Wednesday, February 2, 2011

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് - വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.


  പൂഞ്ഞാര്‍ : പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. തോമസ് വെങ്ങാലുവക്കേല്‍ അദ്ധ്യക്ഷത വഹിച്ച യോഗം പി.സി.ജോര്‍ജ്ജ് MLA ഉദ്ഘാടനം ചെയ്തു.  മൂന്നു പതിറ്റാണ്ടോളം ദീര്‍ഘിച്ച സ്തുത്യര്‍ഹമായ അദ്ധ്യാപന തപസ്യയില്‍ നിന്നും വിരമിക്കുന്ന ത്രേസ്യാമ്മ ജേക്കബ് ടീച്ചറിന് യോഗത്തില്‍ സമുചിതമായ യാത്രയയപ്പ് നല്‍കി .
    സ്കൂള്‍ മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര , പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. റ്റി. ജോര്‍ജ് (അപ്പച്ചന്‍) അരീപ്ലാക്കല്‍ , വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്പ്ളാക്കല്‍ , പി.റ്റി.എ. പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് , സ്റ്റാഫ് സെക്രട്ടറി വില്‍സണ്‍ ഫിലിപ്പ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
        പി.സി.ജോര്‍ജ്ജ് MLA-യുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും ലഭിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ചെടുത്ത അടിസ്ഥാന സൗകര്യ യൂണിറ്റുകളുടെ ഉദ്ഘാടന കര്‍മ്മവും അന്നേദിവസം നടന്നു.
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment