Monday, May 28, 2012

പൂഞ്ഞാര്‍ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുന്ന പത്ര മാധ്യമങ്ങള്‍ക്ക് നന്ദി..

ദേശാഭിമാനി (ജില്ലാ വാര്‍ത്ത)- 26/05/2012
പൂഞ്ഞാര്‍ ബ്ലോഗിനെക്കുറിച്ച് മലയാളമനോരമയും ദീപികയും മംഗളവുമടക്കമുള്ള പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക..

Sunday, May 27, 2012

എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് : മാര്‍ക്ക് സബ്മിഷനില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..


              എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ , അവര്‍ക്ക് രണ്ടാം വര്‍ഷ യോഗ്യതാ പരീക്ഷയില്‍ മാത്തമറ്റിക്സ് , ഫിസിക്സ് , കെമിസ്ട്രി / കംപ്യൂട്ടര്‍ സയന്‍സ് / ബയോളജി / ബയോടെക്നോളജി വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക്  വെബ്സൈറ്റിലൂടെ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ജൂണ്‍  6.  
            വെബ്സൈറ്റില്‍ പ്രവേശിച്ച് മാര്‍ക്കുകള്‍ സമര്‍പ്പിക്കേണ്ട രീതികളുടെ വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക - (Malayalam) / Click Here for English Version 
            മാര്‍ക്ക് സബ്മിറ്റ് ചെയ്യുന്നതിനായി അപേക്ഷകര്‍ ലോഗിന്‍ ചെയ്യേണ്ട വെബ്സൈറ്റിന്റെ ലിങ്ക് ചുവടെ നല്‍കിയിരിക്കുന്നു. ആപ്ലിക്കേഷന്‍ നമ്പര്‍ , അഡ്മിറ്റ് കാര്‍ഡ് തുടങ്ങിയവ ലഭിക്കുന്നതിനുള്ള ലിങ്കുകളും ഈ ലോഗിന്‍ പേജില്‍ ലഭ്യമാണ്.
            ഈ കാലയളവില്‍ വിദ്യാര്‍ഥികളെ സഹായിക്കുവാന്‍ കേരളത്തിലുടനീളം ഫെസിലിറ്റേഷന്‍ സെന്ററുകളും ഹെല്‍പ്പ് ഡെസ്ക്കുകളും സജ്ജമാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ സെന്ററുകളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. 

List of Facilitation Centres (Kottayam) 

College of Engineering, Poonjar Thekkekara P O, Erattupettah, Kottayam - 686 582. (PJR) , Ph: 04822 271737 , 271599

College of Engineering, Kidangoor, Kidangoor South P.O, Kottayam 686 583. (KGR) , Ph: 04822 255056, 255056, 256056

Rajiv Gandhi Institute of Technology, Velloore P.O, Pampady, Kottayam - 686501. (KTE) , Ph: 0481 2507763, 2506153

List of Institutions to function as Help Desks (Kottayam)

College of Applied Science, Payyappady, Puthuppally, Kottayam - 686 034 , Ph: 0481 2351631, 2351228
College of Applied Science, Njeezhoor P O, Kaduthuruthy, Kottayam - 686 612 , Ph :  04829 264177

മറ്റു ജില്ലകളിലെ  - ഫെസിലിറ്റേഷന്‍ സെന്ററുകള്‍  / ഹെല്‍പ്പ് ഡെസ്ക്കുകള്‍
Help Line Numbers : 0471 2339101, 2339102, 2339103, 2339104

Thursday, May 24, 2012

Kerala Medical/Engineering Entrance Result


           കേരളാ മെഡിക്കല്‍ പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റും എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്കോറും ഇന്ന് പ്രസിദ്ധീകരിക്കും. വൈകുന്നേരം നാലിനുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം താഴെ തന്നിരിക്കുന്ന ലീങ്കുകളില്‍നിന്ന് പരീക്ഷാഫലം അറിയാവുന്നതാണ്.

RESULT - Click Me 

Tuesday, May 22, 2012

CBSE 10th Result


CBSE പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. റിസല്‍ട്ടിനായി ചുവടെ നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.

