Monday, October 31, 2011

രാജേഷിന് ചിത്രകല വെറുമൊരു കളിതമാശയല്ല..

രാജേഷ് ജോര്‍ജ്ജ്
        ഒരു തുണ്ടു പേപ്പറും ഒരു പേനയും നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം മനോഹരമായ ഒരു ചിത്രം തയ്യാര്‍.. പൂഞ്ഞാര്‍ സ്വദേശി രാജേഷിന് ചിത്രകല വെറുമൊരു കളിതമാശയല്ല. തനിക്കു ലഭിച്ചിരിക്കുന്ന ഈ വലിയ ഈശ്വരാനുഗ്രഹത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെങ്കിലും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ ഉപജീവനത്തിനായി മറ്റുമാര്‍ഗ്ഗങ്ങള്‍ തേടിയിരിക്കുകയാണ് ഈ കലാകാരന്‍. ഹോട്ടല്‍ ജോലിക്കിടയിലും കഴിവു തെളിയിക്കുവാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ഇദ്ദേഹം പാഴാക്കാറില്ല.
ആവശ്യപ്പെട്ടു് നിമിഷങ്ങള്‍ക്കുള്ളില്‍ രാജേഷ് വരച്ചു തന്ന ചില ചിത്രങ്ങള്‍ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക..
ഇദ്ദേഹത്തിന്റെ വിലാസം : രാജേഷ് ജോര്‍ജ്ജ് , പള്ളിക്കുന്നേല്‍ , പൂഞ്ഞാര്‍ , ഫോണ്‍ : 9847273045

Friday, October 28, 2011

ഇങ്ങനെയും ഉറങ്ങാം..!

        നന്നായി ഉറങ്ങാന്‍ സാധിക്കണമെങ്കില്‍ രണ്ടുകാര്യങ്ങളില്‍ ഏതെങ്കിലും ഒന്നു കൂടിയേ തീരു എന്ന് പൂതുമൊഴി. അവ ഏതെന്നല്ലേ.. മദ്യം അല്ലെങ്കില്‍ മനശാന്തി. മദ്യസേവ ബോധം കെട്ട ഉറക്കം സമ്മാനിക്കുമെങ്കിലും മനുഷ്യന്റെ സര്‍വ്വനാശത്തിന് അത് വഴിതെളിക്കുമെന്നതിനാല്‍  മനശാന്തിമൂലം നന്നായി ഉറങ്ങാന്‍ സാധിക്കട്ടെ എന്ന്  നമുക്കാശംസിക്കാം..
        പട്ടുമെത്തയില്‍ കിടന്നാലും ഉറക്കം ലഭിക്കാത്തവര്‍ ഇവരുടെ ഉറക്കമൊന്നു ശ്രദ്ധിക്കൂ..
        കൂടുതല്‍ ചിത്രങ്ങള്‍ക്കായി ... CLICK ME..Please..

Wednesday, October 26, 2011

പൂഞ്ഞാര്‍ ന്യൂസിന് പുതിയ ലോഗോ..

        പൂഞ്ഞാര്‍ ന്യൂസിനും അന്റോണിയന്‍ ക്ലബിനും പുതിയ ലോഗോ തയ്യാറായി. പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ മനീഷാ ബേബി തയ്യാറാക്കിയ ലോഗോയാണ് , അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കിടയില്‍ നടത്തിയ മത്സരത്തിലൂടെ  തിരഞ്ഞെടുക്കപ്പെട്ടത്.


        പൂഞ്ഞാര്‍ ന്യൂസിന് നേതൃത്വം നല്‍കുന്ന അന്റോണിയന്‍ ക്ലബിനെ സൂചിപ്പിക്കുവാന്‍  A , C എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ പ്രത്യേക രീതിയില്‍ ചെരിച്ച് നല്‍കിയിരിക്കുന്നു. A എന്ന അക്ഷരത്തിലൂടെ മുന്നോട്ട് കുതിക്കുന്ന കുട്ടി ( എംബ്ലത്തിലെ ബിന്ദു കുട്ടിയുടെ ശിരസ്സാണ് ), ക്ലബ് പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമാക്കുന്ന കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ  സൂചിപ്പിക്കുന്നു. അഗ്രഭാഗങ്ങള്‍ പരസ്പരം സ്പര്‍ശിക്കാറായി നില്‍ക്കുന്ന C എന്ന അക്ഷരം ഗ്ലോബ് , വേള്‍ഡ് വൈഡ് വെബ് , ന്യൂസ് ബ്ലോഗ് എന്നിവയെ സൂചിപ്പിക്കുന്നു. തുറന്നുവച്ച പുസ്തകം അറിവിനേയും വാളുപയോഗിച്ച് എഴുതുന്നത് അക്ഷരം പടവാളാക്കുക എന്ന സന്ദേശവും നല്‍കുന്നു.

Thursday, October 13, 2011

ചില വഴിയോരക്കാഴ്ച്ചകള്‍..


