Monday, December 26, 2016
Monday, December 5, 2016
വിദ്യാരംഗം കലാസാഹിത്യവേദി ശില്‍പ്പശാല ഡിസംബര്‍ 7-ലേക്ക് മാറ്റിവച്ചു ..
ഡിസംബര്‍ 6 ചൊവ്വാഴ്ച്ച ഈരാറ്റുപേട്ട MG HSS- ല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഈരാറ്റുപേട്ട
ഉപജില്ലാ വിദ്യാരംഗം
കലാസാഹിത്യവേദിയുടെ ഏകദിന ശില്‍പ്പശാല, ഡിസംബര്‍ 7-ലേക്ക് മാറ്റിവച്ചു. UP, HS വിഭാഗങ്ങള്‍ക്കായുള്ള
ഈ പരിശീലന പരിപാടിയില്‍ ഓരോ
ഇനങ്ങളിലും ഒരു സ്കൂളില്‍നിന്ന്
ഓരോ കുട്ടിക്കുവീതം
പങ്കെടുക്കാവുന്നതാണ്.
UP വിഭാഗം
കഥ
കവിത
ചിത്രരചന
(ജലച്ഛായം)
നാടന്‍പാട്ട്
കാവ്യാലാപനം
അഭിനയം
HS വിഭാഗം
മുകളില്‍പ്പറഞ്ഞിരിക്കുന്ന
ഇനങ്ങള്‍ കൂടാതെ നാടക രചന,
പുസ്തക ചര്‍ച്ച
എന്നിവയും HS വിഭാഗത്തിന്
ഉണ്ടായിരിക്കും.
പങ്കെടുക്കുന്ന
കുട്ടികള്‍ 9.30-നു
മുന്‍പായി ഈരാറ്റുപേട്ട MG
HSS- ല്‍ എത്തിച്ചരേണ്ടതാണ്.
Wednesday, November 30, 2016
ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം 'കൂട്ട് 2016'-ന് ആവേശോജ്ജ്വല സമാപ്തി..
സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നടന്ന ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം അവസാനിച്ചു. സ്കൂളിലെ ചാവറ ഹാളില്‍നടന്ന സമാപന സമ്മേനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ആര്‍. ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് പുതുശ്ശേരി സി.എം.ഐ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റോഷ്നി ടോമി, ജനറല്‍ കണ്‍വീനര്‍ എ.ജെ. ജോസഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക് കെ.എസ്., ജോയിന്റ് ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍ ഫിലിപ്പ്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ മാത്യു കെ. ജോസഫ്, റിസഷ്പന്‍ കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ഓവറോള്‍ ട്രോഫികള്‍ കരസ്ഥമാക്കിയ സ്കൂളുകളുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു.
എല്‍.പി. വിഭാഗം ഫസ്റ്റ് - സെന്റ് മേരീസ് എല്‍.പി. സ്കൂള്‍ അരുവിത്തുറ, സെക്കന്‍ഡ് - സെന്റ് ജോസഫ്സ് യു.പി. സ്കൂള്‍ മണിയംകുന്ന്, എല്‍.എഫ്.എച്ച്.എസ്. ചെമ്മലമറ്റം, തേര്‍ഡ് - സെന്റ് മേരീസ് എല്‍.പി.സ്കൂള്‍ തീക്കോയി
യു.പി. വിഭാഗം ഫസ്റ്റ് - സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ പൂഞ്ഞാര്‍, സെക്കന്‍ഡ് - എം.ജി. എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, തേര്‍ഡ് - സെന്റ് ജോസഫ്സ് യു.പി.സ്കൂള്‍ മണിയംകുന്ന്.
ഹൈസ്കൂള്‍ വിഭാഗം ഫസ്റ്റ് - എല്‍.എഫ്.എച്ച്.എസ്. ചെമ്മലമറ്റം, സെക്കന്‍ഡ് - എം.ജി. എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, തേര്‍ഡ് - സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാര്‍
ഹയര്‍ സെക്കന്‍ഡറി വിഭാഗം ഫസ്റ്റ് - എം.ജി. എച്ച്.എസ്.എസ്. ഈരാറ്റുപേട്ട, സെക്കന്‍ഡ് - എ.എം.എച്ച്.എസ്.എസ്. കാളകെട്ടി, തേര്‍ഡ് - സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാര്‍.
