അണക്കെട്ടില്‍ ജലനിരപ്പ് അനുവദിനീയമായ അളവിലും ഉയര്‍ന്ന് 139 അടിയും കവിഞ്ഞപ്പോഴാണ് സമരം രൂക്ഷമായത്. ആ സമയത്ത് മുല്ലപ്പെരിയാര്‍ മേഖലയില്‍ തുടര്‍ച്ചയായുണ്ടായ ഭൂകമ്പങ്ങളും ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും മത സംഘടനകളും പിന്തുണയുമായി രംഗത്തുവന്നതോടെ സമരത്തിന്റെ രൂപത്തിലും ഭാവത്തിലും വ്യത്യാസമുണ്ടായി. ചിലര്‍ ജന പിന്തുണയും മാധ്യമ ശ്രദ്ധയും മാത്രം ലക്ഷ്യം വച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ സമര സമിതിയുടെ യഥാര്‍ഥ നേതാക്കള്‍ പിന്തള്ളപ്പെടുകയും ജനമുന്നേറ്റത്തിന്റെ യഥാര്‍ഥ ലക്ഷ്യം വിസ്മരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥപോലുമുണ്ടായി.
സമരസമിതി നേതാവായിരുന്ന സി.പി.റോയിയുടെ നിലപാട് മാറ്റവും സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടും വിണ്ടും പ്രതികൂല ഘടകങ്ങളായി. തമിഴ് നാടിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വവും രാഷ്ട്രീടപ്പാര്‍ട്ടികളും പിന്‍വലിയുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ഈ സമരം തളര്‍ന്നുപോകരുത്. സ്വാര്‍ഥ താത്പ്പര്യക്കാര്‍ പിന്‍വാങ്ങിയതോടെ യഥാര്‍ഥ നേതാക്കളും അണികളുമാണ് ഇന്ന് സമരമുഖത്തുള്ളത്. എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍. ചരിത്രത്തിന്റെ ഏടുകളില്‍ രേഖപ്പെടുത്തേണ്ട ഈ ജനമുന്നേറ്റത്തിന് പൂഞ്ഞാര്‍ ബ്ലോഗിന്റെയും ആശംസകള്‍..
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളും പൂഞ്ഞാര്‍ ബ്ലോഗും ആദ്യകാലം മുതല്‍ ഈ സമരത്തിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ചപ്പാത്തില്‍ സമരപ്പന്തല്‍ ഉയര്‍ന്ന ഉടന്‍ , 2007-ല്‍ തന്നെ , സ്കൂളില്‍നിന്ന് കുട്ടികളും അദ്ധ്യാപകരും ഇവിടെയെത്തിയിരുന്നു. വ്യത്യസ്ഥതയാര്‍ന്ന പ്രതിഷേധ മാര്‍ഗ്ഗങ്ങളുമായി തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും സമരപ്പന്തല്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാര്‍ മൃതക്ഷേധവും ജനകീയ വിചാരണയും റാലിയുമൊക്കെ അവയില്‍ ചിലതുമാത്രം.
കഴിഞ്ഞ ഒരുവര്‍ഷമായി പൂഞ്ഞാര്‍ ബ്ലോഗിലൂടെയും ഞങ്ങള്‍ മുല്ലപ്പെരിയാര്‍ സമരത്തിനുള്ള പിന്തുണ അറിയിച്ചുകൊണ്ടിരിക്കുന്നു. അവയിലെ ശ്രദ്ധേയമായ 5 പോസ്റ്റുകള്‍ ചുവടെ നല്‍കുന്നു..
1. മുല്ലപ്പെരിയാര്‍..!! എല്ലാ മലയാളികളും ഈ വീഡിയോ ദൃശ്യങ്ങള്‍ കാണണം...
2. മുല്ലപ്പെരിയാര്‍ 'മൃതക്ഷേധം'
3. "ഒരു മലയാളിക്കും ഒരു തമിഴനും എന്റെ അനുഭവം ഉണ്ടാകരുത്..!!" (മുല്ലപ്പെരിയാര്‍ പ്രശ്നത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഉണ്ടായ അക്രമത്തില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ പൂഞ്ഞാര്‍ പറയരുതോട്ടം ജോര്‍ജ്ജിന്റെ (വക്കച്ചന്‍) അനുഭവം.)
4. "മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉടന്‍ നിര്‍മ്മിക്കണം.." - മുരുകന്‍ കാട്ടാക്കട
5. മുല്ലപ്പെരിയാറില്‍ പെയ്തിറങ്ങിയ മുതലക്കണ്ണീര്‍ ' - ദീപിക (15/12/2011)
2. മുല്ലപ്പെരിയാര്‍ 'മൃതക്ഷേധം'
3. "ഒരു മലയാളിക്കും ഒരു തമിഴനും എന്റെ അനുഭവം ഉണ്ടാകരുത്..!!" (മുല്ലപ്പെരിയാര്‍ പ്രശ്നത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഉണ്ടായ അക്രമത്തില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ പൂഞ്ഞാര്‍ പറയരുതോട്ടം ജോര്‍ജ്ജിന്റെ (വക്കച്ചന്‍) അനുഭവം.)
4. "മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉടന്‍ നിര്‍മ്മിക്കണം.." - മുരുകന്‍ കാട്ടാക്കട
5. മുല്ലപ്പെരിയാറില്‍ പെയ്തിറങ്ങിയ മുതലക്കണ്ണീര്‍ ' - ദീപിക (15/12/2011)
No comments:
Post a Comment