ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം തിടനാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍..
ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 19,20,21,22 തീയതികളില്‍ തിടനാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തപ്പെടുന്നു. തിടനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ്ജ് വെള്ളുക്കുന്നേല്‍ ചെയര്‍മാനായി 251 അംഗങ്ങളുള്ള സംഘാടക സമിതി രൂപീകരിച്ചു. ആറു പ്രധാന വേദികളിലായി നടത്തപ്പെടുന്ന അന്‍പതോളം കലാമത്സരങ്ങളുടെ സുഗമമായ നടത്തിപ്പിലേയ്ക്കായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
മത്സരങ്ങളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നവംബര്‍ 18 , തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചുമണിയ്ക്ക് അവസാനിക്കും.
വിശദ വിവരങ്ങള്‍ മുകളില്‍ കാണുന്ന Etpa Kalolsavam എന്ന പേജില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
No comments:
Post a Comment