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ റിസല്‍ട്ട് ചുവടെ ചേര്‍ക്കുന്നു..Tuesday, November 29, 2016
ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു..
പൂഞ്ഞാര്‍
:
ഈ
വര്‍ഷത്തെ ഈരാറ്റുപേട്ട
ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്
പൂഞ്ഞാര്‍ സെന്റ് ആന്റണീസ്
ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
തുടക്കമായി.
ജനറല്‍
കണ്‍വീനര്‍ എ.ജെ.
ജോസഫ്
പതാക ഉയര്‍ത്തി.
തുടര്‍ന്ന്
സ്കൂളിലെ ചാവറ ഹാളില്‍നടന്ന
സമ്മേനത്തില്‍ പി.സി.ജോര്‍ജ്ജ്
എം.എല്‍.എ.
മേള
ഉദ്ഘാടനം ചെയ്തു.
സി.എം.ഐ.
കോട്ടയം
പ്രൊവിന്‍ഷ്യല്‍ ഡോ.
ജോര്‍ജ്ജ്
ഇടയാടിയില്‍ CMI
അധ്യക്ഷത
വഹിച്ചു.
സ്കൂള്‍
മാനേജര്‍ ഡോ.
ജോസ്
വലിയമറ്റം സി.എം.ഐ.,
പഞ്ചായത്ത്
പ്രസിഡന്റ് ഷൈനി സന്തോഷ്,
ജില്ലാ
പഞ്ചായത്ത് മെമ്പര്‍മാരായ
കെ.
രാജേഷ്,
പെണ്ണമ്മ
തോമസ്,
ജനറല്‍
കണ്‍വീനര്‍ എ.ജെ.
ജോസഫ്,
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍
റസാക്ക് കെ.എസ്.,
ബ്ലോക്ക്
പഞ്ചായത്ത് മെമ്പര്‍മാരായ
ആനിയമ്മ സണ്ണി,
സിന്ധു
ഷാജി,
വാര്‍ഡ്
മെമ്പര്‍ നിര്‍മ്മല മോഹനന്‍,
ജോയിന്റ്
ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍
ഫിലിപ്പ്,
റിസപ്ഷന്‍
കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍
ജോസഫ് ചെറുവള്ളില്‍,
പി.റ്റി.എ.
പ്രസിഡന്റ്
വി.എസ്.
ശശിധരന്‍
എന്നിവര്‍ പ്രസംഗിച്ചു.
Saturday, November 26, 2016
ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം 'കൂട്ട് 2016' -ന് നവംബര്‍ 29-ന് തിരി തെളിയും..
പൂഞ്ഞാര്‍
:
ഈ
വര്‍ഷത്തെ ഈരാറ്റുപേട്ട
ഉപജില്ലാ സ്കൂള്‍ കലോത്സവം
നവംബര്‍ 29,
30, ഡിസംബര്‍
1
തീയതികളില്‍
പൂഞ്ഞാര്‍ സെന്റ് ആന്റണീസ്
ഹയര്‍ സെക്കന്‍ഡറി സ്കൂളിലും
സെന്റ് ആന്റണീസ് എല്‍.പി.
സ്കൂളിലുമായി
നടക്കും.
'കൂട്ട്
2016'
എന്നു
പേരിട്ടിരിക്കുന്ന ഈ മേളയിലെ
രചനാ മത്സരങ്ങള്‍ ഇന്ന്
(നവംബര്‍
26,
ശനിയാഴ്ച്ച)
നടന്നു.
ആറു
സ്റ്റേജുകളിലായി നടക്കുന്ന
മത്സരങ്ങളില്‍ ഉപജില്ലയിലെ
65
സ്കൂളുകളില്‍നിന്നായി
1750
കുട്ടികള്‍
പങ്കെടുക്കും.
നവംബര്‍
29
ചൊവ്വാഴ്ച്ച,
രാവിലെ
9.30-ന്,
സ്കൂളിലെ
ചാവറ ഹാളില്‍നടക്കുന്ന
സമ്മേനത്തില്‍ പി.സി.ജോര്‍ജ്ജ്
എം.എല്‍.എ.
മേള
ഉദ്ഘാടനം ചെയ്യും.
സി.എം.ഐ.
കോട്ടയം
പ്രൊവിന്‍ഷ്യല്‍ ഡോ.
ജോര്‍ജ്ജ്
ഇടയാടിയില്‍ CMI
അധ്യക്ഷത
വഹിക്കും.
സ്കൂള്‍
മാനേജര്‍ ഡോ.
ജോസ്
വലിയമറ്റം സി.എം.ഐ.,
ഹയര്‍
സെക്കന്‍ഡറി റീജിയണല്‍
ഡെപ്യൂട്ടി ഡയറക്ടര്‍ മിനി
എസ്.,
പഞ്ചായത്ത്
പ്രസിഡന്റ് ഷൈനി സന്തോഷ്,
ജില്ലാ
പഞ്ചായത്ത് മെമ്പര്‍മാരായ
ലിസി സെബാസ്റ്റ്യന്‍,
പെണ്ണമ്മ
തോമസ്,
ബ്ലോക്ക്
പഞ്ചായത്ത് മെമ്പര്‍മാരായ
ആനിയമ്മ സണ്ണി,
സിന്ധു
ഷാജി,
വാര്‍ഡ്
മെമ്പര്‍മാരായ നിര്‍മ്മല
മോഹന്‍,
അനില്‍കുമാര്‍
എം.കെ.,
ജനറല്‍
കണ്‍വീനര്‍ എ.ജെ.
ജോസഫ്,
ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍
റസാക്ക് കെ.എസ്.,
ജോയിന്റ്
ജനറല്‍ കണ്‍വീനര്‍ വില്‍സണ്‍
ഫിലിപ്പ്,
പി.റ്റി.എ.
പ്രസിഡന്റ്
വി.എസ്.
ശശിധരന്‍
എന്നിവര്‍ പ്രസംഗിക്കും.
ഡിസംബര്‍
1,
വ്യാഴാഴ്ച്ച
വൈകിട്ട് 4.30-ന്
ചാവറ ഹാളില്‍നടക്കുന്ന സമാപന
സമ്മേനം ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് പ്രേംജി ആര്‍.
ഉദ്ഘാടനം
ചെയ്യും.
കോര്‍പ്പറേറ്റ്
മാനേജര്‍ ഫാ.
തോമസ്
പുതുശ്ശേരി CMI
അധ്യക്ഷത
വഹിക്കുന്ന സമ്മേളനത്തില്‍
സ്കൂള്‍ മാനേജര്‍ ഡോ.
ജോസ്
വലിയമറ്റം CMI
അനുഗ്രഹപ്രഭാഷണം
നടത്തും.
ജില്ലാ
പഞ്ചായത്ത് മെമ്പര്‍ കെ.
രാജേഷ്,
പഞ്ചായത്ത്
വൈസ് പ്രസിഡന്റ് റ്റി.എസ്.
സ്നേഹാധനന്‍,
ബ്ലോക്ക്
പഞ്ചായത്ത് മെമ്പര്‍ റോഷ്നി
ടോമി,
പഞ്ചായത്ത്
വിദ്യാഭ്യാസ സ്റ്റാന്റിംഗ്
കമ്മറ്റി ചെയര്‍ പേഴ്സണ്‍
ബിന്ദു സുരേന്ദ്രന്‍,
ജനറല്‍
കണ്‍വീനര്‍ എ.ജെ.
ജോസഫ്,
പ്രോഗ്രാം
കമ്മറ്റി കണ്‍വീനര്‍ മാത്യു
കെ.
ജോസഫ്,
റിസഷ്പന്‍
കമ്മറ്റി കണ്‍വീനര്‍ ജോണ്‍സണ്‍
ജോസഫ്,
അധ്യാപക
പ്രതിനിധി ദേവസ്യ ജോസഫ്
എന്നിവര്‍ പ്രസംഗിക്കും.
Wednesday, November 23, 2016
ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം സ്റ്റേജ് - സമയ ക്രമീകരണങ്ങള്‍..
സ്റ്റേജ് - സമയ ക്രമീകരണങ്ങളുടെ അപ്ഡേറ്റ് ചെയ്ത PDF ഫയല്‍
ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
LP മലയാളം പ്രസംഗ വിഷയം - എന്റെ കേരളം അറുപതിന്റെ നിറവില്‍.
Tuesday, November 15, 2016
Sunday, November 13, 2016
ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം പുഞ്ഞാര്‍ സെന്റ് ആന്റണീസില്‍..
