Wednesday, January 11, 2012

മാന്നാനത്തെ പുളകമണിയിച്ച ചാവറ തീര്‍ത്ഥാടനം..

ചാവറ തീര്‍ഥാടനം റവ.ഫാ.തോമസ് നമ്പിമഠം CMI ഫ്ലാഗ് ഓഫ് ചെയ്യുന്നു. കോര്‍പ്പറേറ്റ് മാനേജര്‍
റവ.ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI-യുടെ നേതൃത്വത്തില്‍ പ്രൊവിന്‍സിലെ വൈദികരും അദ്ധ്യാപകരും സമീപം

        സി.എം.ഐ. കോട്ടയം സെന്റ് ജോസഫ്സ്  കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ ചാവറ തീര്‍ഥാടനം നടന്നു. പ്രൊവിന്‍സിനു കീഴിലുള്ള വിവിധ സ്കൂളുകളില്‍നിന്നായി ആയിരത്തില്‍പരം വിദ്യാര്‍ഥികള്‍ തീര്‍ഥാടനത്തില്‍ പങ്കുചേര്‍ന്നു. കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI-യുടെ നേതൃത്വത്തില്‍ വൈദികരും അദ്ധ്യാപകരും  ഭക്തിസാന്ദ്രമായ ഈ തീര്‍ത്ഥാടനത്തെ നയിച്ചു. 
         കേരളത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക-വിദ്യാഭ്യാസ-മത മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കിയ പുണ്യചരിതനായ ചാവറയച്ചന്റെ സ്മരണ പുതുക്കുകയും  ആ പുണ്യാത്മാവിന്റെ അനുഗ്രഹാശിസുകള്‍ തേടുകയും ചെയ്തുകൊണ്ട് , പാലാ സെന്റ് വിന്‍സെന്റ് - ചാവറാ ക്യാമ്പസില്‍ നിന്ന് റവ.ഫാ. തോമസ് നമ്പിമഠം CMI ഫ്ലാഗ് ഓഫ് ചെയ്ത തീര്‍ത്ഥാടനം മാന്നാനം ദേവാലയത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.ജോസുകുട്ടി പടിഞ്ഞാറെപ്പീടിക CMI സന്ദേശവും ആശീര്‍വാദവും നല്‍കുകയുണ്ടായി.   
        പൂഞ്ഞാര്‍ സെന്റ് ആന്റണിസിലെ അദ്ധ്യാപകനായ റ്റോം കെ.എ. , തീര്‍ത്ഥാടനത്തോടനുബന്ധിച്ച് , വിദ്യാഭ്യാസ രംഗത്ത്  ചാവറയച്ചന്‍ നല്‍കിയ  സംഭാവനകളെ അടിസ്ഥാനമാക്കി എഴുതിയ കവിത ചുവടെ നല്‍കിയിരിക്കുന്നു


പുണ്യശ്ലോകന്‍
ചാവറ കൊളുത്തിയ വിദ്യാദീപം
കേരളമാകെ പടരുന്നു..
അറച്ചുനിന്നോരധ:കൃതരെല്ലാം
വിദ്യാവിജയം നേടുന്നു.

ജാതിമതങ്ങള്‍ക്കതീതമായി
മാനവ രക്ഷയെ കണ്ടവനാം,
ചാവറപ്പിതാവിന്‍ സൂക്തങ്ങള്‍ക്കായ്..
ചെവിയിന്നോര്‍ക്കുക നാട്ടാരേ...

ജാതിയില്ല മതങ്ങളില്ല
മുന്നില്‍ മാനവ മക്കള്‍ മാത്രം..
അവര്‍ക്കുനല്‍കീ ചാവറയച്ചന്‍
വിദ്യാഭ്യാസ വിവേകങ്ങള്‍

ചരിത്രമെഴുതിയൊരവിവേകികളുടെ
അവഗണയേറ്റാ ധന്യാത്മാവിന്‍,
സേവനമെല്ലാം തമസാക്കി..
ഭാവനയെല്ലാം ചെറുതാക്കി..

ലോകം നിറയും മലയാളികളേ..
പ്രബുദ്ധരായൊരു മലയാളികളേ..
ചാവറയച്ചനെ മറക്കരുതേ..
ആ പുണ്യാത്മാവിനെ ഓര്‍ക്കണമേ..

പള്ളിയൊടൊപ്പം പള്ളിക്കൂടം
പണിയാനോതിയ ക്രാന്തദര്‍ശി
നല്‍കിയൊരൂര്‍ജ്ജം സംഭരിച്ച്
കേരളമക്കള്‍ ഉയരുന്നു..

കേരളസഭയെ പുഷ്ക്കലമാക്കാന്‍
തുനിഞ്ഞിറങ്ങിയൊരേലിയാസച്ചന്‍
പകര്‍ന്ന ദൈവികമാര്‍ഗ്ഗങ്ങള്‍
പരിലസിക്കുന്നിതെമ്പാടും..

No comments:

Post a Comment