Friday, August 22, 2014

പ്രകാശവിസ്മയങ്ങള്‍.. (Wonders of Visible Light), (Std 7-2)


          സ്റ്റേറ്റ് സിലബസിലെ പുതിയ പാഠപുസ്തകങ്ങള്‍ നിരവധി IT സാധ്യതകള്‍ തുറന്നുതന്നിരിക്കുകയാണ്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ കാണിക്കേണ്ട വീഡിയോകളും ചിത്രങ്ങളുമൊക്കെ അദ്ധ്യാപകരുടെ ഹാന്‍ഡ് ബുക്കില്‍ കൃത്യമായി നല്‍കിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അദ്ധ്യാപകര്‍ കണ്ടെത്തേണ്ട ചില കാര്യങ്ങളുമുണ്ട്. ഗ്നൂ-ലിനക്സിലെ സ്കൂള്‍ റിസോഴ്സസ് എന്ന ലിങ്കിലൂടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൂടാതെ, പുസ്തകങ്ങളില്‍ നല്‍കിയിരിക്കുന്ന വിശദീകരണങ്ങള്‍ക്ക് യൂ-ട്യൂബിലെ വിവിധ വീഡിയോകളുടെയും വിവിധ വെബ്സൈറ്റുകളിലെ ചിത്രങ്ങളുടെയും സഹായം തേടിയാല്‍ അത് കുട്ടികള്‍ക്ക് മറക്കാനാകാത്ത പഠനാനുഭവങ്ങളായിമാറും..തീര്‍ച്ച. 
          UP വിഭാഗത്തില്‍ പുതിയ പുസ്തകങ്ങള്‍ എത്തിയ 5, 7 ക്ലാസുകളിലെ അടിസ്ഥാന ശാസ്ത്രവുമായി (സയന്‍സ്) ബന്ധപ്പെട്ട് മേല്‍പ്പറഞ്ഞ രീതിയിലുള്ള ചില അറിവുകളാണ് ഇവിടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ വിവിധ വ്യക്തികള്‍ അപ് ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോകളും ചിത്രങ്ങളും ഔദ്യോഗികമോ ആധികാരികമോ ആകണമെന്നില്ല എന്നകാര്യവും പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ വിവരശേഖരണത്തിനായുള്ള സൂചനകള്‍ മാത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണ്ണമായും വായനക്കാരുടേതായിരിക്കും.

ഏഴാം ക്ലാസിലെ പ്രകാശവിസ്മയങ്ങള്‍ (Wonders of Visible Light) എന്ന രണ്ടാം പാഠവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളുമാണ് ചുവടെ നല്‍കിയിരിക്കുന്നത്..
നാം ഒരു വസ്തുവിനെ കാണുന്നതെങ്ങനെ ?
How do we see objects..? - നാം ഒരു വസ്തുവിനെ കാണുന്നതെങ്ങനെ ? എന്ന ചോദ്യത്തിനുത്തരമാണ്  DnaTube അപ് ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ. (Page 25). കൂടാതെ short sight, long sight (ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി) എന്നിവയുടെ പരിഹാരത്തിനായി കോണ്‍കേവ് / കോണ്‍വെക്സ് ലെന്‍സുകള്‍ ഉപയോഗിക്കുന്നതെങ്ങനെ എന്നും ഈ വീഡിയോ വ്യക്തമാക്കുന്നു. (Page 34)

Reflection of Light (പ്രകാശത്തിന്റെ പ്രതിഫലനം - Pg 26)
Reflection of Light - പ്രകാശത്തിന്റെ പ്രതിഫലനം - ( Pg 26)-വുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകളാണ് ചുവടെ.  Angle of incidence, Angle of reflection, Normal തുടങ്ങിയവ ഇവിടെ വ്യക്തമാക്കുന്നു. 7activestudio അപ് ലോഡ് ചെയ്തതാണ് ഈ വീഡിയോ. Rosa Brigida അപ് ലോഡ് ചെയ്തതാണ് രണ്ടാം വീഡിയോ. ഇതില്‍ പതനകോണും പ്രതിപതനകോണും (Angle of incidence, Angle of reflection) തുല്യമാണെന്ന പരീക്ഷണം ലേസര്‍ ടോര്‍ച്ച് ഉപയോഗിച്ച് കാണിച്ചിരിക്കുന്നു.

ആറമ്നുള കണ്ണാടി (Pg 28)
Kerala Tourism അപ് ലോഡ് ചെയ്തിരിക്കുന്ന, ആറമ്നുള കണ്ണാടിയുടെ നിര്‍മ്മാണ ഘട്ടങ്ങള്‍ കാണിക്കുന്ന ചെറിയ വീഡിയോ ചുവടെ...

Refraction of Light (Pg 32)
7activestudio അപ് ലോഡ് ചെയ്തിരിക്കുന്ന refraction-ന്റെ വീഡിയോ.. 

No comments:

Post a Comment