Monday, May 21, 2012

എം.ജി. ബിരുദപ്രവേശനം - ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു...


                     കോട്ടയം :  മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലെ ഏകജാലകം വഴിയുള്ള ഈ വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് തുടക്കമായി. വെബ്സൈറ്റില്‍ അപേക്ഷകന്റെ അടിസ്ഥാന വിവരങ്ങള്‍ നല്‍കി പാസ് വേര്‍ഡ് എടുത്തതിനു ശേഷം SBT-യുടെ തിരഞ്ഞെടുത്ത ശാഖകളില്‍ നിശ്ചിത അപേക്ഷാ ഫീസ് അടയ്ക്കണം. അപേക്ഷാ ഫീസ് അടച്ചാല്‍ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാകൂ. ആപ്ലിക്കേഷന്‍ നമ്പറായിരിക്കും ലോഗിന്‍ ​ഐഡി.
                      ഫീസ് അടച്ചതിനു ശേഷം ക്യാപ് വെബ്സൈറ്റില്‍ പ്രവേശിച്ച് ലോഗിന്‍ ചെയ്ത് അക്കാദമിക് വിവരങ്ങള്‍ നല്‍കി ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 4 വരെ നടത്താം. അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വ്വകലാശാലയില്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 6. ആദ്യ അലോട്ട് മെന്റ് ജൂണ്‍ 14-ന് നടക്കും.

 വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി ചുവടെ തന്നിരിക്കുന്ന യുണിവേഴ്സിറ്റി വെബ്സൈറ്റും ലിങ്കുകളും സന്ദര്‍ശിക്കുക..

Thursday, May 17, 2012

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ചരിത്രവിജയവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ..

            
            പൊതു പരീക്ഷകളില്‍ തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസ്  ഹയര്‍ സെക്കന്‍ഡറി സ്കൂള്‍  ഇത്തവണയും പതിവു തെറ്റിച്ചില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കോട്ടയം ജില്ലയില്‍ 100 % വിജയം നേടിയ 11 സ്കൂളുകളുടെ പട്ടികയില്‍ ഇടം നേടിയാണ്  സെന്റ് ആന്റണീസ്   പൂഞ്ഞാറിന്റെ അഭിമാനമായി മാറിയത്. സയന്‍സ് വിഭാഗത്തില്‍നിന്ന് എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിക്കൊണ്ട് മിഥുന്‍ ജേക്കബ് ജോസ് സ്കൂളിന്റെ അഭിമാനമായി. 
മിഥുന്‍ ജേക്കബ് ജോസ്
            

            നേരത്തെ SSLC പരീക്ഷയില്‍ ദൗര്‍ഭാഗ്യത്താല്‍ സെന്റ് ആന്റണീസിന് 100 % നഷ്ടമായിരുന്നു. വിവാദമായ ' കോട്ടയം ജില്ലയിലെ കുട്ടികളുടെ  സോഷ്യല്‍സയന്‍സ് വിഷയത്തിലെ തോല്‍വി'യാണ് അന്ന് സമ്പൂര്‍ണ്ണവിജയം നേടാന്‍ തടസമായത്.
100 % വിജയം കരസ്ഥമാക്കിയ +2 സയന്‍സ് ബാച്ച് , സ്കൂള്‍  മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

100 % വിജയം കരസ്ഥമാക്കിയ +2 സയന്‍സ് ബാച്ച് , സ്കൂള്‍  മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

100 % വിജയം കരസ്ഥമാക്കിയ +2 ഹ്യുമാനിറ്റീസ്  ബാച്ച് , സ്കൂള്‍  മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

Tuesday, May 15, 2012

ഹയര്‍ സെക്കന്‍ഡറി , വിഎച്ച്എസ്ഇ പരീക്ഷാ ഫലം..


            ഈ വര്‍ഷത്തെ  ഹയര്‍ സെക്കന്‍ഡറി , വി.എച്ച്.എസ്.ഇ. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. റിസല്‍ട്ട് ലഭ്യമാകുന്ന എല്ലാ വെബ്സൈറ്റുകളുടെയും ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. ഉച്ചയ്ക്ക് 12-നുള്ള ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം ഈ ലിങ്കുകളുപയോഗിച്ച്  പരീക്ഷാ ഫലം അറിയാവുന്നതാണ്. 


