|
GT@School ഉദ്ഘാടനം - കെ.ആര്‍.ജയന്‍ |
പൂഞ്ഞാര്‍ : പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കിയ ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഈ അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായി. കുട്ടികളിലും അവരിലൂടെ സമൂഹത്തിലും പരിസ്ഥിതി സ്നേഹവും കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് പ്രോജക്റ്റിന്റെ ഭാഗമായി നടന്നത്. സമാപന സമ്മേളനത്തില്‍ , മികച്ച കുട്ടി കര്‍ഷകര്‍ക്കുള്ള കര്‍ഷകമുകുളം അവാര്‍ഡുകള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ വിതരണം ചെയ്തു.
|
'എന്റെ കൃഷി എന്റെ ഭക്ഷണം' ഉദ്ഘാടനം - അനൂപ് ചന്ദ്രന്‍ |
സ്കൂള്‍ വര്‍ഷാരംഭമായ ജൂണ്‍ മുതല്‍ മാസത്തില്‍ ഒരു പ്രവര്‍ത്തനം വീതമാണ് ഗ്രീന്‍ ടീം പ്രോജക്റ്റിന്റെ ഭാഗമായി നടന്നത്. സിനിമാതാരം അനൂപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത എന്റെ കൃഷി എന്റെ ഭക്ഷണം പദ്ധതി, വീട്ടുപരിസരങ്ങളിലെ ഭക്ഷ്യയോഗ്യമായ ഇലച്ചെടികള്‍ പരിചയപ്പെടുത്തുവാനായി ദേശീയ ജനിതക അവാര്‍ഡ് ജേതാവ് സജീവന്‍ കാവുങ്കര നയിച്ച ഇലയറിവ് സെമിനാര്‍, ഉപജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പോസ്റ്റര്‍ പ്രദര്‍ശനമായ ദി ബീറ്റ്സ് ഓഫ് നേച്ചര്‍, പ്ലാവിന്റെയും ചക്ക ഉത്പ്പന്നങ്ങളുടെയും പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് തൃശൂര്‍ സ്വദേശി കെ.ആര്‍.ജയന്‍ നയിച്ച ശില്‍പ്പശാല, കര്‍ഷക മുകുളങ്ങളെ കണ്ടെത്തുവാനുള്ള മത്സരം തുടങ്ങിയവ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
|
ഇലയറിവ് സെമിനാര്‍ |
പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെ പിന്തുണയോടെ നടന്ന ഈ പ്രോജക്റ്റിന് സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍, ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വയലില്‍കളപ്പുര, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, എബി പൂണ്ടിക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment