Monday, February 4, 2013

Tour - A short film by Antonian Club

            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് (പൂഞ്ഞാര്‍ ബ്ലോഗ് ടീം) നിര്‍മ്മിച്ച ഹ്രസ്വചിത്രം  'ടൂര്‍' ചുവടെ നല്‍കിയിരിക്കുന്നു. സ്കൂളില്‍  കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഒരു ഹ്രസ്വചിത്രം എന്നയാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് ഈ ചിത്രത്തെ വിലയിരുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. പോക്കറ്റില്‍ ഒതുങ്ങുന്ന ഒരു സാധാരണ സ്റ്റില്‍ ക്യാമറ ഉപയോഗിച്ചാണ് ടൂര്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് കൗതുകകരമായ ഒരു വസ്തുത. ആലപ്പുഴയിലേയ്ക്കു നടന്ന അന്റോണിയന്‍ ക്ലബിന്റെ ഒരു പഠന-വിനോദ യാത്രക്കിടയില്‍ ചിത്രീകരിച്ച 'ടൂറില്‍' , ക്ലബ് അംഗങ്ങളായ ഗൗതം കൃഷ്ണ , ഡോണി ജെയിംസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്കൂളിലെ അധ്യാപകനായ ടോണി തോമസ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.

8 comments:

  1. A good effort.The music enhances the mood.The script is fast-moving.The dialogue delivery can be improved.Is there any influence of reading in the church?.Some dramatic event eas expected at the end,but it didn't come.The panic of the main character wasn't enough.The camera was a bit too close to the other boy.Over-all,a good achievement.

    ReplyDelete
    Replies
    1. Thank You Sir... താങ്കളുടെ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും ശരിയാണ്. ഡോണിയുടെ മുഖത്തിനു നേരേ ക്യാമറ കൂടുതല്‍ ക്ലോസാക്കിയത് ബോധപൂര്‍വ്വമായിരുന്നു. പറയുന്ന കാര്യങ്ങളുടെ പ്രാധാന്യവും സ്വകാര്യതയും ഉദ്ദേശിച്ചാണ് അതു ചെയ്തത്. ഡയലോഗ് പ്രസന്റേഷന്റെ കുഴപ്പം ശ്രദ്ധയില്‍പെട്ടിരുന്നു. പക്ഷേ ശ്രമിച്ചിട്ടും പെട്ടെന്ന് ശരിയായില്ല. ട്രെയിനിങ്ങിന് സമയക്കുറവും പ്രശ്നമായിരുന്നു. Any way... താങ്കളുടെ സൂക്ഷ്മ നിരീക്ഷണത്തിനും വ്യക്തമായ അഭിപ്രായങ്ങള്‍ക്കും നന്ദി..

      Delete
  2. ടൂറില്‍ പങ്കെടുത്തു.....A marvellous work...You and the team together presented a good message before the viewers....Even among the limitations,what you really intended came to exist in its exact mood...
    At last it would have been better if you visit not the differently abled children but the real orphans... any way CONGRATULATIOS TONYSIR and the CREW...

    ReplyDelete
  3. കണ്ടു...... ഒരുപാട് ഇഷ്ടപ്പെട്ടു.....
    നിസ്വാര്‍ത്ഥമായ ഈ പരിശ്രമങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു.......

    നിധിന്‍ & ജൂബിറ്റ്

    ReplyDelete