വാഹനമോടിക്കുന്നവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ , ഓരോ അപകടങ്ങള്‍ക്കു ശേഷവും കുറച്ചു ദിവസത്തേയ്ക്ക് എങ്ങും ചര്‍ച്ചാവിഷയമായിരിക്കും. പിന്നീട് എല്ലാം പഴയപടിയാകും. 'റോഡില്‍ സംരക്ഷണ ഭിത്തികള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ തയ്യാറാക്കും' എന്ന പ്രസ്ഥാവന അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെങ്കില്‍ , കുറച്ചു ജീവനുകള്‍ നഷ്ടപ്പെടണം എന്ന അവസ്ഥയാണോ വന്നിരിക്കുന്നത് !
വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ - വേണ്ട സമയങ്ങളില്‍ ഗിയര്‍ ഡൗണ്‍ചെയ്യാന്‍ മടിക്കാതിരിക്കുക , വളവുകളില്‍ ഹോണടിക്കുക , കയറ്റം കയറുന്ന അതേ ഗിയറില്‍ ഇറക്കവും ഇറങ്ങുക , യാത്രക്കു മുന്‍പുതന്നെ ബ്രേയ്ക്ക് ഉള്‍പ്പെടെ നിരീക്ഷണവിധേയമാക്കുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാവര്‍ക്കുമറിയാമെങ്കിലും എത്രപേര്‍ പാലിക്കുന്നുണ്ട്. വെള്ളികുളം അപകടത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് അതേ സ്ഥലത്ത് അതേരീതിയില്‍ സംഭവിക്കുമായിരുന്ന ഒരപകടത്തില്‍നിന്ന് ദൈവാനുഗ്രഹംകൊണ്ടുമാത്രം രക്ഷപെട്ട ഒരു ഗ്രൂപ്പിലെ അംഗമായ ഞാനും ഇപ്പോഴാണ് ഈ കാര്യങ്ങളെ കൂടുതല്‍ ഗൗരവമായി കാണുവാന്‍ തുടങ്ങിയത്..
ആ സംഭവം വിശദീകരിക്കുന്നതിനു മുന്‍പ് മറ്റൊരു കാര്യം. വെള്ളികുളത്തിനു സമീപം ഒറ്റയീട്ടി വളവിലുണ്ടായ അപകടത്തിന്റെ ഇവിടെ നല്‍കിയിരിക്കുന്ന ഫോട്ടോകള്‍ ഞങ്ങളുടെ സ്വന്തമല്ല. ആദ്യ ആറു ചിത്രങ്ങള്‍ മംഗളം ദിനപ്പത്രത്തില്‍നിന്നും ഏഴാമതു ചിത്രം മാതൃഭൂമിയില്‍ നിന്നും ശേഷമുള്ളവ ഫേസ് ബുക്ക് സുഹൃത്തുക്കളില്‍ നിന്നും ലഭിച്ചതാണ്. ഈ ദൃശ്യങ്ങള്‍ കാണുന്ന ഒരാളെങ്കിലും തന്റെ ഡ്രൈവിംഗ് രീതിയില്‍ മാറ്റം വരുത്തിയാല്‍ ആ തീരുമാനം ഒരു പക്ഷേ കുറെ മനുഷ്യ ജീവനുകള്‍ രക്ഷിക്കുന്നതിന് ഒരു നിമിത്തമാകാം.. ചുവടെയുള്ള ചിത്രങ്ങള്‍ കാണുകയും അനുഭവം വായിക്കുകയും ചെയ്യുമല്ലോ..

