Sunday, March 15, 2020

കൊറോണ വൈറസ് - 'ആശങ്കയല്ല വേണ്ടത്.. ജാഗ്രതയോടുകൂടിയ പ്രതിരോധമാണ്..'

        കോവിഡ് - 19 മഹാമാരിയെ നേരിടുവാൻ നമ്മുടെ നാട്ടിലും അതിശക്തമായ പ്രതിരോധ പരിപാടികൾ നടപ്പിലാക്കി വരികയാണല്ലോ. പക്ഷേ, ദൗർഭാഗ്യമെന്നു പറയട്ടെ, ശാസ്ത്രീയമല്ലാത്ത പല അറിയിപ്പുകളും തെറ്റിധാരണ പരത്തുന്ന വാർത്തകളും സോഷ്യൽ മീഡിയായിലൂടെയും അല്ലാതെയും പടരുന്നുണ്ട്. ഗവൺമെന്റിന്റെ / ആരോഗ്യവകുപ്പിന്റെ അറിയിപ്പുകളാണ് നമ്മള്‍ പിന്തുടരേണ്ടത്. (www.dhs.kerala.gov.in എന്ന വെബ്സൈറ്റ് ഉദാഹരണം.)
ഇതിനായി മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. പ്ലേ സ്റ്റോറിൽനിന്ന്  GoK Direct ആപ്പ് ഡൗൺലോഡ് ചെയ്യാം.
         ഈ ദിവസങ്ങളിൽ വിവിധ ഗവൺമെന്റ് വകുപ്പുകൾ നൽകിയ ഔദ്യോഗിക വിവരങ്ങളിൽ പ്രധാനപ്പെട്ടവ ചുവടെ നൽകുന്നു. പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ അന്റോണിയൻ നല്ലപാഠം ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബിന്റെയും നേതൃത്വത്തിൽ ശേഖരിച്ച് ക്രോഡീകരിച്ച  ഈ വിവരങ്ങൾ, ഗവൺമെന്റിന്റെ പുതിയ അറിയിപ്പുകൾക്കനുസരിച്ച് അപ്ഡേറ്റ് ചെയ്യുവാന്‍ ശ്രമിക്കുന്നതുമാണ്..


തുടർന്ന് വായിക്കുവാനായി ചുവടെയുള്ള Read more >> -ൽ ക്ലിക്ക് ചെയ്യുക..


ആശങ്കയല്ല വേണ്ടത്.. 
ജാഗ്രതയോടുകൂടിയ പ്രതിരോധമാണ്..

കൈ കഴുകൂ.. കോവിഡ് 19-നെ ശക്തമായി പ്രതിരോധിക്കൂ..

എങ്ങനെ കൈ കഴുകണം?

          വളരെ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കോവിഡ് 19 എന്ന ലോക മഹാമാരിയെ ഒരുപരിധിവരെ തടയാനാകും. കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക, ആലിംഗനം അല്ലെങ്കില്‍ ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക, മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക, ഇടയ്ക്കിടെ കൈകള്‍ സോപ്പും, വെളളവും ഉപയോഗിച്ച് കഴുകുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

        ഇതിലേറ്റവും പ്രധാനമാണ് കൈ കഴുകല്‍. നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ടാണ് വളരെ ഗുരുരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്. സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് സമയത്തെ ഫലപ്രദമായി കൈകഴുകലിലൂടെ കൊറോണ ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ച വ്യാധികളില്‍ നിന്നും മുക്തി നേടാവുന്നതാണ്. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാന്‍ സാധിക്കും. ശ്വാസകോശം, ഉദരം, കണ്ണ്, ത്വക്ക് എന്നിവയിലുണ്ടാകുന്ന അണുബാധകള്‍ ഉദാഹരണമാണ്. ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ വളരെയധികം കുറയ്ക്കുവാന്‍ ഇതിലൂടെ സാധിക്കും. കൈകള്‍ കഴുകാതെ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പര്‍ശിക്കരുത്.

         വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു. കുട്ടികളെ ചെറിയ പ്രായത്തില്‍ മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതുമുണ്ട്.

ഫലപ്രദമായി കൈ കഴുകാനുള്ള 8 മാര്‍ഗങ്ങള്‍
1. ആദ്യം ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക
2. പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക
3. കൈ വിരലുകള്‍ക്കിടകള്‍ തേയ്ക്കുക
4. തള്ളവിരലുകള്‍ തേയ്ക്കുക
5. നഖങ്ങള്‍ ഉരയ്ക്കുക
6. വിരലുകളുടെ പുറക് വശം തേയ്ക്കുക
7. കൈക്കുഴ ഉരയ്ക്കുക
8. നന്നായി വെള്ളം ഒഴിച്ച് കഴുകി വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടയ്ക്കുക.

Shared from GoK Direct App.
(കേരള സർക്കാരിൽ നിന്ന് ആധികാരിക വിവരങ്ങൾ നേരിട്ട് അറിയാൻ GoK Direct ആപ്പ് ഉപയോഗിക്കുക.)























കുട്ടികൾ ശ്രദ്ധിക്കുക.. 
  • ഇപ്പോൾ ലഭിച്ചിരിക്കുന്ന അവധി നിങ്ങളുടെ സുരക്ഷക്കുവേണ്ടിയാണെന്ന് ഓർമ്മിക്കുക.
  • വീടിന് പുറത്തു പോയുള്ള ആഘോഷങ്ങൾ തത്ക്കാലം ഒഴിവാക്കുക.
  • സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുക.
  • കോറോണ കാലം കഴിയും വരെ  കളിക്കളങ്ങൾ ഒഴിവാക്കുക.
  • നഖങ്ങൾ വെട്ടി വൃത്തിയാക്കുക. ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
  • വ്യക്തി ശുചിത്വത്തിനോടൊപ്പം പരിസരശുചിത്വവും ഉറപ്പാക്കുക.
  • കൂടുതലായി കിട്ടിയ അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കുക.
  • പുസ്തക/പത്ര വായനയും ദൃശ്യമാധ്യമങ്ങളിലെ വാർത്താധിഷ്ടിത പരിപാടികൾ കാണുന്ന ശീലവും വളർത്തിയെടുക്കുവാൻ ഈ അവധി ഉപയോഗപ്പെടുത്തുക.
  • നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിഞ്ഞ് കൂടുതൽ സാമൂഹ്യബോധമുള്ളവരാകാം.


 
 

No comments:

Post a Comment