കോയമ്പത്തൂരില്‍ നടന്ന പ്രഥമ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ (16-17 years,below 76 kg) വെങ്കലമെഡല്‍ കരസ്ഥമാക്കിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആല്ബിന് റ്റി. ജോസഫ്. മേലുകാവുമറ്റം തെക്കേക്കണ്ടത്തില്‍ സണ്ണി-മിനി ദമ്പതികളുടെ ഏക മകനായ ആല്‍ബില്‍ ഈ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ നേടിയെടുത്ത അംഗീകാരങ്ങള്‍ കുറച്ചൊന്നുമല്ല. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും കേരളസംസ്ഥാന കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ (16-18 years,76 kg) സ്വര്‍ണ്ണമെഡല്‍ ജേതാവാണ് ഈ മിടുക്കന്. കൂടാതെ വിവിധ സംസ്ഥാന-ജില്ലാ കരാട്ടേ ചാമ്പ്യന്‍ഷിപ്പുകളിലെ മെഡല്‍ ജേതാവുമാണ് സെന്റ് ആന്റണീസിന്റെ ഈ അഭിമാന താരം.
A remarkable achievement.
ReplyDelete