Schoolwise Result
Individual Result 
 mathrubhumi.com
HSE kerala results


പൂഞ്ഞാര്‍ - ഈരാറ്റുപേട്ട - ഭരണങ്ങാനം - പാലാ - കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലെ വിവിധ ഹയര്‍ സെക്കന്‍ഡറികളുടെ സ്കൂള്‍ കോഡുകള്‍ ചുവടെ ചേര്‍ക്കുന്നു. 
St Antony's HSS Poonjar (5087)
SMV HSS Poonjar (5040)
St Mary's HSS Teekoy (5044)
St George HSS Aruvithura (5086)
MG HSS Erattupetta (5031) 

Govt. HSS Erattupetta (5001)
 AM HSS Kalaketty (5084)
St Antony's HSS Plasanal (5041) 

CMS HSS Melukavu (5045) 
St Mary's HSS Bharananganam (5043)
St Thomas HSS Pala (5054)
St Marys HSS Pala (5081)
Govt HSS Pala (5006)

St Dominics HSS Kanjirappally (5062) 
JJ Murphy Memorial HSS Yendayar (5046)
St Thomas HSS Erumely (5085)
NSS HSS Kidangoor (5072)
St Marys HSS Kidangoor (5079)
St Augustines HSS Ramapuram (5075)
St Annes HSS Kuryanadu (5082)
CCM HSS Karikkattoor (5074)

Sunday, May 13, 2012

ബയോമെട്രിക് വിവരശേഖരണ ക്യാമ്പുകളില്‍ മാറ്റം..

            രാജ്യത്ത് സ്ഥിരതാമസമുള്ള എല്ലാ ആളുകളുടെയും വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ (NPR) തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ബയോമെട്രിക് വിവരശേഖരണത്തിന്റെ പൂഞ്ഞാര്‍ പ്രദേശത്തെ ക്യാമ്പ്  തീയതികളില്‍ മാറ്റം വന്നിരിക്കുന്നു. 
            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എല്‍.പി. സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന ക്യാമ്പില്‍ ഫോട്ടോ എടുക്കുവാനും രജിസ്റ്റര്‍ ചെയ്യുവാനും കഴിയാത്തവര്‍ക്ക് , തിങ്കള്‍ മുതല്‍ ബുധന്‍ വരെ (മെയ് 14.15,16) തീയതികളില്‍ ഇതേ സെന്ററില്‍ എത്തി രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. 
            കുന്നോന്നി സെന്റ് ജോസഫ്സ് സ്കൂളില്‍ നടക്കേണ്ടിയിരുന്ന ക്യാമ്പ് 17 മുതല്‍ 19 വരെ തീയതികളിലെയ്ക്കും മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് സ്കൂളില്‍ നടക്കേണ്ടിയിരുന്ന ക്യാമ്പ്  21 മുതല്‍ 23 വരെ തീയതികളിലേയ്ക്കും മാറ്റിയതായി NPR സബ്ജില്ലാ രജിസ്ട്രാര്‍ കൂടിയായ മീനച്ചില്‍ തഹസീല്‍ദാര്‍ അറിയിച്ചു. (ദീപിക - 13/05/12)

Monday, May 7, 2012

ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ (NPR) അംഗമാകുവാനുള്ള അവസരം നഷ്ടപ്പെടുത്തരുത്..!

            രാജ്യത്ത് സ്ഥിരതാമസമുള്ള എല്ലാ ആളുകളുടെയും വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ബയോമെട്രിക് വിവരശേഖരണം ഇപ്പോള്‍ നടന്നു വരികയാണ്. പൂഞ്ഞാര്‍ - ഈരാറ്റുപേട്ട പ്രദേശങ്ങളില്‍ മെയ് മാസം വിവിധ തീയതികളിലായി വിവര ശേഖരണ ക്യാമ്പ് നടക്കും.  ആളുകളുടെ ഫോട്ടോഗ്രാഫും വിരലടയാളവും ഐറിസ് ഇമേജുമാണ് ഈ ഘട്ടത്തില്‍ ശേഖരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ കാര്‍ഡ് എല്ലാ ഭാരതീയര്‍ക്കും നിര്‍ബന്ധമാക്കും എന്നതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തി രജിസ്റ്ററില്‍ പേരു ചേര്‍ക്കുന്നത് ഉചിതമായിരിക്കും. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇത് ബാധകമല്ല.
            എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ എത്തിക്കുന്ന INTIMATION SLIP-കള്‍ സൂക്ഷ്മമായി പരിശോധിക്കുക. ഓരോ സ്ലിപ്പിന്റെയും ചുവടെയായി ക്യാമ്പ് നടക്കുന്ന സെന്ററിന്റെ പേരും അവിടെ ആളുകള്‍ കുടുംബസമേതം എത്തേണ്ട ദിവസവും ഏകദേശ സമയവും കുറിച്ചിട്ടുണ്ടാകും. മൂന്നു ദിവസത്തില്‍ എന്നു വേണമെങ്കിലും ക്യാമ്പില്‍ ഫോട്ടോ എടുക്കാനായി എത്താമെങ്കിലും ഈ ദിവസവും സമയവും പാലിച്ചാല്‍ തിരക്ക് ഒരു പരിധി വരെ ഒഴിവാക്കാനാകും. സ്ളിപ്പില്‍ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിനുള്ള അവസരവും അവിടെ ഉണ്ടാകും. ഇന്റിമേഷന്‍ സ്ളിപ്പിന്റെ മാതൃക ചുവടെ ചേര്‍ക്കുന്നു.
            കൂടാതെ നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു പേപ്പറും ഇന്റിമേഷന്‍ സ്ളിപ്പിനൊപ്പം ലഭിക്കും. ഇതിന്റെ മറുവശത്ത് കുടുംബാംഗങ്ങള്‍ എല്ലാവരുടെയും പേരും അവര്‍ക്ക് ലഭ്യമായിരിക്കുന്ന തിരിച്ചറിയല്‍ രേഖകളും എഴുതേണ്ട കോളങ്ങളുണ്ട്. ഓരോ വ്യക്തിയുടെയും പേരിനു നേരേ , കോളങ്ങളില്‍ പറഞ്ഞിരിക്കുന്ന എട്ട് തിരിച്ചറിയല്‍ രേഖകളില്‍ അവര്‍ക്കുള്ള കാര്‍ഡുകളുടെയെല്ലാം നമ്പര്‍ രേഖപ്പെടുത്തണം. ക്യാമ്പുകളില്‍ എത്തുമ്പോള്‍ ഈ രേഖകളുടെ ഒറിജിനല്‍ നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. ലിസ്റ്റില്‍ പേര് വരാത്തവര്‍ക്കും പുതുതായി ചേര്‍ക്കാനുള്ളവര്‍ക്കും ക്യാമ്പില്‍ എത്തി അപേക്ഷ നല്‍കാവുന്നതാണ്. ഇങ്ങനെയുള്ളവരുടെ  ബയോമെട്രിക് വിവരശേഖരണത്തിനായി മറ്റൊരു ക്യാമ്പ് നടക്കും.
    നിര്‍ദ്ദേശങ്ങളുടെയും ക്യാമ്പില്‍ പൂരിപ്പിച്ചു കൊണ്ടുവരേണ്ട വിവരങ്ങളുടെയും മാതൃക ചുവടെ ചേര്‍ത്തിരിക്കുന്നു.

ഗാര്‍ഹിക മാലിന്യ സംസ്ക്കരണത്തിന് ഒരു എളുപ്പവഴി.. (ദീപിക)


Friday, May 4, 2012

ഹയര്‍ സെക്കന്‍ഡറി പ്രവേശനം എളുപ്പമാക്കാന്‍...

പൂഞ്ഞാര്‍ , ഈരാറ്റുപേട്ട , ഭരണങ്ങാനം പ്രദേശങ്ങളിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെയും  അവിടെ ലഭ്യമായ സബ്ജക്റ്റ് കോംബിനേഷനുകളുടെയും പട്ടിക ചുവടെ ചേര്‍ക്കുന്നു..