പനച്ചികപ്പാറ : സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാലിനങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കിക്കൊണ്ട് പൂഞ്ഞാറിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പനച്ചികപ്പാറ സ്വദേശിനിയായ മീര. കഥകളി സിംഗിള്‍, ഗിറ്റാര്‍, കഥകളി ഗ്രൂപ്പ്, ഗ്രൂപ്പ് ഡാന്‍സ് എന്നീ ഇനങ്ങളിലാണ് മീര എ ഗ്രേഡ് കരസ്ഥമാക്കിത്.
ജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ഗിറ്റാറിലും കഥകളിയിലും ഒന്നാം സ്ഥാനം കരസ്തമാക്കിക്കൊണ്ടാണ് ഈ കലാകാരി സംസ്ഥാന മത്സരത്തിനെത്തിയത്. കലാരംഗത്തിനൊപ്പം പഠനരംഗത്തും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കുന്ന മീര, പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ഗ്രേഡ് വാങ്ങിയിട്ടുണ്ട്. K.S.E.B.ഉദ്യോഗസ്ഥനായ പൂഞ്ഞാര്‍ അറയ്ക്കത്താഴെ ഹരികുമാറിന്റെയും മേലുകാവ് C.M.S. H.S.S അദ്ധ്യാപികയായ മിനിയുടെയും മകളാണ്.
സഹോദരന് ഗൗതം കൃഷ്ണയും ഒരു മികച്ച കലാകാരനാണ്. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ U.P. വിദ്യാര്‍ത്ഥിയായ ഗൗതം , ഭരതനാട്യം, ഗിറ്റാര്‍, വയലിന്, ചെണ്ട എന്നിവ അഭ്യസിച്ചുവരുകയാണ്. ഉപജില്ലാ കലോത്സവത്തില്‍ ഭരതനാട്യം, പദ്യം ചൊല്ലല്‍ എന്നിവയില്‍ ഒന്നാം സ്ഥാനവും നാടകത്തില്‍ ബെസ്റ്റ് ആക്ടര്‍ പദവിയും ഈ കൊച്ചു മിടുക്കന് കരസ്ഥമാക്കിയിരുന്നു.
No comments:
Post a Comment