കുരുന്നു പ്രതിഭകളുടെ ഭാവനകള്‍ ചിറകുവിരിച്ച ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്കൂളില്‍ നടന്ന മേളയുടെ സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഓവറോള്‍ കിരീടങ്ങള്‍ കരസ്ഥമാക്കിയ സ്കൂളുകള്‍ക്കുള്ള ട്രോഫികളും അദ്ദേഹം വിതരണം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ.ജോസ് മുളഞ്ഞനാല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. മൂന്നിലവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.ജോസഫ് , മൂന്നിലവ് സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് ആന്റണി , ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ വി.ജി.സുകുമാരന്‍ , ജനറല്‍ കണ്‍വീനര്‍ സി.ജ്യോതിസ് എസ്.എച്ച്. , എ.കെ.ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വിശദ വിവരങ്ങള്‍ക്കും ഫോട്ടോ ഗ്യാലറിയ്ക്കുമായി മുകളില്‍ കാണുന്നEtpa Sastrolsavam എന്ന പേജ് സന്ദര്‍ശിക്കുക..
No comments:
Post a Comment