2016-17 വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 29, 30, ഡിസംബര്‍ 1 തീയതികളില്‍ പുഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. രചനാ മത്സരങ്ങള്‍ നവംബര്‍ 28-നും നടക്കും. രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കുമായി ചുവടെയുള്ള ലിങ്കുകള്‍ ഉപയോഗിക്കുക.. സ്കൂളുകള്‍ നവംബര്‍ 15-നു മുന്‍പായി രജിസ്ട്രേഷനുകള്‍ പൂര്‍ത്തിയാക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
Tuesday, November 1, 2016
ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം 2016 - റിസല്‍ട്ട്
ഈരാറ്റുപേട്ട MGHSS-ല്‍ നടന്നുകൊണ്ടിരിക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം 2016 -ന്റെ റിസല്‍ട്ട് ചുവടെ നല്കുന്നു.
Day 2
Day 1
Monday, August 8, 2016
പുതിയ വിശേഷങ്ങള്‍ക്കായി ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കൂ...
സാങ്കേതിക കാരണങ്ങളാല്‍ ഏതാനും മാസങ്ങളിലേയ്ക്ക് പൂഞ്ഞാര്‍ ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പുതിയ വിശേഷങ്ങള്‍ക്കായി ഞങ്ങളുടെ സ്കൂളിന്റെ ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കൂ...
Thursday, July 21, 2016
വിദ്യാരംഗം കലാസാഹിത്യവേദി ഈരാറ്റുപേട്ട ഉപജില്ലാതല ഉദ്ഘാടനം ജൂലൈ 30-ന്..
ഈരാറ്റുപേട്ട : ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈരാറ്റുപേട്ട ഉപജില്ലാതല പ്രവര്‍ത്തനോദ്ഘാടനം ജൂലൈ 30, ശനിയാഴ്ച്ച പൂഞ്ഞാര്‍ ഗവ. എല്‍.പി. സ്കൂളില്‍വച്ച് (പനച്ചികപ്പാറ) നടക്കും. രാവിലെ പത്തിന് പൊതുയോഗം ആരംഭിക്കും. നേരത്തെ ജൂലൈ 23- നായിരുന്നു പരിപാടി നടത്തുവാന്‍ തീരുമാനിച്ചിരുന്നത്. തീയതി മാറിയെങ്കിലും സ്ഥലത്തിനോ സമയക്രമീകരണങ്ങള്‍ക്കോ മാറ്റമില്ലെന്ന് കണ്‍വീനര്‍ അറിയിച്ചു.
Thursday, May 19, 2016
കോട്ടയം ജില്ലയിലെ വിശദമായ ഇലക്ഷന്‍ ഫലം .. (Kerala General Election Results 2016 - Kottayam Dt.)
പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജ് (IND-27821 ഭൂരിപക്ഷം), പാലായില്‍ കെ.എം. മാണി (UDF-4703 ഭൂരിപക്ഷം), കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് (UDF-42256 ഭൂരിപക്ഷം), വൈക്കത്ത് സി.കെ.ആഷ (LDF-24584 ഭൂരിപക്ഷം), ഏറ്റുമാനൂരില്‍ സുരേഷ് കുറിപ്പ് (LDF-8899 ഭൂരിപക്ഷം), കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (UDF-33632 ഭൂരിപക്ഷം), പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി (UDF-27092 ഭൂരിപക്ഷം), ചങ്ങനാശേരിയില്‍ സി.എഫ്. തോമസ് (UDF-1849 ഭൂരിപക്ഷം), കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജ് (UDF-3890 ഭൂരിപക്ഷം).
ആകെയുള്ള 9 മണ്ഡലങ്ങളില്‍, UDF - 6/9, LDF - 2/9, IND - 1/9
മണ്ഡലങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിന് - 42256 വോട്ടിന്റെ ഭൂരിപക്ഷം
കോട്ടയം ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികള്‍നേടിയ ആകെ വോട്ടുകള്‍ അടക്കമുള്ള വിശദവിവരങ്ങള്‍ ചുവടെ നല്‍കിയിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ ചുവടെയുള്ള ഫയലുകളില്‍ ക്ലിക്ക് ചെയ്ത് വലുതായി കാണുമല്ലോ.. (Source - http://trend.kerala.gov.in)
Tuesday, May 17, 2016
Tuesday, May 10, 2016
Higher Secondary Result 2016
ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി (+2) പരീക്ഷാ ഫലം ലഭ്യമായ വെബ്സൈറ്റുകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിലെ സ്കൂളുകളുടെ കോഡ് നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു..
