Sunday, August 17, 2014

മണ്ണില്‍ പൊന്നു വിളയിക്കാം.. (Reaping Gold from Soil) (Std 7-1)


        സ്റ്റേറ്റ് സിലബസിലെ പുതിയ പാഠപുസ്തകങ്ങള്‍ നിരവധി IT സാധ്യതകള്‍ തുറന്നുതന്നിരിക്കുകയാണ്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ കാണിക്കേണ്ട വീഡിയോകളും ചിത്രങ്ങളുമൊക്കെ അദ്ധ്യാപകരുടെ ഹാന്‍ഡ് ബുക്കില്‍ കൃത്യമായി നല്‍കിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അദ്ധ്യാപകര്‍ കണ്ടെത്തേണ്ട ചില കാര്യങ്ങളുമുണ്ട്. ഗ്നൂ-ലിനക്സിലെ സ്കൂള്‍ റിസോഴ്സസ് എന്ന ലിങ്കിലൂടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൂടാതെ, പുസ്തകങ്ങളില്‍ നല്‍കിയിരിക്കുന്ന വിശദീകരണങ്ങള്‍ക്ക് യൂ-ട്യൂബിലെ വിവിധ വീഡിയോകളുടെയും വിവിധ വെബ്സൈറ്റുകളിലെ ചിത്രങ്ങളുടെയും സഹായം തേടിയാല്‍ അത് കുട്ടികള്‍ക്ക് മറക്കാനാകാത്ത പഠനാനുഭവങ്ങളായിമാറും..തീര്‍ച്ച. 
        UP വിഭാഗത്തില്‍ പുതിയ പുസ്തകങ്ങള്‍ എത്തിയ 5, 7 ക്ലാസുകളിലെ അടിസ്ഥാന ശാസ്ത്രവുമായി (സയന്‍സ്) ബന്ധപ്പെട്ട് മേല്‍പ്പറഞ്ഞ രീതിയിലുള്ള ചില അറിവുകളാണ് ഇവിടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ വിവിധ വ്യക്തികള്‍ അപ് ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോകളും ചിത്രങ്ങളും ഔദ്യോഗികമോ ആധികാരികമോ ആകണമെന്നില്ല എന്നകാര്യവും പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ വിവരശേഖരണത്തിനായുള്ള സൂചനകള്‍ മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണ്ണമായും വായനക്കാരുടേതായിരിക്കും.

ഏഴാം ക്ലാസിലെ 'മണ്ണില്‍ പൊന്നു വിളയിക്കാം..' എന്ന ആദ്യപാഠവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളുമാണ് ചുവടെ നല്‍കിയിരിക്കുന്നത്..


ബഡ്ഡിംഗ് , ഗ്രാഫ്റ്റിംഗ് , ലെയറിംഗ് 
          ഏഴാം ക്ലാസിലെ സയന്‍സ് പുസ്തകത്തിന്റെ ഒന്നാം പാഠത്തില്‍ (മണ്ണില്‍ പൊന്നു വിളയിക്കാം) പഠിക്കുവാനുള്ള  ബഡ്ഡിംഗ് , ഗ്രാഫ്റ്റിംഗ് , ലെയറിംഗ് എന്നിവയുടെ വീഡിയോകളാണ് ചുവടെ നല്‍കിയിരിക്കുന്നത്. ഇത് തയ്യാറാക്കി അപ് ലോഡ് ചെയ്തത് കടപ്പൂര്‍  ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനായ നിധിന്‍ സാറാണ്.
പതിവയ്ക്കല്‍ (Layering) - Page 9
കൊമ്പ് ഒട്ടിക്കല്‍ (Grafting)- Page 10
മുകുളം ഒട്ടിക്കല്‍ (Budding) - Page 11
ടിഷ്യൂകള്‍ച്ചര്‍ (Tissue Culture)
Alternate Learning അപ് ലോഡ് ചെയ്തിരിക്കുന്ന പ്ലാന്റ് ടിഷ്യൂകള്‍ച്ചറിന്റെ ആനിമേറ്റഡ് വീഡിയോ ചുവടെ ചേര്‍ക്കുന്നു..
ചെറുവയല്‍ രാമന്‍
സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി ജൈവകൃഷിരീതികള്‍ പിന്തുടരുകയും ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന കര്‍ഷകരെ പരിചയപ്പെടുത്തുക എന്നത് പല പാഠഭാഗങ്ങളിലും വരുന്നുണ്ട്. ഏഴാം ക്ലാസിലെ സയന്‍സ് പുസ്തകത്തിന്റെ ഒന്നാം പാഠത്തില്‍ (മണ്ണില്‍ പൊന്നു വിളയിക്കാം), വയനാട്ടിലെ ചെറുവയല്‍ രാമനെ പരിചയപ്പെടുത്തുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. (See Handbook) സ്വന്തം കൃഷിയിടത്തില്‍ നാല്‍പ്പതില്‍പരം നാടന്‍ നെല്ലിനങ്ങള്‍ ജൈവകൃഷിയിലൂടെ സംരക്ഷിക്കുന്ന അദ്ദേഹത്തക്കുറിച്ച് യൂ-ട്യൂബില്‍ ലഭ്യമായ ചില വീഡിയോകളുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.

ചെറുവയല്‍ രാമന്‍ - കിസാന്‍ കേരള 
കിസാന്‍ കേരള ഒരുക്കിയ ഡോക്യുമെന്ററി 
(26 മിനിട്ടുള്ള ഈ എപ്പിസോഡില്‍ ആദ്യഭാഗത്ത് നെല്‍വയലുകളും പൈതൃകങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിവരിക്കുന്നു. പത്താം മിനിട്ടുമുതല്‍ ചെറുവയല്‍ രാമന്‍ എത്തുന്നു.)

ചെറുവയല്‍ രാമന്‍ - വേറിട്ട കാഴ്ച്ചകള്‍
കൈരളി ടി.വി. വേറിട്ട കാഴ്ച്ചകള്‍ എന്ന പരിപാടിയിലൂടെ സംപ്രേഷണം ചെയ്ത, ചെറുവയല്‍ രാമനെക്കുറിച്ചുള്ള ഈ എപ്പിസോഡിന് 21 മിനിട്ട് ദൈര്‍ഘ്യമുണ്ട്.

2 comments: