പി.എന്‍.പണിക്കര്‍ |
വായനാ വാരത്തോടനുബന്ധിച്ച് പൂഞ്ഞാറിലെ വിവിധ സാംസ്ക്കാരിക സംഘടനകളുടെയും സ്കൂളുകളുടെയും നേതൃത്വത്തില്‍ വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. പി.എന്‍.പണിക്കര്‍ അനുസ്മരണവും സാംസ്ക്കാരിക സമ്മേളനങ്ങളും റാലികളും വായനാ കൂട്ടായ്മകളും മത്സരങ്ങളും പരിപാടികളുടെ ഭാഗമായി നടന്നു. വായനയ്ക്ക് മരണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് , 'നല്ല വായനയുടെ' പ്രാധാന്യവും പ്രസക്തിയും എടുത്തുകാണിക്കുന്നതായിരുന്നു ഈ അനുസ്മരണവും ആഘോഷവും.
No comments:
Post a Comment