St Antony's HSS Poonjar (05087)
SMV HSS Poonjar (05040)
St Mary's HSS Teekoy (05044)
St George HSS Aruvithura (05086)
MG HSS Erattupetta (05031)
Govt. HSS Erattupetta (05001)
AM HSS Kalaketty (05084)
St Antony's HSS Plasanal (05041)
CMS HSS Melukavu (05045)
St Mary's HSS Bharananganam (05043)
St Thomas HSS Pala (05054)
St Marys HSS Pala (05081)
Govt HSS Pala (05006)
St Dominics HSS Kanjirappally (05062)
JJ Murphy Memorial HSS Yendayar (05046)
Thursday, May 5, 2016
പൂഞ്ഞാറിലെ കുട്ടികളുടെ ഷോര്‍ട്ട് ഫിലിം ദൂരദര്‍ശന്‍ റിയാലിറ്റി ഷോയുടെ ഫൈനലില്‍..
ദൂരദര്‍ശനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം റിയാലിറ്റി ഷോയുടെ ഫൈനലിലേയ്ക്ക് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് ഒരുക്കിയ ' ദി ഫാളന്‍ ക്യാം ' തെരഞ്ഞെടുക്കപ്പെട്ടു. ' Think Clean' എന്ന ഈ റിയാലിറ്റി ഷോയില്‍ , 5 മിനിട്ട് ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് ഫാളന്‍ ക്യാമിന് എന്‍ട്രി ലഭിച്ചത്. മത്സരത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ഷോര്‍ട്ട് ഫിലിമുകളില്‍നിന്ന് ഈ ഫിലിം ഫൈനല്‍ റൗണ്ടിലെത്തി എന്നതുതന്നെ ഒരു വലിയ അംഗീകാരമാണ്. സിനിമ - സീരിയല്‍ രംഗത്തുള്ളവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചവയുള്‍പ്പെടെയുള്ള നിരവധി ഹ്രസ്വചിത്രങ്ങള്‍ക്കിടയില്‍ , വെറുമൊരു മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഫാളന്‍ ക്യാമിന് ഇത്രയുമെത്താന്‍ സാധിച്ചതുതന്നെ വലിയ ദൈവാനുഗ്രഹമായി അണിയറ പ്രവര്‍ത്തകര്‍ കരുതുന്നു.
തിരുവനന്തപുരത്ത് , കുടപ്പനക്കുന്നിലെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍നടന്ന സ്റ്റുഡിയോ ഷൂട്ടില്‍ പങ്കെടുക്കുവാനും പ്രഗത്ഭരായ ജഡ്ജസ്സുമായി സംവദിക്കുവാനും അവസരം ലഭിച്ചത് അവിസ്മരണീയ അനുഭവമായി ഇവര്‍ പറഞ്ഞു. പ്രശസ്ത സിനിമാ സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ ശ്രീ. കെ. ആര്‍. മോഹനന്‍, ലോകപ്രശസ്ത ആര്‍ക്കിറ്റെക് പദ്മശ്രീ ജി. ശങ്കര്‍, ശുചിത്വമിഷന്റെ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ഭൗമശാസ്ത്രജ്ഞനുമായ ഡോ. അജയകുമാര്‍ വര്‍മ്മ, പരിസ്ഥിതി പ്രവര്‍ത്തകയും എര്‍ണാകുളം സെന്റ് തെരേസാസ് കോളേജ് എക്കണോമിക്സ് വിഭാഗം ഹെഡ്ഡുമായ ഡോ. നിര്‍മ്മല പദ്മനാഭന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഫിലിമിനൊപ്പം പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളും അന്റോണിയന്‍ ക്ലബ്ബും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളും ഇവര്‍ വിലയിരുത്തുകയും , 'പുഴയോരം മുളയോരം' , 'സ്വച്ഛ് ഗാവ് യോജന' , പ്ലാസ്റ്റിക് മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രോജക്ടുകളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
