പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് നൂറുശതമാനം വിജയം
ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ , പ്രദേശത്തെ ഏറ്റവും മികച്ച വിജയം പൂഞ്ഞാര്‍ സെന്റ് ആന്റണീസ് കരസ്ഥമാക്കി. പരീക്ഷ എഴുതിയ 188 കുട്ടികളും തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. അനീഷ് വി.ജി. എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് സ്വന്തമാക്കി.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും , കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയില്‍ ഏറ്റവം കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയ സ്കൂള്‍ എന്ന ബഹുമതിയും സെന്റ് ആന്റണീസ് സ്വന്തമാക്കി (188/188).
സെന്റ് മരിയാ ഗൊരേത്തി ഹൈസ്കൂള്‍ ചേന്നാട് (67/67) , സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂള്‍ പെരിങ്ങുളം (56/56) എന്നീ സ്കൂളുകളും നൂറുശതമാനം വിജയം നേടി.
പ്രദേശത്തെ സ്കൂളുകളുടെ വിജയശതമാനം ചുവടെ ചേര്‍ക്കുന്നു.
St Antonys HSS Poonjar - 100%
St Augustines HS Peringulam - 100%
St Maria Goretti's HS Chennadu - 100%
MG HSS Erattuprtta - 99%
St Mary's HSS Teekoy - 99%
SMV HSS Poonjar - 98%
Govt. HSS Erattupetta - 88%
St George HSS Aruvithura - 86%
വിശദമായ SSLC റിസല്‍ട്ട് അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Congrats to
ReplyDeleteSt.Antony's HSS Poonjar
on your great victory
in SSLC 2011
അടിച്ചുപൊളിച്ചല്ലോ... എല്ലാ പഹയന്‍മാര്‍ക്കും മാഷുമാര്‍ക്കും പൂഞ്ഞാറന്റെ അഭിനന്ദനങ്ങള്‍.....................
ReplyDeleteഈ മഹത്തായ വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അദ്ധ്യാപകരെയും കഠിനാധ്വാനം ചെയ്ത കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു.
ReplyDeleteഏറ്റവും കുറഞ്ഞ ഗ്രേഡ് വാങ്ങിയ കുട്ടികളും അവര്‍ക്കു പരിശീലനം നല്‍കിയ അദ്ധ്യാപകരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം , തോല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്ന ഇവരുടെ വിജയത്താലാണ് സ്കൂള്‍ നൂറു ശതമാനം വിജയം നേടിയത്.
ഏവര്‍ക്കും അഭിനന്ദനങ്ങള്‍..