കെട്ടുകളായി പുറത്തുവരുന്നതുവരെയുള്ള ഘട്ടങ്ങള്‍ കണ്ടുമനസിലാക്കുവാന്‍ സാധിച്ചു. വിനോദവും വിജ്ഞാനവും പകര്‍ന്ന പഠനയാത്രകഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ മനസില്‍ ടൂര്‍ അവസാനിച്ചതിലുള്ള സങ്കടം മാത്രം...
The experiences of the students will be
ReplyDeleteeverlasting.............
This type of good attempts must be encouraged..
great job...
congrats**********
(H.M is also behind the mask in a photo..gud..gud..)