'Think Clean' ഷോര്‍ട്ട് ഫിലിം റിയാലിറ്റി ഷോ ജൂണ്‍മാസം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു എപ്പിസോഡില്‍ 'ഫാളന്‍ ക്യാമും' ഉണ്ടാകും. സെന്റ് ആന്റണീസ് സ്കൂളിനെയും പൂഞ്ഞാര്‍ ഗ്രാമത്തെയും പ്രതിനിധീകരിച്ച് ഒരു TV ഷോയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുകയും ദൈവത്തിന് നന്ദിപറയുകയും ചെയ്തുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ ഇങ്ങനെ പറയുന്നു - നാലര മിനിട്ടുമാത്രമുള്ള ഒരു കൊച്ചു ഷോര്‍ട്ട് ഫിലിമാണ് ഇത്. പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലാണ് ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. Moto G2 ഫോണാണ് ഷൂട്ടിംഗിന് ഉപയോഗിച്ചത്. അഭിനയിക്കുന്നവരുടെ മുഖങ്ങളേക്കാള്‍ കൈ-കാലുകളുടെ ചലനങ്ങളിലൂടെയും ചില ശബ്ദങ്ങളിലൂടെയുമാണ് ആശയവിനിമയം നടക്കുന്നത്. തൊണ്ണൂറു ശതമാനം ശബ്ദവും ലൈവായി ഷൂട്ടിംഗ് സമയത്തുതന്നെ റിക്കോഡ് ചെയ്യപ്പെട്ടതാണ്. മൂന്ന് ആണിയടിച്ച ഒരു തടിക്കഷണമായിരുന്നു റോഡ് വക്കില്‍ നിലത്തുചേര്‍ന്നിരിക്കുന്ന ക്യാമറാ സ്റ്റാന്റ്. എഡിറ്റിംഗിനു മാത്രമാണ് ഒരു സാങ്കേതിക വിദഗ്ധന്റെ സഹായം തേടിയത്. ചിത്രത്തിന്റെ ആശയവും ആവിഷ്കാരവും നിര്‍വ്വഹിച്ചത് സ്കൂളിലെ അധ്യാപകനായ ടോണി പുതിയാപറമ്പിലാണ്. മറ്റു പ്രവര്‍ത്തനങ്ങളെല്ലാം അന്റോണിയന്‍ ക്ലബ് അംഗങ്ങളായ എട്ടാം ക്ലാസിലെ കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് ചെയ്തിരിക്കുന്നത്.
ഫാളന്‍ ക്യാമിന്റെ കഥാസാരം ഇങ്ങനെ : കാറിലിരുന്ന്, രക്ഷിതാവിന്റെ മൊബൈലെടുത്ത് വീഡിയോ ഷൂട്ടിംഗ് നടത്തുന്ന ഒരു കൊച്ചു കുട്ടിയില്‍നിന്നാണ് ഫിലിം ആരംഭിക്കുന്നത്. അവളുടെ കൈയില്‍നിന്ന് ഫോണ്‍ താഴെ പോകുന്നതോടെ കഥ മാറുന്നു. ക്യാമറ താഴെപ്പോയത് വിളിച്ചുപറയുന്ന കുട്ടിയെ ആരും ശ്രദ്ധിച്ചില്ല. വഴിയരികില്‍ പുല്ലുകള്‍ക്കിടയില്‍ മൊബൈല്‍ മറഞ്ഞുകിടക്കുന്നത് ആരും അറിയുന്നുമില്ല. ഈ സമയം, വഴിവക്കില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വേസ്റ്റുകള്‍ വലിച്ചെറിയപ്പെടുന്നതും മറ്റുരീതികളില്‍ പൊതുസ്ഥലങ്ങള്‍ മലിനമാക്കപ്പെടുന്നതും യാദൃശ്ചികമായി ക്യാമറയില്‍ പതിയുന്നു. അല്‍പ്പസമയത്തിനു ശേഷം ക്യാമറ തിരഞ്ഞെത്തുന്ന ഉടമസ്ഥന്‍ വേസ്റ്റുകള്‍ക്കിടയില്‍നിന്ന് അത് കണ്ടെടുക്കുന്നു.
