ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 13, 14, ചൊവ്വ, ബുധന്‍ തീയതികളില്‍ ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ നടക്കും. പതിമൂന്നാം തീയതി രാവിലെ പത്തിന് പി.സി.ജോര്‍ജ്ജ് MLA മേള ഉദ്ഘാടനം ചെയ്യും. ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ്ജ് മണ്ഡപത്തില്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റിന്‍സി കിണറ്റുകര, വാര്‍ഡ് മെമ്പര്‍ വിജി ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, തിടനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്കറിയാച്ചന്‍ പൊട്ടനാനി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ലൗലി സൈമണ്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക്, ജനറല്‍ കണ്‍വീനര്‍ പോള്‍ തോമസ്, ഫാ.മാത്യു വെങ്ങാലൂര്‍, ജോയിച്ചന്‍ തുരുത്തിയില്‍ എന്നിവര്‍ പ്രസംഗിക്കും.
പതിമൂന്നാം തീയതി ചൊവ്വാഴ്ച്ച ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി. മേളകളും പതിനാലാം തീയതി പ്രവൃത്തിപരിചയ-സാമൂഹ്യശാസ്ത്ര മേളകളുമാണ് നടക്കുക. ഉപജില്ലയിലെ 67 സ്കൂളുകളില്‍നിന്നായി രണ്ടായിരത്തില്‍പരം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. പതിനാലാം തീയതി വൈകിട്ട് 3.30-ന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി MP ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം മുഖ്യപ്രഭാഷണം നടത്തും.
No comments:
Post a Comment