പൂഞ്ഞാര്‍ (23/02/2013) : മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തോടനുബന്ധിച്ചുള്ള കാവടി ഘോഷയാത്ര നാടിനെ ജനസമുദ്രമാക്കി മാറ്റി. കാലങ്ങളായി ജാതി-മത വ്യത്യാസമില്ലാതെ പൂഞ്ഞാര്‍ ഗ്രാമം ഒന്നാകെ കൊണ്ടാടുന്ന ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മങ്കുഴി ഉത്സവം.
കാവടി ഘോഷയാത്രയില്‍ പങ്കെടുത്ത എല്ലാ കരകളില്‍ നിന്നുമുള്ള ഭക്തജനങ്ങള്‍ പൂഞ്ഞാര്‍ ടൗണില്‍ കേന്ദ്രീകരിച്ച് ഉച്ചയോടെ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. അലങ്കാരക്കാവടികളും ചെണ്ടമേളവും നിറവും താളവും പകര്‍ന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് ഉച്ച പൂജയും കാവടി അഭിഷേകവും ക്ഷേത്ര മൈതാനിയില്‍ പകല്‍പ്പൂരവും നടന്നു. കാവടി ഘോഷയാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..

Nice ones....
ReplyDelete