ആളുകള്‍ വഴിവക്കില്‍ വേസ്റ്റ് നിക്ഷേപിക്കുന്നതിനെ കുറ്റംപറയുന്ന അയാള്‍ ക്യാമറയില്‍പതിഞ്ഞ ദൃശ്യങ്ങളില്‍നിന്നാണ് ചില സത്യങ്ങള്‍ തിരിച്ചറിയുന്നത്. അങ്ങനെ, താഴെവീണ ക്യാമറ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചുതന്ന ഒരു ദര്‍പ്പണമായി മാറിയ കഥയാണ് 'ദി ഫാളന്‍ ക്യാം' പറയുന്നത്. കഥ അവിടെയും തീരില്ല. അബധം പറ്റിയതാണെങ്കിലും ലഭിച്ച വീഡിയോ ദൃശ്യങ്ങള്‍ ക്യാമറയുടെ ഉടമസ്ഥന്‍ ഒരു കൊച്ചു സിനിമയാക്കിമാറ്റുന്നു. 'ശരിക്കും ഫോണ്‍ താഴെ പോയതുപോലെ തന്നെ ഷൂട്ടുചെയ്തല്ലോ' എന്നുപറഞ്ഞ് അഭിനന്ദിക്കുന്ന സുഹൃത്തുക്കളുടെ അടുത്ത് വീണതുവിദ്യയാക്കുന്ന മനുഷ്യനെയാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ കൊച്ചുകുട്ടി സത്യം വിളിച്ചുപറയുമ്പോള്‍ ശൈശവത്തിന്റെ നിഷ്കളങ്കതയും അവിടെ പ്രകടമാകുന്നു.
Wednesday, April 27, 2016
SSLC പരീക്ഷയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് നൂറുമേനി..
നൂറുശതമാനം വിജയം നേടിക്കൊണ്ട് ഈ വര്‍ഷത്തെ SSLC പരീക്ഷയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. ഏഴു കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയപ്പോള്‍ രണ്ടുകുട്ടികള്‍ക്ക് ഒരു വിഷയത്തിന് മാത്രമാണ് A+ നഷ്ടമായത്. ജ്യോതിഷ് ആര്‍., അലന്‍ ജോര്‍ജ്ജ് പയസ്, അരവിന്ദ് ശശിധരന്‍, ഐറിന്‍ മരിയ ജോസഫ്, അനറ്റ് റോസ് ടോം, എല്‍സാ മരിയാ ജോര്‍ജ്ജ്, ശില്‍പ്പ മാനുവല്‍ എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയത്. ഡിബു ജോര്‍ജ്ജ്, മരിയ ജോയ് എന്നിവര്‍ 9 A പ്ലസ്സും വിമല്‍ ജോര്‍ജ്ജ്, ആതിര റ്റി.എസ്., റ്റെസ്സ ഷെയ്ക്ക്സ് എന്നിവര്‍ 8 A പ്ലസ്സും കരസ്ഥമാക്കി.
അവധി ദിവസങ്ങളിലും പരീക്ഷയടുത്തസമയങ്ങളില്‍ രാത്രികാലങ്ങളിലുമുള്‍പ്പെടെ കുട്ടികള്‍ക്ക് നല്‍കിയ ഗുരുകുലം പരിശീലന പദ്ധതി ഈ വിജയത്തിന് അടിസ്ഥാനമായെന്ന് സ്കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം CMI, ഹെഡ്മാസ്റ്റര്‍ ശ്രീ. വില്‍സണ്‍ ഫിലിപ്പ് എന്നിവര്‍ പറഞ്ഞു. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂള്‍ മാനേജ്മെന്റും പി.റ്റി.എ.യും അഭിനന്ദിച്ചു.
Tuesday, April 26, 2016
SSLC Result 2016
ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം ലഭിക്കുന്ന ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.
Individual Result - Schoolwise result
സ്കൂള്‍തലത്തില്‍ റിസല്‍ട്ടറിയുവാന്‍ സ്കൂള്‍ കോഡ് ആവശ്യമായതിനാല്‍ പൂഞ്ഞാര്‍ - ഈരാറ്റുപേട്ട പ്രദേശത്തെ സ്കൂളുകളുടെ കോഡ് നമ്പരുകളും ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.
