Saturday, June 28, 2014

'മൂല്യബോധമുള്ള തലമുറ ഇന്നിന്റെ ആവശ്യം' - റവ. ഡോ. ജോര്‍ജ്ജ് ഇടയാടിയില്‍ CMI

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സി.എം.. കോട്ടയം സെന്റ് ജോസഫ്സ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ മെറിറ്റ് അവാര്‍ഡ്ദാനച്ചടങ്ങ് കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു. പി.റ്റി.. പ്രസിഡന്റ് വി.എസ്.ശശിധരന്‍, പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ്, പ്രൊവിന്‍ഷ്യല്‍ റവ.ഡോ.ജോര്‍ജ്ജ് ഇടയാടിയില്‍ CMI, ജോയി എബ്രാഹം എം.പി., കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.തോമസ് പുതുശ്ശേരി CMI, സ്കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം CMI, പഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം, മുന്‍ സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ എന്നിവര്‍ സമീപം.

    പൂഞ്ഞാര്‍ : അനുനിമിഷം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ബൗദ്ധികമായ ഉയര്‍ച്ചക്കൊപ്പം മൂല്യങ്ങളില്‍ അടിയുറച്ച ഒരു തലമുറ വളര്‍ന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സി.എം.. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍ഷ്യല്‍ റവ.ഡോ.ജോര്‍ജ്ജ് ഇടയാടിയില്‍ CMI പറഞ്ഞു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സി.എം.. കോട്ടയം സെന്റ് ജോസഫ്സ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ മെറിറ്റ് അവാര്‍ഡ്ദാനച്ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
        കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോയി എബ്രാഹം എം.പി. മുഖ്യപ്രഭാഷണം നടത്തുകയും അദ്ദേഹത്തിന്റെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച സ്കൂള്‍ സംരക്ഷണ ഭിത്തി സ്കൂളിന് സമര്‍പ്പിക്കുകയും ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.തോമസ് പുതുശ്ശേരി CMI അവാര്‍ഡുകള്‍ വിതരണം ചെയ്തു.
            സ്കൂള്‍ മാനേജര്‍ ഡോ. ജോസ് വലിയമറ്റം CMI, മുന്‍ സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം, പഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം, വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, പി.റ്റി.. പ്രസിഡന്റ് വി.എസ്.ശശിധരന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI എന്നിവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

Friday, June 20, 2014

പൂഞ്ഞാറില്‍ ' വായനാ വീട് ' തുറന്നു ..

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ ടൗണില്‍ ആരംഭിച്ച വായനാ വീടിന്റെ ഉദ്ഘാടനം പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം നിര്‍വ്വഹിക്കുന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, ജെസ്സി സൈമണ്‍, പി.ജെ.ആന്റണി, സ്കൂള്‍ മാനേജര്‍ ഫാ.ജോസ് വലിയമറ്റം, ടോം കെ.എ., വാര്‍ഡ് മെമ്പര്‍മാരായ എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍, അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, റോജി മുതിരേന്തിക്കല്‍,  മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്കൂട്ടീവ് അംഗം ഡാന്റിസ് ജോര്‍ജ്ജ് കൂനാനിക്കല്‍, പി.റ്റി.എ. പ്രസിഡന്റ് വി.എസ്.ശശിധരന്‍, ഡാലിയാ ജോസ് എന്നിവര്‍ സമീപം.


          പൂഞ്ഞാര്‍ : വായനാ വാരത്തിന്റെ ഭാഗമായി പൊതുജനങ്ങളിലേയ്ക്ക് വായനയുടെ സന്ദേശം എത്തിക്കുന്നതിനായി പൂഞ്ഞാര്‍ ടൗണില്‍ വായനാ വീട് ആരംഭിച്ചു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ലൈബ്രറിയുടെ സമീപമാണ് വായനാ വീട് തുറന്നിരിക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള ആയിരത്തില്‍പരം പുസ്തകങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് ഈ പുസ്തകങ്ങള്‍ കാണുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യങ്ങളൊരുക്കി സന്നദ്ധസേവകരായ കുരുന്നുകളും ഇവിടെയുണ്ട്. വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന മഹത് വചനങ്ങളാല്‍ പ്രദര്‍ശനഹാളിന്റെ ഭിത്തികളും അലങ്കരിച്ചിരിക്കുന്നു. 
     വായനാവീടിന്റെ ഉദ്ഘാടനകര്‍മ്മം പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ജോസ് വലിയമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്കൂട്ടീവ് അംഗം ഡാന്റിസ് ജോര്‍ജ്ജ് കൂനാനിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ റോജി മുതിരേന്തിക്കല്‍, അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍, മീനച്ചില്‍ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ്.ആര്‍.കല്ലാറ്റ്, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, പി.റ്റി.എ. പ്രസിഡന്റ് വി.എസ്.ശശിധരന്‍, ടോം കെ.എ. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അധ്യാപകരായ ഡാലിയാ ജോസ്, ജെസ്സി സൈമണ്‍, പി.ജെ.ആന്റണി, ടോണി തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രദര്‍ശനം ശനിയാഴ്ച്ച സമാപിക്കും.

Saturday, June 14, 2014

വായനയുടെ വസന്തകാലം തിരിച്ചുവരുമോ..!


