Monday, May 21, 2012

എം.ജി. ബിരുദപ്രവേശനം - ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു...


                     കോട്ടയം :  മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലെ ഏകജാലകം വഴിയുള്ള ഈ വര്‍ഷത്തെ ബിരുദ പ്രവേശനത്തിന് തുടക്കമായി. വെബ്സൈറ്റില്‍ അപേക്ഷകന്റെ അടിസ്ഥാന വിവരങ്ങള്‍ നല്‍കി പാസ് വേര്‍ഡ് എടുത്തതിനു ശേഷം SBT-യുടെ തിരഞ്ഞെടുത്ത ശാഖകളില്‍ നിശ്ചിത അപേക്ഷാ ഫീസ് അടയ്ക്കണം. അപേക്ഷാ ഫീസ് അടച്ചാല്‍ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാകൂ. ആപ്ലിക്കേഷന്‍ നമ്പറായിരിക്കും ലോഗിന്‍ ​ഐഡി.
                      ഫീസ് അടച്ചതിനു ശേഷം ക്യാപ് വെബ്സൈറ്റില്‍ പ്രവേശിച്ച് ലോഗിന്‍ ചെയ്ത് അക്കാദമിക് വിവരങ്ങള്‍ നല്‍കി ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 4 വരെ നടത്താം. അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വ്വകലാശാലയില്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 6. ആദ്യ അലോട്ട് മെന്റ് ജൂണ്‍ 14-ന് നടക്കും.

 വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനുമായി ചുവടെ തന്നിരിക്കുന്ന യുണിവേഴ്സിറ്റി വെബ്സൈറ്റും ലിങ്കുകളും സന്ദര്‍ശിക്കുക..

No comments:

Post a Comment