St Antony's HSS Poonjar (32014)
SMV HSS Poonjar (32013)
MG HSS Erattupetta (32003)
St Mary's HSS Teekoy (32015)
LF HS Chemmalamattom (32005)
JJMM HSS Yendayar (32011)
St Antony's HSS Plasanal (31075)
St George HSS Aruvithura (32001)
St Pauls Valiyakumaramangalam (32019)
St George's HS Koottickal (32012)
St Augustin's HS Peringulam (32022)
Gov. VHSS Thidanadu (32057)
St Mariya Goretti HS Chennad (32002)
AM HSS Kalaketty (32004)
St Antony's HS Vellikulam (32018)
MGPNSS HS Thalanad (32016)
Govt HS Adukkom (32017)
Govt. HSS Erattupetta (32008)
Thursday, February 4, 2016
പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന കുട്ടികളുടെ ഷോര്‍ട്ട് ഫിലിം 'ദി ഫാളന്‍ ക്യാം' ശ്രദ്ധേയമാകുന്നു..
പൂഞ്ഞാര്‍ : വഴിയരികില്‍ യാദൃശ്ചികമായി വീണുപോയ ഒരു മൊബൈല്‍ ഫോണ്‍ യാഥാര്‍ത്ഥ്യങ്ങള്‍ കാണിച്ചുതരുന്ന കണ്ണാടിയായി മാറിയ കഥയാണ് 'ദി ഫാളന്‍ ക്യാം' എന്ന കൊച്ചുചിത്രം. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അന്റോണിയന്‍ ക്ലബ്, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന ഈ ഹ്രസ്വചിത്രം പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ വീഡിയോ റിക്കോഡിംഗ് നടന്നുകൊണ്ടിരിക്കെ, ഒരു കൊച്ചുകുട്ടിയുടെ കൈയില്‍നിന്ന് അത് യാദൃശ്ചികമായി താഴെ പോകുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ വഴിവക്കില്‍ വീണുകിടക്കുന്ന ഈ മൊബൈലില്‍ പതിയുന്ന ദൃശ്യങ്ങളാണ് നാലരമിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഫാളന്‍ ക്യാം നമുക്ക് കാണിച്ചുതരുന്നത്.
പരിസ്ഥിതി പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. വഴിയോരങ്ങള്‍ മലിനമാക്കുന്നതില്‍ അറിഞ്ഞോ അറിയാതെയോ നാം ഓരോരുത്തരും പങ്കാളികളാകുന്നുണ്ടോ എന്ന ചോദ്യം ചിത്രം ഉയര്‍ത്തുന്നു. മുതിര്‍ന്നവരുടെ കാപട്യവും ശൈശവത്തിന്റെ നിഷ്കളങ്കതയും ചര്‍ച്ചക്ക് വിഷയമാക്കിയാണ് ചിത്രം അവസാനിക്കുന്നത്. നിലത്തുവീണുകിടക്കുന്ന മൊബൈലില്‍ പതിയുന്ന ദൃശ്യങ്ങളായതിനാല്‍ മുഖഭാവങ്ങളേക്കാള്‍ അഭിനേതാക്കളുടെ സ്വരവും കരങ്ങളുടെയും പാദങ്ങളുടെയും ചലനങ്ങളുമാണ് ഫാളന്‍ ക്യാമിനെ സജീവമാക്കുന്നത്. മോട്ടോ ജി ഫോണിന്റെ എട്ടു മെഗാപിക്സല്‍ ക്യാമറയിലാണ് ചിത്രീകരണം നടത്തിയത്. ഈ ഫോണില്‍തന്നെ തത്സമയ ശബ്ദലേഖനവും നടത്തിയിരിക്കുന്നു.
സ്കൂളിലെ അധ്യാപകനും അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്ററുമായ ടോണി പുതിയാപറമ്പിലിന്റേതാണ് ഹ്രസ്വചിത്രത്തിന്റെ ആശയവും ആവിഷ്ക്കാരവും. അന്റോണിയന്‍ ക്ലബ് അംഗങ്ങളെകൂടാതെ രണ്ടു കൊച്ചുകുട്ടികളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. എഡിറ്റിംഗ് ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനും സംവിധായകനുമായ ജോഷി മാത്യു ചിത്രത്തിന്റെ ഡി.വി.ഡി. പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI മുഖ്യപ്രഭാഷണം നടത്തി.
Subscribe to:
Posts (Atom)