Friday, June 20, 2014

പൂഞ്ഞാറില്‍ ' വായനാ വീട് ' തുറന്നു ..

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ ടൗണില്‍ ആരംഭിച്ച വായനാ വീടിന്റെ ഉദ്ഘാടനം പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം നിര്‍വ്വഹിക്കുന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, ജെസ്സി സൈമണ്‍, പി.ജെ.ആന്റണി, സ്കൂള്‍ മാനേജര്‍ ഫാ.ജോസ് വലിയമറ്റം, ടോം കെ.എ., വാര്‍ഡ് മെമ്പര്‍മാരായ എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍, അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, റോജി മുതിരേന്തിക്കല്‍,  മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്കൂട്ടീവ് അംഗം ഡാന്റിസ് ജോര്‍ജ്ജ് കൂനാനിക്കല്‍, പി.റ്റി.എ. പ്രസിഡന്റ് വി.എസ്.ശശിധരന്‍, ഡാലിയാ ജോസ് എന്നിവര്‍ സമീപം.


          പൂഞ്ഞാര്‍ : വായനാ വാരത്തിന്റെ ഭാഗമായി പൊതുജനങ്ങളിലേയ്ക്ക് വായനയുടെ സന്ദേശം എത്തിക്കുന്നതിനായി പൂഞ്ഞാര്‍ ടൗണില്‍ വായനാ വീട് ആരംഭിച്ചു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് ലൈബ്രറിയുടെ സമീപമാണ് വായനാ വീട് തുറന്നിരിക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള ആയിരത്തില്‍പരം പുസ്തകങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് ഈ പുസ്തകങ്ങള്‍ കാണുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യങ്ങളൊരുക്കി സന്നദ്ധസേവകരായ കുരുന്നുകളും ഇവിടെയുണ്ട്. വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന മഹത് വചനങ്ങളാല്‍ പ്രദര്‍ശനഹാളിന്റെ ഭിത്തികളും അലങ്കരിച്ചിരിക്കുന്നു. 
     വായനാവീടിന്റെ ഉദ്ഘാടനകര്‍മ്മം പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ജോസ് വലിയമറ്റം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്കൂട്ടീവ് അംഗം ഡാന്റിസ് ജോര്‍ജ്ജ് കൂനാനിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ റോജി മുതിരേന്തിക്കല്‍, അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍, മീനച്ചില്‍ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ്.ആര്‍.കല്ലാറ്റ്, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര, പി.റ്റി.എ. പ്രസിഡന്റ് വി.എസ്.ശശിധരന്‍, ടോം കെ.എ. എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. അധ്യാപകരായ ഡാലിയാ ജോസ്, ജെസ്സി സൈമണ്‍, പി.ജെ.ആന്റണി, ടോണി തോമസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രദര്‍ശനം ശനിയാഴ്ച്ച സമാപിക്കും.

No comments:

Post a Comment