             യാത്രാമധ്യേ പകര്‍ത്തപ്പെട്ട ചില ചിത്രങ്ങള്‍.. ആരാണ് ഫോട്ടോഗ്രാഫര്‍ എന്നറിയില്ല എങ്കിലും ഇന്റര്‍നെറ്റിലൂടെ ആയിരക്കണക്കിനാളുകള്‍ക്ക് ചിരിക്കാനും ചിന്തിക്കാനും അവസരം നല്‍കിയ ചിത്രങ്ങളാണിവ. കൂടുതല്‍ ചിത്രങ്ങള്‍ കാണുവാനായി മുകളിലുള്ള Photo Gallery എന്ന പേജ് സന്ദര്‍ശിക്കുക..

Tuesday, October 11, 2011

ഇവന്‍ മണ്ടനോ ..!

        ഒരു കുട്ടി പഠനത്തില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ തോറ്റാല്‍ നമ്മള്‍ അവന് മണ്ടന്‍ എന്ന മുദ്ര ചാര്‍ത്തിക്കൊടുക്കും . ഇങ്ങനെ മുദ്ര കുത്തപ്പെട്ടവര്‍ പലരും ലോകപ്രശസ്ത ശാസ്ത്രജ്ഞരായി മാറി എന്നത് ഈ തരംതിരിവിന്റെ  പൊള്ളത്തരം വ്യക്തമാക്കുന്നു. 
        തന്നിരിക്കുന്ന ഉത്തരക്കടലാസ് വായിച്ചാല്‍ ഇവനെ മണ്ടനെന്നു വിളിക്കാമോ.. അതോ ഭാവിയില്‍ മറ്റേതെങ്കിലും രംഗത്ത് ശോഭിക്കുന്ന വ്യക്തിയായി ഇവന്‍ മാറുമോ.. (മലയാളിത്തമാശയായി കുറെ വര്‍ഷം ഇന്റര്‍നെറ്റില്‍ ഹിറ്റായിരുന്ന ഈ പേപ്പര്‍ വാസ്തവമാണെന്നും അല്ലെന്നും രണ്ടുപക്ഷമുണ്ട്.)

Monday, October 10, 2011

അഭിനയ കലയുടെ ബാലപാഠങ്ങളുമായി ബാബു കുരുവിള..

                                                 പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ  അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച അഭിനയക്കളരി നവ്യാനുഭവമായി. പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സഹസംവിധായകനായ ബാബു കുരുവിള നയിച്ച ക്ലാസിലൂടെ അഭിനയ കലയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ മനസിലാക്കി. 
      ഏഷ്യാനെറ്റ് , ജീവന്‍ ടി.വി. , ശാലോം തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം , അവതരണ കലയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനവും ഉടന്‍ നടക്കും.

Tuesday, October 4, 2011

'പൂഞ്ഞാര്‍ മെട്രോ' പദ്ധതിയുമായി സെയ്ന്റോണിയ ടാലന്റ്സ് 2011

   പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആയിരങ്ങള്‍ക്ക് ആവേശം പകര്‍ന്ന സെയ്ന്റോണിയ ടാലന്റ്സ് 2011 വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ , കുരുന്നു ഭാവനയില്‍ വിരിഞ്ഞ പൂഞ്ഞാര്‍ മെട്രോ പദ്ധതി കാണികളെ അത്ഭുതപ്പെയുത്തി. അരനൂറ്റാണ്ടിനപ്പുറത്തെ സ്വന്തം ഗ്രാമം വിഭാവനം ചെയ്ത ഒന്‍പതാം ക്ലാസിലെ മിടുക്കന്‍മാരാണ്  മെട്രോ റെയിലും മീനച്ചിലാറിലൂടെ ലക്ഷ്വറി ക്രൂയിസും വിഭാവനം ചെയ്ത സ്റ്റില്‍ മോഡല്‍ അവതരിപ്പിച്ചത്.


   മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്റ്റില്‍ മോഡല്‍ , മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ അഷക്കുന്നതിനുള്ള മാര്‍ഗ്ഗം , വാട്ടര്‍ പമ്പ് , താനേ അടയുന്ന റെയില്‍വേ ഗേറ്റ് , ടാപ്പിംഗ് എളുപ്പമാക്കുന്ന യന്ത്രം , സോളാറില്‍ പ്രവര്‍ത്തിക്കുന്ന ജെ.സി.ബി. , പുല്ലുവെട്ടുന്ന ഉപകരണം , ഷേക്സ്പിയര്‍ ജന്‍മഗൃഹം തുടങ്ങിയ ഇനങ്ങള്‍ വൈവിധ്യം നിറഞ്ഞ കാഴ്ച്ചകളായി.
വിശദ വിവരങ്ങള്‍ക്കായും എക്സിബിഷന്റെ ഫോട്ടോകള്‍ കാണുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക..
പ്രോഗ്രാമിന്റെ 10 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം ചുവടെ നല്‍കിയിരിക്കുന്നു.