അഭിനയ കലയുടെ ബാലപാഠങ്ങളുമായി ബാബു കുരുവിള..
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച അഭിനയക്കളരി നവ്യാനുഭവമായി. പ്രശസ്ത സിനിമാ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്റെ സഹസംവിധായകനായ ബാബു കുരുവിള നയിച്ച ക്ലാസിലൂടെ അഭിനയ കലയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ മനസിലാക്കി. ഏഷ്യാനെറ്റ് , ജീവന് ടി.വി. , ശാലോം തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം , അവതരണ കലയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനവും ഉടന്‍ നടക്കും.
No comments:
Post a Comment