പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍ ഇനി കുടിക്കുന്നത് നൂറുശതമാനവും ശുദ്ധമാക്കിയ ജലം . പരിസരശുചിത്വത്തിന്റെ അഭാവത്തില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുള്ള സമ്പൂര്‍ണ്ണ സുരക്ഷിത ശുദ്ധജല പദ്ധതിയുടെ സമര്‍പ്പണം സ്കൂള്‍ വിജയോത്സവത്തോടനുബന്ധിച്ച് നടന്നു.
ഓസോണൈസേഷന്‍ ഉള്‍പ്പെടെയുള്ള ആധുനിക ശാസ്ത്രീയ ശുദ്ധീകരണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് UP , HS , HSS വിഭാഗം കുട്ടികള്‍ക്കായി മൂന്നു യൂണിറ്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
സ്കൂള്‍ മാനേജ്മെന്റും പി.റ്റി.എ. യും ചേര്‍ന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ഒന്നര ലക്ഷം രൂപയാണ് ചെലവായത്. ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് , ആന്റോ ആന്റണി എം.പി. , കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ സി.എം.ഐ. എന്നിവര്‍ വിശിഷ്ടാതിഥികളായ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോമോന്‍ ഐക്കര സമ്പൂര്‍ണ്ണ സുരക്ഷിത ശുദ്ധജല പദ്ധതി സ്കൂളിനായി സമര്‍പ്പിച്ചു.
എം.പി. ഫണ്ടില്‍നിന്ന് ലഭിച്ച പത്തുലക്ഷം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ ലൈബ്രറി ബ്ലോക്കിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ സി.എം.ഐ. , പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ , വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ , പി.റ്റി.എ. പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ തുടങ്ങിയവരും പരിപാടികളില്‍ സന്നിഹിതരായിരുന്നു.
സ്കൂള്‍ മെറിറ്റ് ഡേ ആഘോഷച്ചടങ്ങുകളുടെ ഫോട്ടോ ഗ്യാലറിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക...
No comments:
Post a Comment