'മാഡ് ഡാഡി'-ന്റെ ചിത്രീകരണത്തിനായി ലാലും ജനാര്‍ദ്ദനനുമടങ്ങുന്ന സിനിമാതാര സംഘം പൂഞ്ഞാറിലെത്തി. PNV അസോസിയേറ്റ്സിന്റെ ബാനറില്‍ രേവതി എസ്. വര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂഞ്ഞാര്‍-ഈരാറ്റുപേട്ട പ്രദേശങ്ങളിലായി പുരോഗമിക്കുന്നു.
ലാലും ജനാര്‍ദ്ദനനുമുള്‍പ്പെടുന്ന ചില ഷോട്ടുകളാണ് പൂഞ്ഞാര്‍ വെട്ടിപ്പറമ്പ് 'മാട്ടേല്‍ കട' ഭാഗത്ത് ചിത്രീകരിച്ചത്. ഒരു ചായക്കടയുടെ സെറ്റാണ് ഇവിടെ തയ്യാറാക്കിയത്. താരങ്ങള്‍ യാത്രാ വേളയില്‍ ഒരു പഴയ ചായക്കടയില്‍ എത്തുന്നതും അതിനു മുന്‍പിലുള്ള ലെറ്റര്‍ ബോക്സില്‍ എഴുത്ത് നിക്ഷേപിക്കുവാന്‍ തുടങ്ങുന്നതുമായിരുന്നു സീനുകള്‍. പഴക്കംചെന്ന ചായക്കടയും ഗ്രാമീണ അന്തരീക്ഷവുമാണ് ഈ സ്ഥലം തിരഞ്ഞെടുക്കുവാന്‍ കാരണമായത്.
ലാല്‍ ഹാപ്പീ മൂഡിലായിരുന്നു. തിരക്കുകള്‍ക്കിടയിലും ഫോട്ടോയ്ക്ക് പോസ്ചെയ്യുവാന്‍ ഒരു മടിയും കാണിച്ചില്ല. എന്നാല്‍ ജനാര്‍ദ്ദനന്‍ ഗൗരവത്തിലായിരുന്നു. ഷൂട്ടിംഗിനായി എത്തിച്ച മഞ്ഞനിറമുള്ള 'മക്കു കാറ് ' ചിലപ്പോഴൊക്കെ പഴക്കം കൊണ്ടുള്ള 'കുസൃതികള്‍ ' കാണിച്ചപ്പോള്‍ അദ്ദേഹവും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഈ കാറും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് എന്നാണ് മനസിലാക്കുവാന്‍ കഴിഞ്ഞത്.
വാഗമണ്‍ ഉള്‍പ്പെടെയുള്ള ലൊക്കേഷനുകള്‍ സമീപമുള്ളതിനാല്‍ അടുത്തകാലത്തായി പൂഞ്ഞാറിലും പരിസരപ്രദേശങ്ങളിലും ഷുട്ടിംഗുകള്‍ കൂടുതലായി വന്നുതുടങ്ങിയിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് 'മാഡ് ഡാഡ്'. പി.എന്‍. വേണുഗോപാല്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് പ്രദീപ് നായരാണ്. സന്തോഷ് വര്‍മ്മയും രേവതി എസ്. വര്‍മ്മയും രചിച്ച ഗാനങ്ങള്‍ക്ക് അലക്സ് പോള്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.
രസകരമായ സ്റ്റില്‍സാണ് ചിത്രത്തിനുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്ററുകളില്‍ 'മാഡ് ഡാഡ്' എന്ന് ഇംഗ്ലീഷിലെഴുതിയിരിക്കുന്നതുതന്നെ കൗതുകകരമാണ്.. 'Maad Dad..'
രസകരമായ സ്റ്റില്‍സാണ് ചിത്രത്തിനുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്ററുകളില്‍ 'മാഡ് ഡാഡ്' എന്ന് ഇംഗ്ലീഷിലെഴുതിയിരിക്കുന്നതുതന്നെ കൗതുകകരമാണ്.. 'Maad Dad..'
Njan padichath Poonjaar engineering collegilanu.. 4 years kond aa naadu orupaad istapettu poyi.. enthayyalum ingane oru blog tudangiyathil santosham.. ela vidha bhaavukangalum nerunnu...
ReplyDeletepoonjar oru kodampakkam aakatte.
ReplyDeleteblogiloode naalarariyatte.
tonikkum blog- num asamsakal