A News Blog initiated by SPC & Antonian Club, St Antony's HSS Poonjar
Sunday, January 29, 2012
Educational Videos - പൂഞ്ഞാര്‍ ബ്ലോഗിലെ പുതിയ പേജ്
ഇന്ന് സ്റ്റേറ്റ് സിലബസ് പിന്തുടരുന്ന സ്കൂളുകളിലെ പഠന രീതി പഴയതില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. വിമര്‍ശനങ്ങള്‍ പലതുണ്ടെങ്കിലും ശരിയായ രീതിയിലുള്ള പഠനം കുട്ടികളെ വിജ്ഞാനത്തിന്റെ പുതിയ ചക്രവാളങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. കുട്ടികളുടെ പക്കലുള്ള പുസ്തകങ്ങളില്‍നിന്നോ അദ്ധ്യാപകരുടെ പക്കലുള്ള ഹാന്‍ഡ് ബുക്കുകളില്‍നിന്നോ മാത്രമല്ല പരീക്ഷാ ചോദ്യങ്ങള്‍ തയ്യാറാകുക. ഓരോ വിഷയത്തിലും കൂടുതല്‍ അറിവ് സമ്പാദിക്കാന്‍ ഇന്റര്‍നെറ്റ് സഹായകമാകും. അതിനുപകരിക്കുന്ന വീഡിയോകളുടെ ഒരു ശേഖരമാണ് Educational Videos എന്ന പുതിയ പേജിലുള്ളത്.
സയന്‍സ് , സോഷ്യല്‍ സയന്‍സ് , മലയാളം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട , അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനകരമായ ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ക്കായി മുകളില്‍ കാണുന്ന Educational Videos എന്ന പേജ് സന്ദര്‍ശിക്കുക.. കൂടുതല്‍ വീഡിയോകള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.
No comments:
Post a Comment