Friday, March 20, 2020

പൂഞ്ഞാര്‍ തെക്കേക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മാസ്ക്,സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചു..


      പൂഞ്ഞാര്‍ : മാസ്കിനും സാനിറ്റൈസറിനും ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹെല്‍ത്ത് സെന്ററുകളുടെയും നേതൃത്വത്തില്‍ നടക്കുന്ന കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി, ഉയര്‍ന്ന ഗുണനിലവാരമുള്ള മാസ്കും സാനിറ്റൈസറും  പൂഞ്ഞാര്‍ തെക്കേക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ചുതുടങ്ങി. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കമ്പോളവിലയുടെ പത്തിലൊന്ന് തുകയ്ക്ക് ഇവ വിതരണം ചെയ്യും. 
        പ്രോജക്ടിന്റെ ഉദ്ഘാടന കര്‍മ്മം പി.സി. ജോര്‍ജ്ജ്  MLA നിര്‍വ്വഹിച്ചു. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല മോഹനന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
        കടകളില്‍ ഇപ്പോള്‍ ഉയര്‍ന്ന വില നല്‍കേണ്ടിവരുന്ന മാസ്കുകളും സാനിറ്റൈസറുകളും തുച്ഛമായ നിരക്കില്‍ ലഭിക്കുവാന്‍ സാഹചര്യമൊരുക്കിയ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജു സെബാസ്റ്റ്യനെയും സഹപ്രവര്‍ത്തകരെയും അഭിനന്ദിച്ച എം.എല്‍.എ., ഈ പ്രവര്‍ത്തനം മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മാതൃകയാക്കണമെന്നും അഭിപ്രായപ്പെട്ടു.

No comments:

Post a Comment