A News Blog initiated by SPC & Antonian Club, St Antony's HSS Poonjar
Wednesday, April 16, 2014
ഗുരുകുലത്തിലൂടെ SSLC പരീക്ഷയില്‍ നൂറു ശതമാനം കരസ്ഥമാക്കി പൂഞ്ഞാര്‍ സെന്റ് ആന്റണീസ്..
ഗൗതം കൃഷ്ണ
ട്രീസാ ജെയിംസ്
പൂഞ്ഞാര്‍ : പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന മികവ് പുലര്‍ത്തുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇത്തവണ SSLC പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയത് 'ഗുരുകുലം' അടക്കമുള്ള ചിട്ടയായ പഠന പ്രവര്‍ത്തനങ്ങളിലൂടെ. മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കുവാനുള്ള പ്രത്യേക പരിശീലനം കൂടാതെ വിവിധ സാഹചര്യങ്ങളാല്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന അന്‍പതില്‍പരം കുട്ടികളെ സ്കൂളില്‍ താമസിച്ചു പഠിപ്പിച്ച ഗുരുകുലം 2014 പദ്ധതിയിലൂടെയുമാണ് പരീക്ഷയെഴുതിയ 175 കുട്ടികളെയും മികച്ച വിജയത്തിലേയ്ക്ക് എത്തിക്കാനായതെന്ന് ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര പറഞ്ഞു. രാത്രി വൈകിയും അതിരാവിലെയുമൊക്കെ കുട്ടികളെ ഉണര്‍ത്തി പഠിപ്പിക്കുവാനും ഭക്ഷണം തയ്യാറാക്കുവാനും അധ്യാപകര്‍ക്കൊപ്പം രക്ഷിതാക്കളും എത്തിച്ചേര്‍ന്നിരുന്നു. ആഴ്ച്ചകള്‍ നീണ്ടുനിന്ന ഈ അധ്യാപക-വിദ്യാര്‍ഥി-രക്ഷാകര്‍ത്തൃ കൂട്ടായ്മയുടെ വിജയത്തില്‍ സെന്റ് ആന്റണീസ് കുടുംബത്തിനൊപ്പം പൂഞ്ഞാര്‍ ഗ്രാമവും ആഹ്ലാദിക്കുന്നു.
ഗൗതം കൃഷ്ണ, ട്രീസാ ജെയിംസ്, അശ്വിന്‍ ആര്‍. എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് നേടിയപ്പോള്‍ ,ആരോമല്‍ കെ.എസ്., ആതിര ഗോപിനാഥന്‍, അനു തങ്കച്ചന്‍ എന്നിവര്‍ക്ക് ഒരു വിഷയത്തിന് മാത്രം A+ നഷ്ടമായി. മികച്ച വിജയം നേടിയ കുട്ടികളെയും അവരെ ഒരുക്കിയ അധ്യാപകരെയും കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍, സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, പി.റ്റി.എ. പ്രസിഡന്റ് വി.എസ്. ശശിധരന്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
Congratsssss... Team Work worked... Special congrats to Gautham and Treesa...Also to Aswin,Aromal,Athira and Anu.... Keep it Up...
ReplyDeletethanks Mr. Santhosh...
Deletethanks
ReplyDeleteCongratulations
ReplyDeleteCongratulations.....
ReplyDeleteCongratulations to all my friends
ReplyDelete