         ജൂണ്‍ 19-ന് മറ്റൊരു വായനാവാരംകൂടി ആരംഭിക്കുന്നു. സ്കൂളുകളില്‍ ഒരാഴ്ച്ച നീളുന്ന ആഘോഷപരിപാടികളും നാട്ടില്‍ ചില ക്ലബുകള്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളും കഴിയുന്നതോടെ എല്ലാം തിരശിലയ്ക്കു പിന്നിലാകുന്നു. വായനയില്‍നിന്നുള്ള ഈ പിന്‍വിളിയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം. എന്തു ചെയ്യുന്നതിനും മുന്‍പ് , എനിക്കിതില്‍നിന്ന്  ലഭിക്കുന്ന ലാഭമെന്ത് ..?.. എന്നു ചിന്തിച്ചു തുടങ്ങിയിരിക്കുന്ന തലമുറയാണ് ഇന്നുള്ളത്. പാഠപുസ്തകങ്ങള്‍ പഠിച്ചാല്‍ ജോലി നേടാം. കാശു നേടാം. ബാക്കിയുള്ള സമയം റ്റി.വി.യും കമ്പ്യൂട്ടറും . ഇതിനിടയില്‍ സമയം കണ്ടെത്തി പുസ്തകങ്ങള്‍ വായിച്ചിട്ടെന്തു പ്രയോജനം..! ഇതാണ് ഭൂരിഭാഗത്തിന്റയും ചിന്ത. 
          അതിനുള്ള ഉത്തരമാണ് ഈ ലേഖനം. ലളിതമായ ഭാഷയില്‍ വായനയുടെ പ്രാധാന്യം ഇവിടെ വിവരിച്ചിരിക്കുന്നു. പൂഞ്ഞാര്‍ ബ്ലോഗിന്റെ ഇതുവരെയുള്ള പോസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്ത ലേഖനമാണ്  ഇത്. വായിക്കുന്നതിനായി ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക..

Thursday, June 5, 2014

പരിസ്ഥിതിക്കായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുരുന്നുകള്‍ കൈകോര്‍ത്തപ്പോള്‍..


പൂഞ്ഞാര്‍ : മരമഹോത്സവവും റാലിയും തെരുവു നാടകവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുരുന്നുകള്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂളില്‍നിന്നും മരത്തൈകളും പ്ലാക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ടൗണിലേയ്ക്ക് കുട്ടികള്‍ ജാഥയായെത്തി. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന വനമിത്ര പുരസ്ക്കാര ജേതാവ് ദേവസ്യാച്ചന്‍ പൂണ്ടിക്കുളം അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. 
      ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന തെരുവു നാടകവും പരിസ്ഥിതി ഗാനവും കുട്ടികള്‍ അവതരിപ്പിച്ചു. പഞ്ചായത്ത് മെമ്പര്‍ ടോമി മാടപ്പള്ളി, ദേവസ്യാ ജോസഫ് , വിന്‍സന്റ് മാത്യു, വി.എസ്.ശശിധരന്‍  തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. 

   സ്കൂള്‍ അങ്കണത്തിലെ വൃക്ഷങ്ങളെ കുട്ടികള്‍ ആദരിച്ച മരമഹോത്സവവും വ്യത്യസ്തമാര്‍ന്ന അനുഭവമായി. സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ഈ പരിപാടിയില്‍ ഓരോ ക്ലാസും ഓരോ മരങ്ങളെ തിരഞ്ഞെടുത്ത് അലങ്കരിക്കുകയും പേരുകള്‍ നല്‍കുകയും മരച്ചുവട്ടില്‍ ഒരുമിച്ചുകൂടി കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.
ലോക പരിസ്ഥിതി ദിനത്തില്‍  പൂഞ്ഞാര്‍ സെന്റ് ആന്റണീസ്  സ്കൂളിന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി സംരക്ഷണ റാലിയോടനുബന്ധിച്ച് കുട്ടികള്‍ തെരുവു നാടകം അവതരിപ്പിച്ചപ്പോള്‍..

Monday, June 2, 2014

വിളംബര റാലിയുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ പ്രവേശനോത്സവം നടന്നു ..

വാദ്യമേളങ്ങളും മുത്തുക്കുടകളും പ്ലാക്കാര്‍ഡുകളുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പ്രവേശനോത്സവ റാലിക്കായി കുരുന്നുകള്‍ അണിനിരന്നപ്പോള്‍.
പൂഞ്ഞാര്‍ : വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന വിളംബര റാലിയുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ പ്രവേശനോത്സവം നടന്നു. മുത്തുക്കുടകളും പ്ലാക്കാര്‍ഡുകളുമായി നവാഗതരുള്‍പ്പെടെ ആയിരത്തോളം കുരുന്നുകളാണ് റാലിയില്‍ അണിനിരന്നത്. തുടര്‍ന്നുനടന്ന പൊതു സമ്മേളനം പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അനില്‍ കുമാര്‍ മഞ്ഞപ്ലാക്കല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ടാലി തോമസ്, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, പി.റ്റി.. പ്രസിഡന്റ് വി.എസ്.ശശിധരന്‍, സ്റ്റാഫ് സെക്രട്ടറി ദേവസ്യാ ജോസഫ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എസ്.എസ്.എല്‍.സി. , പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ പന്ത്രണ്ട് കുട്ടികളെ യോഗത്തില്‍ അഭിനന്ദിച്ചു.
പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ നടന്ന പ്രവേശനോത്സവ പൊതു സമ്മേളനം പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം ഉദ്ഘാടനം ചെയ്യുന്നു. പി.റ്റി.. പ്രസിഡന്റ് വി.എസ്.ശശിധരന്‍, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അനില്‍ കുമാര്‍ മഞ്ഞപ്ലാക്കല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ടാലി തോമസ് തുടങ്ങിയവര്‍ സമീപം.
 പ്രവേശനോത്സവത്തിന്റെ , രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ചുവടെ നല്‍കിയിരിക്കുന്നു.