Friday, November 23, 2012

ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...

            ഇന്ന് ഫെയ്സ്ബുക്കില്‍ അക്കൗണ്ടില്ലാത്ത ഒരാളെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ ഇതു വരുത്തിവയ്ക്കാവുന്ന നാശങ്ങളെക്കുറിച്ച് അറിവുള്ളവര്‍ ചുരുക്കവും..! മാതൃഭൂമി ഓണ്‍ലൈനില്‍ , 'ഫെയ്സ്ബുക്കിലെ കുബുദ്ധികള്‍' എന്നപേരില്‍ വന്ന ലേഖനം യാദൃശ്ചികമായാണ് കണ്ണില്‍പെട്ടത്. ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട എല്ലാ സുരക്ഷാ വിവരങ്ങളുംതന്നെ വിശദമായി ഇതില്‍ എഴുതിയിരിക്കുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ടുള്ളവര്‍ നിര്‍ബന്ധമായും ഇത് വായിച്ചിരിക്കണം... ഷെയര്‍ ചെയ്യണം... ലേഖനം തയ്യാറാക്കിയ സുജിത് കുമാറിന് പൂഞ്ഞാര്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..

Wednesday, November 21, 2012

ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം..

                        ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തിടനാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി.  ഉപജില്ലയിലെ 65 സ്കൂളുകളില്‍നിന്നായി 2100 കലാകാരന്‍മാര്‍ അണിനിരക്കുന്ന ഈ കലാ മേള ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നവംബര്‍ 19,20,21,22 തീയതികളില്‍ നടത്തപ്പെടുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം 22-ന് വൈകുന്നേരം നാലിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോമോന്‍ ഐക്കര ഉദ്ഘാടനം ചെയ്യും.  
                വിശദ വിവരങ്ങള്‍ക്കും കലോത്സവ റിസല്‍ട്ടിനുമായി മുകളില്‍ കാണുന്ന Etpa Kalolsavam എന്ന പേജ് സന്ദര്‍ശിക്കുക..

Friday, November 16, 2012

കോട്ടയം ജില്ലാ ശാസ്ത്രോത്സവം - റിസല്‍ട്ട്

            
            ചങ്ങനാശേരിയില്‍ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര , ഐ.റ്റി. പ്രവൃത്തിപരിചയ മേളകളുടെ റിസല്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക..

Tuesday, November 13, 2012

കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്..


            കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര , ഐ.റ്റി. പ്രവൃത്തിപരിചയ മേളകള്‍ നവംബര്‍ 15,16,17 തീയതികളില്‍ ചങ്ങനാശേരിയില്‍ നടക്കുന്നു. വിവിധ മേളകള്‍ നടക്കുന്ന സ്കൂളുകളും സമയക്രമവും ക്ലബ് ജില്ലാ സെക്രട്ടറിമാരുടെ ഫോണ്‍ നമ്പരുമടക്കമുള്ള വിശദ വിവരങ്ങളടങ്ങിയ നോട്ടീസ് ചുവടെ ചേര്‍ക്കുന്നു.

Friday, November 9, 2012

ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം തിടനാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍..

                        ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 19,20,21,22 തീയതികളില്‍ തിടനാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തപ്പെടുന്നു. തിടനാട് ഗ്രാമപ്പഞ്ചായത്ത്  പ്രസിഡന്റ് ജോസഫ് ജോര്‍ജ്ജ് വെള്ളുക്കുന്നേല്‍ ചെയര്‍മാനായി 251 അംഗങ്ങളുള്ള സംഘാടക സമിതി രൂപീകരിച്ചു. ആറു പ്രധാന വേദികളിലായി നടത്തപ്പെടുന്ന അന്‍പതോളം കലാമത്സരങ്ങളുടെ സുഗമമായ നടത്തിപ്പിലേയ്ക്കായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
മത്സരങ്ങളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 18 , തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചുമണിയ്ക്ക് അവസാനിക്കും.

വിശദ വിവരങ്ങള്‍ മുകളില്‍ കാണുന്ന Etpa Kalolsavam എന്ന പേജില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Wednesday, November 7, 2012

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന് ആവേശോജ്ജ്വലമായ സമാപനം..



             കുരുന്നു പ്രതിഭകളുടെ ഭാവനകള്‍ ചിറകുവിരിച്ച ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്കൂളില്‍ നടന്ന മേളയുടെ സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ്  പി.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഓവറോള്‍ കിരീടങ്ങള്‍ കരസ്ഥമാക്കിയ സ്കൂളുകള്‍ക്കുള്ള ട്രോഫികളും അദ്ദേഹം വിതരണം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ.ജോസ് മുളഞ്ഞനാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. മൂന്നിലവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.ജോസഫ് , മൂന്നിലവ് സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് ആന്റണി , ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ വി.ജി.സുകുമാരന്‍ , ജനറല്‍ കണ്‍വീനര്‍ സി.ജ്യോതിസ് എസ്.എച്ച്. , എ.കെ.ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
           
വിശദ വിവരങ്ങള്‍ക്കും ഫോട്ടോ ഗ്യാലറിയ്ക്കുമായി മുകളില്‍ കാണുന്ന Etpa Sastrolsavam എന്ന പേജ് സന്ദര്‍ശിക്കുക..

Monday, November 5, 2012

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു..

വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്കൂളില്‍ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനകര്‍മ്മം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര നിര്‍വ്വഹിക്കുന്നു. സ്കൂള്‍ ഹെഡ്മീസ്ട്രസ് സി. ജ്യോതിസ് എസ്.ച്ച്. , പി.റ്റി.എ. പ്രസിഡന്റ് വി.കെ. കുര്യാച്ചന്‍ , സ്കൂള്‍ മാനേജര്‍ ഫാ.ജോസ് മുളഞ്ഞനാല്‍ , ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ റ്റി.വി.ജയമോഹന്‍ , മൂന്നിലവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.ജോസഫ് , വൈസ് പ്രസിഡന്റ് ലീലാമ്മ ജോയി എന്നിവര്‍ സമീപം.
               ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന് വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്കൂളില്‍ തിരി തെളിഞ്ഞു. സ്കൂള്‍ മാനേജര്‍ ഫാ.ജോസ് മുളഞ്ഞനാല്‍ അദ്ധ്യക്ഷതവഹിച്ച സമ്മേളനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര ഉദ്ഘാടനം ചെയ്തു. മൂന്നിലവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.ജോസഫ് മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിന് ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ റ്റി.വി.ജയമോഹന്‍ സ്വാഗതം ആശംസിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റെജീന ജെയിംസ് , മൂന്നിലവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാമ്മ ജോയി , ജനറല്‍ കണ്‍വീനര്‍ സി. ജ്യോതിസ് എസ്.എച്ച്. , പി.റ്റി.എ. പ്രസിഡന്റ് വി.കെ. കുര്യാച്ചന്‍ , എം.പി.റ്റി.എ. പ്രസിഡന്റ് ഉഷ എം.യു. , പ്രസാദ് തോമസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
            രണ്ടുദിവസം നീളുന്ന ശാസ്ത്രോത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് ശാസ്ത്ര-ഗണിതശാസ്ത്ര മേളകള്‍ നടന്നു. നാളെ സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.റ്റി. മേളകള്‍ നടക്കും.
മത്സരഫലങ്ങള്‍ക്കായി മുകളില്‍ കാണുന്ന Etpa Sastrolsavam എന്ന പേജ് സന്ദര്‍ശിക്കുക..