ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ പൂര്‍ത്തിയായി വരുമ്പോള്‍ , സംസ്ഥാന സിലബസ് പഠിച്ച കുട്ടികളില്‍ എഴുപതു ശതമാനത്തിനു മുകളില്‍ മാര്‍ക്കു വാങ്ങിയവര്‍ പോലും ഇഷ്ടപ്പെട്ട സ്കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കാതെ പുറത്തു നില്‍ക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ്. പ്രവേശനം ലഭിച്ചവരില്‍തന്നെ , ആഗ്രഹിച്ച സ്കൂളില്‍ ആഡ്മിഷന്‍ കിട്ടിയവരും ചുരുക്കം.. എന്താണിവിടെ സംഭവിച്ചത് ?
CBSE-യില്‍ പഠിച്ച വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി സ്റ്റേറ്റ് ഹയര്‍ സെക്കന്‍ഡറിയിലേയ്ക്ക് പഠിക്കാനെത്തിയപ്പോള്‍ SSLC വിദ്യാര്‍ഥികള്‍ ക്രൂരമായി തഴയപ്പെട്ടു. മിക്ക വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കാന്‍ CBSE വിദ്യാര്‍ഥികള്‍ക്ക് എങ്ങിനെ കഴിഞ്ഞു എന്നറിയുമ്പോഴേ SSLC വിദ്യാര്‍ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളുടെ ആഴം മനസിലാകൂ..
ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട രണ്ടു തുടര്‍ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഏതാനും ലക്കങ്ങള്‍ക്കു മുന്‍പ് വന്നിരുന്നു. അതില്‍ ലേഖകന്‍ സൂചിപ്പിച്ച കാര്യങ്ങള്‍ സത്യമായി മാറുന്നത് ഇന്ന് നമ്മള്‍ അനുഭവിച്ചറിയുന്നു. എല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടവയാണ് ഈ ലേഖനങ്ങള്‍. പതിനൊന്നു പേജുവരുന്ന ആദ്യ ലേഖനം മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു . ഇതിന്റെ രണ്ടാം ഭാഗം ചുവടെ ചേര്‍ക്കുന്നു.
സമയക്കുറവുമൂലം ഇപ്പോള്‍ വായിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഇത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. (jpg ഫയലായാണ് നല്‍കിയിരിക്കുന്നത്. സൂം ചെയ്ത് വലുതായി വായിക്കാം.)