Tuesday, July 10, 2012

SSLC പരീക്ഷ ഇല്ലാതാകുമോ..!

             പുതിയ പാഠ്യരീതികളുമായി പൊരുത്തപ്പെടുവാന്‍ കേരളീയ സമൂഹത്തിന് ഇന്നും കഴിഞ്ഞിട്ടില്ല. കാണാതെയുള്ള പഠനരീതിയും പരീക്ഷകള്‍ മാത്രം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളും കണ്ടു പരിചയിച്ചുപോയ ഒരു സമൂഹത്തില്‍നിന്ന് ഇത് പ്രതീക്ഷിക്കാവുന്നതാണ്. ഇരുപതു ശതമാനം ഇന്റേണല്‍ മാര്‍ക്ക്  SSLC പരീക്ഷകളില്‍ നല്‍കിയപ്പോള്‍ വിമര്‍ശന ശരങ്ങളുതിര്‍ത്ത് ഓടിക്കൂടിയവര്‍ ഇപ്പോള്‍ ദേശീയതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കു മുന്‍പില്‍ നാവിറങ്ങി നില്‍ക്കുകയാണ്. CBSE സ്കൂളുകളില്‍ പത്താം ക്ലാസില്‍ ആകെ മാര്‍ക്കിന്റെ 60 ശതമാനവും ഇന്റേണല്‍ മാര്‍ക്കായി നേരത്തേതന്നെ നല്‍കുന്നു. പുസ്തകത്തിന്റെ അവസാന പാഠങ്ങളില്‍നിന്നു വരുന്ന 40 ശതമാനം മാര്‍ക്കിന്റെ ചോദ്യം തയ്യാറാക്കുന്നതും ഉത്തരകടലാസുകള്‍ പരിശോധിച്ച് മാര്‍ക്ക് നല്‍കുന്നതും  അതാതു സ്കൂളുകളിലെ അദ്ധ്യാപകര്‍..! എന്നാല്‍ സംസ്ഥാനത്ത് നടക്കുന്ന SSLC പരീക്ഷ എഴുതുന്നവരുടെകാര്യമോ..!
            കാതലായ മാറ്റങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് വരേണ്ട സമയമാണിത്.. പക്ഷേ ഗൗരവമായ ഒരു ചര്‍ച്ചയും ഒരു കോണില്‍നിന്നും ഉയര്‍ന്നു കേള്‍ക്കുന്നില്ല.  നാമെല്ലാവരുംതന്നെ കേരളത്തിലെ ഏതെങ്കിലുമൊരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചിരുന്നവരോ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവരോ ആണ് . നാളെ നമ്മുടെ മക്കള്‍ ഇവിടെ പഠിക്കേണ്ടവരുമാണ്. അതുകൊണ്ടുതന്നെ ഈ ചര്‍ച്ചകളില്‍നിന്ന് നമുക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ല. ഫേസ്ബുക്കുപോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ 'നേരംകൊല്ലി' ആശയങ്ങള്‍ മാത്രമല്ല , ഇത്തരം ഗൗരവകരമായ വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
            മുകളില്‍ പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട രണ്ടു തുടര്‍ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഏതാനും ലക്കങ്ങള്‍ക്കു മുന്‍പ് വന്നിരുന്നു. എല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടവയാണ് ഈ ലേഖനങ്ങള്‍. പതിനൊന്നു പേജുവരുന്ന ആദ്യ ലേഖനം ചുവടെ ചേര്‍ക്കുന്നു. സമയക്കുറവുമൂലം ഇപ്പോള്‍ വായിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഇത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. (jpg ഫയലായാണ് നല്‍കിയിരിക്കുന്നത്. സൂം ചെയ്ത് വലുതായി വായിക്കാം.
 










 
ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം - ' SSLC യെ ചതിച്ച CBSE' - ഡൗണ്‍ലോഡ് ചെയ്തു വായിക്കാവുന്ന രീതിയില്‍ അടുത്തയാഴ്ച്ച പ്രസിദ്ധീകരിക്കുന്നതാണ്.

5 comments:

  1. റ്റോണി,
    ആ ഇമേജ് ഫയൽസ് എല്ലാം കൂടി ഒരു സിപ് ഫയൽ ആയി കൂടി നൽകുന്നത് നന്നായിരിക്കും. ഓരോ ഇമേജും സേവ് ചെയ്യാനാവും പലരും ശ്രമിക്കുക. കാലോചിതമായ പോസ്റ്റ്. ആശംസകൾ...

    english4keralasyllabus.com

    ReplyDelete
    Replies
    1. നന്ദി രാജീവ് സാര്‍.. സിപ് ഫയലായി നല്‍കിക്കഴിഞ്ഞു.. Thank You..

      Delete
  2. മലയാളിയുടെ മാറ്റത്തിനുള്ള വിമുഖതയുടെ പേരാണ് SSLC.കാലോചിതമായ പരിഷ്കാരങ്ങള്‍ക്കു നേരെ നാം മുഖം തിരിക്കുമ്പോള്‍ ബലിയാടാകുന്ന
    കുട്ടികള്‍......അവരെന്തു പിഴച്ചു??????? Congrats for this post...Moreover, we are grateful to you for giving a chance to go through such articles published in magazines...we never get time(?)to open these mags...

    ReplyDelete
    Replies
    1. സന്തോഷ് സാർ,
      സി.ബി.എസ്.ഇ മാതൃകയിൽ എസ്.എസ്.എൽ.സി പരീക്ഷകൾ ക്രമപ്പെടുത്തിയാൽ കാര്യങ്ങൾ നേരെയാകുമെന്നാണൊ സാർ കരുതുന്നത്.അതോ പരീക്ഷയേ വേണ്ടെന്ന അഭിപ്രായമാണൊ?പരീക്ഷ ഉണ്ടൊ ഇല്ലയൊ എന്നതിനേക്കാൾ പ്രധാനം പഠിച്ചിറങ്ങുന്നവനു നിലവാരമുണ്ടൊ എന്നതല്ലേ?അതുറപ്പാക്കാനല്ലേ നാം ആദ്യം ശ്രമിക്കേണ്ടത്.കേരളത്തിൽ ഇപ്പോൾ വിദ്യാഭ്യാസമേഖലയിൽ നടത്തിവരുന്ന പരിഷ്കരണനടപടികൾ അക്കാര്യത്തിൽ തീർത്തും അപര്യാപ്തമാണ്.ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് അത്യാവശ്യമുള്ളവർ മാത്രമെത്തണം.അതിനു തടസ്സമുണ്ടാക്കാനേ 100% കുട്ടികളേയും വിജയിപ്പിക്കുന്ന രീതി ഇടയാക്കുകയുള്ളു.കൈ നിറയെ മാർക്കുമായി കോളേജിലേക്കെത്തുന്ന ഭൂരിപക്ഷം കുട്ടികൾക്കുംമലയാളത്തിലൊ ഇംഗ്ലീഷിലൊ തെറ്റില്ലാതെ എഴുതാൻ പോലും സാധിക്കാത്തതിന്റെ കാരണമെന്താണ്?
      പരീക്ഷ ഉണ്ടാവുകയൊ ഇല്ലാതാവുകയൊ ചെയ്യട്ടെ .നിലവാരമുള്ള വിദ്യാഭ്യാസത്തിനാണ് നമ്മൾ ഊന്നൽ കൊടുക്കേണ്ടത്.അത് പരിശോധിക്കാൻ ഒരു സംവിധാനവും ആവശ്യമാണ്.പരീക്ഷയെന്ന പർമ്പരാഗത രീതി വിട്ട് കാലോചിതമായ മറ്റൊന്ന് കേരളത്തിന്റെ ഇപ്പോഴത്തെ അന്തരീക്ഷത്തിൽ താങ്കൾക്കു നിർദ്ദേശിക്കാൻ സാധിക്കുമൊ?
      പ്രേമചന്ദ്രന്റെ ലേഖനം എസ്.എസ്.എൽ.സി ക്കാരോടുള്ള വിവേചനത്തിലാണ് ഊന്നൽ കൊടുക്കുന്നത്.പരീക്ഷ കുട്ടികൾക്കുണ്ടാക്കുന്ന മാനസികക്ലേശത്തേക്കുറിച്ച് എല്ലാവരും വിലപിക്കുന്നു. അതിനു പരിഹാരം പരീക്ഷ ഇല്ലാതാക്കിയതു കൊണ്ടു മാത്രം സംഭവിക്കില്ല.മനക്ലേശത്തിനും സംഘർഷങ്ങൾക്കും നിരവധി കാരണങ്ങൾ പിന്നെയും അവശേഷിക്കുന്നു.നല്ലൊരു കൌൺസിലറുടെ സേവനമാണ് അത്തരം സന്ദർഭത്തിൽ തേടേണ്ടത്.ഇത്തരം കൊച്ചു കൊച്ചു സംഘർഷങ്ങൾ പോലും ഒഴിവാക്കി കൊടുത്ത് നമ്മൾ പുതു തലമുറയെ എവിടേക്കാണ് നയിക്കുന്നത്.പരീക്ഷയിലെ സംഘർഷം നിങ്ങൾക്ക് ഒഴിവാക്കിക്കൊടുക്കാം.ജീവിതത്തിൽ ഒരു വ്യക്തി എന്തെല്ലാം സംഘർഷങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.അത്തരം സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരാൾക്ക് എത്രകാലം ജീവിക്കാനാവും.സംഘർഷങ്ങളെ ഒഴിവാക്കുകയല്ല; സങ്കീർണമായ അവസ്ഥകളെ എങ്ങനെ സമചിത്തതയോടെ നേരിടാനാവുമന്നാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.ഇങ്ങനെ സംഘർഷങ്ങളില്ലാത്ത ഒരു അവസ്ഥയിലൂടെ സുഖകരമായി സഞ്ചരിക്കുന്ന ലളിതജീവിതങ്ങളാണ് സങ്കീർണമായ ജീവിതപ്രശ്നങ്ങൾക്കു മുന്നിൽ പരാജിതരാകുന്നത്.വിദ്യാഭ്യാസകാലം ജീവിതത്തിനുള്ള പരിശീലനകാലവും കൂടിയാണ്.പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു സാഹചര്യമൊരുക്കിയല്ല അവിടെ അവരെ പരിശീലിപ്പിക്കേണ്ടത്.മറിച്ച് പ്രശ്നങ്ങളെ അതിജീവിക്കാനുള്ള മനക്കരുത്താണ് വിദ്യാഭ്യാസം കൊണ്ട് ആർജിക്കേണ്ടത്.
      അത്തരത്തിൽ ചിന്തിക്കുമ്പോൾ പ്രേമചന്ദ്രന്റെ ലേഖനം ഒറ്റക്കണ്ണന്റെ കാഴ്ചയായി തോന്നുന്നു.

      Delete
  3. മലയാളിയുടെ മാറ്റത്തിനുള്ള വിമുഖതയുടെ പേരാണ് SSLC.കാലോചിതമായ പരിഷ്കാരങ്ങള്‍ക്കു നേരെ നാം മുഖം തിരിക്കുമ്പോള്‍ ബലിയാടാകുന്ന
    കുട്ടികള്‍......അവരെന്തു പിഴച്ചു??????? Congrats for this post...Moreover, we are grateful to you for giving a chance to go through such articles published in magazines...we never get time(?)to open these mags...

    ReplyDelete