ജൂണ്‍ 19-ന് മറ്റൊരു വായനാവാരംകൂടി ആരംഭിക്കുന്നു. സ്കൂളുകളില്‍ ഒരാഴ്ച്ച നീളുന്ന ആഘോഷപരിപാടികളും നാട്ടില്‍ ചില ക്ലബുകള്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളും കഴിയുന്നതോടെ എല്ലാം തിരശിലയ്ക്കു പിന്നിലാകുന്നു. വായനയില്‍നിന്നുള്ള ഈ പിന്‍വിളിയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം. എന്തു ചെയ്യുന്നതിനും മുന്‍പ് , എനിക്കിതില്‍നിന്ന് ലഭിക്കുന്ന ലാഭമെന്ത് ..?.. എന്നു ചിന്തിച്ചു തുടങ്ങിയിരിക്കുന്ന തലമുറയാണ് ഇന്നുള്ളത്. പാഠപുസ്തകങ്ങള്‍ പഠിച്ചാല്‍ ജോലി നേടാം. കാശു നേടാം. ബാക്കിയുള്ള സമയം റ്റി.വി.യും കമ്പ്യൂട്ടറും . ഇതിനിടയില്‍ സമയം കണ്ടെത്തി പുസ്തകങ്ങള്‍ വായിച്ചിട്ടെന്തു പ്രയോജനം..! ഇതാണ് ഭൂരിഭാഗത്തിന്റയും ചിന്ത.
അതിനുള്ള ഉത്തരമാണ് ഈ ലേഖനം. ലളിതമായ ഭാഷയില്‍ വായനയുടെ പ്രാധാന്യം ഇവിടെ വിവരിച്ചിരിക്കുന്നു. പൂഞ്ഞാര്‍ ബ്ലോഗിന്റെ ഇതുവരെയുള്ള പോസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്ത ലേഖനമാണ് ഇത്. വായിക്കുന്നതിനായി ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
വായനയുടെ വസന്തം തിരിച്ചു വരെണമെങ്കിൽ സൗഹൃദ കൂട്ടായ്മ്മകൾ ശക്തിപ്പെടണം; കഥ പറയാനും കേള്ക്കാനും ആളുണ്ടാകണം, നല്ല ചര്ച്ചകളും സംവാദങ്ങളും നടക്കണം. ഇന്റർനെറ്റിലെ വായന വായനയാണോ? പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറികൾ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു.. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരു പൈസാ പോലും വായനാശാലകൾക്കായും വായനാ സാമഗ്രികൾക്കായും മുടക്കുന്നില്ലായെന്നുള്ളത് ഖേദകരമാണ് . എന്തിനും ഏതിനും ഗുഗിളിൽ സേർച്ച് ചെയ്യുന്ന എന്റെയും നിങ്ങളുടെയും രീതി മാറാതെ നല്ല വായന മടങ്ങി വരുമോ??
ReplyDelete