പ്രമുഖ താന്ത്രികാചാര്യന്‍ പൂഞ്ഞാര്‍ കാര്ത്തികേയന് തന്ത്രികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് വന്‍ജനാവലിയാണ് ഇന്നലെയും ഇന്നുമായി പൂഞ്ഞാറിലെത്തിച്ചേര്‍ന്നത്. എഴുന്നൂറിലധികം ക്ഷേത്രങ്ങളുടെ തന്ത്രിയായിരുന്ന അദ്ദേഹത്തിന് 57 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാര്ത്തികേയന് തന്ത്രികള്‍ ഞായറാഴ്ച്ച വൈകിട്ട് 5 മണിയോടെയാണ് അന്തരിച്ചത്.
കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്രാ, ദില്ലി, ബാംഗ്ലൂര്‍ തുടങ്ങിയ ഇടങ്ങളിലെ നിരവധി ക്ഷേത്രങ്ങളുടെ താന്ത്രികച്ചുമതലയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ശ്രീനാരായണ ഗുരുദേവന് പ്രതിഷ്ഠനടത്തിയ പള്ളുരുത്തി ശ്രീഭവാനി ക്ഷേത്രത്തില്‍ സ്വര്‍ണ്ണധ്വജം, ആലപ്പുഴ തെക്കന്‍ ആര്യാട് ക്ഷേത്രത്തില്‍ ഇരട്ടക്കൊടിമരം തുടങ്ങിയ നിരവധി പ്രതിഷ്ഠകള്‍ നിര്‍വ്വഹിച്ചത് കാര്ത്തികേയന് തന്ത്രിയാണ്. പൂഞ്ഞാര്‍ ഈഴവര്‍വയലില്‍ മാധവന് നാരായണന്റെയും അമ്മുക്കുട്ടിയുടെയും മകനാണ്. ശവസംസ്ക്കാരം ഇന്ന് (09/09/2013) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ നടന്നു.

No comments:
Post a Comment