രാജ്യത്ത് സ്ഥിരതാമസമുള്ള എല്ലാ ആളുകളുടെയും വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ (NPR) തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ബയോമെട്രിക് വിവരശേഖരണത്തിന്റെ പൂഞ്ഞാര്‍ പ്രദേശത്തെ ക്യാമ്പ് തീയതികളില്‍ മാറ്റം വന്നിരിക്കുന്നു.
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എല്‍.പി. സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന ക്യാമ്പില്‍ ഫോട്ടോ എടുക്കുവാനും രജിസ്റ്റര്‍ ചെയ്യുവാനും കഴിയാത്തവര്‍ക്ക് , തിങ്കള്‍ മുതല്‍ ബുധന്‍ വരെ (മെയ് 14.15,16) തീയതികളില്‍ ഇതേ സെന്ററില്‍ എത്തി രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.
കുന്നോന്നി സെന്റ് ജോസഫ്സ് സ്കൂളില്‍ നടക്കേണ്ടിയിരുന്ന ക്യാമ്പ് 17 മുതല്‍ 19 വരെ തീയതികളിലെയ്ക്കും മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് സ്കൂളില്‍ നടക്കേണ്ടിയിരുന്ന ക്യാമ്പ് 21 മുതല്‍ 23 വരെ തീയതികളിലേയ്ക്കും മാറ്റിയതായി NPR സബ്ജില്ലാ രജിസ്ട്രാര്‍ കൂടിയായ മീനച്ചില്‍ തഹസീല്‍ദാര്‍ അറിയിച്ചു. (ദീപിക - 13/05/12)
No comments:
Post a Comment