പൂഞ്ഞാര്‍
സെന്റ് ആന്റണീസ് ഹയര്‍
സെക്കന്‍ഡറി സ്കൂളിലെ
അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍
ഇത്തവണ ഓണം ഉണ്ണുന്നത്
വീട്ടുപരിസരത്തുനിന്ന്
ലഭിക്കുന്ന ചൊറിയണങ്ങുള്‍പ്പെടെയുള്ള
വിവിധ ഇലക്കറികളുപയോഗിച്ചാണ്
എന്നു കേട്ടാല്‍ ആരും
അത്ഭുതപ്പെടേണ്ടതില്ല.
കാരണം
ഉപയോഗശൂന്യമെന്നുകരുതി നാം
ശ്രദ്ധിക്കാതെപോകുന്ന ഇത്തരം
ചെടികളെ എങ്ങിനെ സ്വാദിഷ്ടമായ
വിഭവങ്ങളാക്കിമാറ്റാമെന്ന
പരിശീലനം 'ഇലയറിവ്
' പരിപാടിയിലൂടെ
അവര്‍ക്കുലഭിച്ചുകഴിഞ്ഞു.
അന്റോണിയന്‍ ക്ലബിന്റെ
ആഭിമുഖ്യത്തില്‍,
കണ്ണൂരിലെ
വഴിവിളക്ക് അക്കാദമിയുടെയും
പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെയും
പിന്തുണയോടെയാണ് 'ഇലയറിവ്
' സംഘടിപ്പിച്ചത്.
ഭാരത സര്‍ക്കാരിന്റെ
കൃഷിവകുപ്പ് മന്ത്രാലയം
ഏര്‍പ്പെടുത്തിയ 2012
-ലെ ദേശീയ
ജനിതക അവാര്‍ഡ് ജേതാവായ
കണ്ണൂര്‍ സ്വദേശി സജീവന്‍
കാവുങ്കരയാണ് ഇലയറിവ് പരിപാടി
നയിച്ചത്.
വിഷലിപ്തവും
ഗുണമേന്മയില്ലാത്തതുമായ
ഭക്ഷണശീലങ്ങള്‍ നമ്മെ
രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍
പോഷകസമൃദ്ധവും വിഷവിമുക്തവുമായ
നിരവധി ഇലവര്‍ഗ്ഗങ്ങള്‍
നമ്മുടെ വീട്ടുപരിസരങ്ങളില്‍
ആരാലും ശ്രദ്ധിക്കപ്പെടാതെ
വളരുന്നുണ്ട്.
അവ രുചികരമായി
പാകം ചെയ്ത് ഉപയോഗപ്പെടുത്തുവാന്‍
കഴിയുമെന്ന് ബോധ്യപ്പെടുത്തുന്ന
പരിപാടികളാണ് ഇലയറിവില്‍
ഉള്‍പ്പെടുത്തിയിരുന്നത്.
പോഷകസമൃദ്ധവും
ഭക്ഷ്യയോഗ്യവുമായ എഴുപത്തിരണ്ടിലധികം
ഇലവര്‍ഗ്ഗ ചെടികളും ചീരകളും
സെമിനാറില്‍ ആധികാരികമായി
പരിചയപ്പെടുത്തി.
ഇലകളുടെ
രുചിപാചകം പുതുമയാര്‍ന്ന
അനുഭവമായിരുന്നു.
സ്കൂള്‍
പരിസരത്തുനിന്ന് ലഭിച്ച
ചൊറിയണങ്ങും ചേനയിലയും
ചുരുളിയും മണിച്ചീരയുമൊക്കെ
പാകം ചെയ്ത് സ്വാദിഷ്ടമായ
കറികളാക്കി സദസിന് വിളമ്പിയപ്പോള്‍
, അതു
രുചിച്ചനോക്കിയവര്‍ അമ്പരന്നുപോയി.
നമ്മുടെ
തൊടികളില്‍ സുലഭമായി
ലഭിക്കുന്ന ഈ ഇലക്കറികള്‍
ഉപേക്ഷിച്ചാണ് അന്യസംസ്ഥാനങ്ങളില്‍നിന്നു
വരുന്ന വിഷമയമായ പച്ചക്കറികള്‍
നാം ഉപയോഗിക്കുന്നത് എന്ന
തിരിച്ചറിവ് പ്രദാനം
ചെയ്യുന്നതായിരുന്നു ഈ
പരിപാടി.
ഈ
ബോധ്യം എല്ലാവര്‍ക്കും
ലഭിക്കണം എന്ന ചിന്തയോടെ,
സ്കൂള്‍
അധികൃതര്‍ ഇലയറിവ് പരിപാടിയിലേയ്ക്ക്
പൊതുജനങ്ങളെയും ക്ഷണിച്ചിരുന്നു.
കോട്ടയം
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി,
വിവിധ കര്‍ഷക
സംഘടനകളെയും വിദ്യാഭ്യാസ
സ്ഥാപനങ്ങളെയും പരിസ്ഥിതി
കൂട്ടായ്മകളെയും പ്രതിനിധീകരിച്ച്
മുന്നൂറോളം ആളുകള്‍ പരിപാടിയില്‍
സംബന്ധിക്കുവാന്‍ എത്തിയിരുന്നു.
ഇത്തവണ ഓണത്തിന്
കോട്ടയം ജില്ലയിലെ നിരവധി
ഭവനങ്ങളില്‍ ഇലക്കറികള്‍
ഒരു പ്രധാന വിഭവമായിയെത്തും
എന്ന ശുഭപ്രതീക്ഷയിലാണ്
പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ
അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍.
if possible post some recipes.
ReplyDeleteif possible post some recipes.
ReplyDeleteThe news that 'choriyunangu' is edible is incredible. During my school days, it was used for bullying.An opponent would come from behind, pull the collar and put some leaves there. It was scary!
ReplyDelete