Thursday, May 17, 2012

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ചരിത്രവിജയവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ..

            
            പൊതു പരീക്ഷകളില്‍ തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസ്  ഹയര്‍ സെക്കന്‍ഡറി സ്കൂള്‍  ഇത്തവണയും പതിവു തെറ്റിച്ചില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കോട്ടയം ജില്ലയില്‍ 100 % വിജയം നേടിയ 11 സ്കൂളുകളുടെ പട്ടികയില്‍ ഇടം നേടിയാണ്  സെന്റ് ആന്റണീസ്   പൂഞ്ഞാറിന്റെ അഭിമാനമായി മാറിയത്. സയന്‍സ് വിഭാഗത്തില്‍നിന്ന് എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിക്കൊണ്ട് മിഥുന്‍ ജേക്കബ് ജോസ് സ്കൂളിന്റെ അഭിമാനമായി. 
മിഥുന്‍ ജേക്കബ് ജോസ്
            

            നേരത്തെ SSLC പരീക്ഷയില്‍ ദൗര്‍ഭാഗ്യത്താല്‍ സെന്റ് ആന്റണീസിന് 100 % നഷ്ടമായിരുന്നു. വിവാദമായ ' കോട്ടയം ജില്ലയിലെ കുട്ടികളുടെ  സോഷ്യല്‍സയന്‍സ് വിഷയത്തിലെ തോല്‍വി'യാണ് അന്ന് സമ്പൂര്‍ണ്ണവിജയം നേടാന്‍ തടസമായത്.
100 % വിജയം കരസ്ഥമാക്കിയ +2 സയന്‍സ് ബാച്ച് , സ്കൂള്‍  മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

100 % വിജയം കരസ്ഥമാക്കിയ +2 സയന്‍സ് ബാച്ച് , സ്കൂള്‍  മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

100 % വിജയം കരസ്ഥമാക്കിയ +2 ഹ്യുമാനിറ്റീസ്  ബാച്ച് , സ്കൂള്‍  മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

No comments:

Post a Comment