ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം പി.സി.ജോര്‍ജ്ജ് MLA ഉദ്ഘാടനം ചെയ്യുന്നു. റിന്‍സി കിണറ്റുകര, സി.ലിസി കല്ലാറ്റ്, ജോയിച്ചന്‍ തുരുത്തിയില്‍, ഫാ.മാത്യു വെങ്ങാലൂര്‍, ഫാ.ജോര്‍ജ്ജ് മണ്ഡപത്തില്‍, പോള്‍ തോമസ്, ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ , നിര്‍മ്മല ജിമ്മി, മജേഷ് എം.എം., ജോസഫ് ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, അബ്ദുള്‍ റസാക്ക് എന്നിവര്‍ സമീപം.
ഈ വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന് ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ തുടക്കമായി. പി.സി.ജോര്‍ജ്ജ് MLA മേള ഉദ്ഘാടനം ചെയ്തു. ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ്ജ് മണ്ഡപത്തില്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റിന്‍സി കിണറ്റുകര, ജനറല്‍ കണ്‍വീനര്‍ പോള്‍ തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുള്‍ റസാക്ക്, ഫാ.മാത്യു വെങ്ങാലൂര്‍, ജോയിച്ചന്‍ തുരുത്തിയില്‍, മജേഷ് എം.എം. എന്നിവര്‍ പ്രസംഗിച്ചു.
മേളയുടെ രണ്ടാം ദിനമായ നാളെ പ്രവൃത്തിപരിചയ-സാമൂഹ്യശാസ്ത്ര മേളകളാണ് നടക്കുക. ഉപജില്ലയിലെ 67 സ്കൂളുകളില്‍നിന്നായി രണ്ടായിരത്തില്‍പരം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. നാളെ വൈകിട്ട് 3.30-ന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി MP ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം മുഖ്യപ്രഭാഷണം നടത്തും.
ചെമ്മലമറ്റം ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അശ്വിന്‍ എസ്. നായര്‍, സോണി മാത്യു എന്നിവര്‍ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ സയന്‍സ് വര്‍ക്കിംഗ് മോഡലായ റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം. വാഹനങ്ങള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചൂടിനെ കറന്റ് ആക്കിമാറ്റുന്ന സാങ്കേതിക വിദ്യയാണ് ഇവര്‍ അവതരിപ്പിച്ചത്. വാഗമണ്‍ റോഡ് പോലുള്ള മലയോര പ്രദേശങ്ങളില്‍ ബ്രേക്കിംഗിലൂടെ വാഹനങ്ങള്‍ക്ക് നഷ്ടമാകുന്ന ഊര്‍ജ്ജത്തെ ഇങ്ങനെ പ്രയോജനകരമാക്കാമെന്ന് ഇവര്‍ പറയുന്നു.
മേലുകാവുമറ്റം സെന്റ് തോമസ് യു.പി. സ്കൂളിലെ ജോയല്‍ ജോണ്‍, ശ്രേയസ് എസ്. എന്നിവര്‍ അവതരിപ്പിച്ച കപ്പ മുറിക്കല്‍ യന്ത്രം ചുവടെ..
ശാസ്ത്രോത്സവത്തില്‍ കുട്ടികളുടെ സ്റ്റാള്‍ - ഒരു ബഹിരാകാശ കാഴ്ച്ചയുടെ മാതൃക
|
No comments:
Post a Comment