ഞങ്ങള്‍ പതിനേഴ് പേരാണ് രാമക്കല്‍മേടിനുള്ള യാത്രാ സംഘത്തിലുണ്ടായിരുന്നത്. ഫെബ്രുവരി 19 ഞായറാഴ്ച്ച വൈകുന്നേരം നാലുമണിയോടെയാണ് വാഗമണ്‍വഴി തിരികെ വന്നത്. ഒരു സ്വകാര്യ ബസ് ഡ്രൈവറാണ് ഞങ്ങള്‍ സഞ്ചരിച്ച ട്രാവലറിന്റെ ഡ്രൈവറായി അന്ന് ഉണ്ടായിരുന്നത്. വലിയ ബസ് ഓടിക്കുന്ന ലാഘവത്തോടെ അദ്ദേഹം മിനി ബസ് കൈകാര്യം ചെയ്തതോടെ ചില്ലറ പ്രശ്നങ്ങള്‍ യാത്രയുടെ തുടക്കത്തില്‍ നേരിട്ടിരുന്നു. വളവുകള്‍ തിരിക്കുമ്പോള്‍ റോങ് സൈഡിലേയ്ക്ക് പ്രവേശിക്കുകയും ഗിയര്‍ ഡൗണ്‍ചെയ്യാതിരിക്കുകയും ചെയ്യുക , വളവുകളില്‍ ഹോണടിക്കാതിരിക്കുക തുടങ്ങിയ പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍തന്നെ ഞങ്ങള്‍ ഈ കാര്യങ്ങള്‍ ഡ്രൈവറോട് സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം അപകടം നടന്ന 'ഒറ്റയീട്ടി വളവില്‍ ' ഞങ്ങളുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ഇന്നോവയുമായി കൂട്ടിയിടിക്കുവാന്‍ തുടങ്ങി. ഡ്രൈവര്‍ ഒരുവിധം കൂട്ടിയിടി ഒഴിവാക്കി. വാഹനത്തിന് ബ്രേയ്ക്ക് കുറവാണെന്ന് അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ക്കത്ര വിശ്വാസമായില്ല. തനിക്ക് പറ്റിയ പിഴവു മറയ്ക്കാനുള്ള ഒരടവായിട്ടേ ഞങ്ങള്‍ക്കു തോന്നിയുള്ളു. വളവു തരിഞ്ഞ ഉടന്‍ , മുന്നില്‍ വന്ന ഒരു ജീപ്പുകണ്ട് ഡ്രൈവര്‍ ബ്രേയ്ക്കിട്ടെങ്കിലും ആ വാഹനത്തിനടുത്തെത്തിയാണ് വാന്‍ നിന്നത്. ഉടന്‍ സൈഡിലേയ്ക്കൊതുക്കി വാഹനം നിര്‍ത്തി. ഇതു നടക്കുന്നത് മേളസംഘത്തിന്റെ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് നാല് മരണം സംഭവിച്ച അതേ സ്ഥലത്ത് ..!
ഗിയര്‍ ഡൗണ്‍ചെയ്യാതെ , ബ്രേയ്ക്ക് പെഡല്‍ മണിക്കൂറുകളോളം അമര്‍ത്തിപ്പിടിച്ച് (ഇറക്കം മുഴുവന്‍) വാഹനമോടിച്ചതിന്റെ ഫലമായി , ചൂട് കൂടി , ബ്രേയ്ക്ക് നഷ്ടപ്പെട്ടു എന്നാണ് പിന്നീട് മനസിലാക്കാന്‍ സാധിച്ചത്. ഒരു പക്ഷേ ഇതു തന്നെയാണോ മേളസംഘത്തിന്റെ ബസിനും സംഭവിച്ചിരിക്കുക !
അല്‍പ്പസമയത്തിനു ശേഷം വീണ്ടും വാന്‍ മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചെങ്കിലും ഹാന്‍ഡ് ബ്രേയ്ക്ക് ഉള്‍പ്പെടെ പ്രയോഗിച്ചുപോലും നിര്‍ത്താന്‍ സാധിക്കാതെ വന്നപ്പോള്‍ കല്ല് ഊട് വച്ച് വാഹനം ഉരുളുന്നത് തടയുകയാണ് ചെയ്തത്. മണിക്കൂറുകള്‍ക്കുശേഷം ഫസ്റ്റ് , സെക്കന്‍ഡ് ഗിയറുകള്‍ മാത്രം ഉപയോഗിച്ച് സാവധാനമാണ് ഞങ്ങള്‍ ഈരാറ്റുപേട്ടയിലെത്തിയത്.

രണ്ടു ദിവസങ്ങള്‍ക്കുശേഷം അതേ സ്ഥലത്ത് അതേ രീതിയില്‍ സംഭവിച്ച ദുരന്തവാര്‍ത്ത കേട്ടപ്പോള്‍ വല്ലാത്ത നടുക്കം.. ജീവന്‍ രക്ഷിച്ച ജഗതീശ്വരന്റെ മുന്‍പില്‍ കൂപ്പുകൈകളോയെ നിന്ന് , അപകടത്തില്‍ മരണം സംഭവിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുമ്പോഴും ഒരു ചിന്ത മനസില്‍... നാം വിചാരിച്ചാല്‍..ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതല്ലേയുള്ളൂ..പല അപകടങ്ങളും..!!
അപകടത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..
Tony Poonjar
Tonysir, You are cent percent right in ur views and opinions...What you shared is unbelievable..Anyway these photos and report will be a unique attempt that anybody has made to make the people aware that most of the accidents are the result of mere CARELESSNESS.... Congrats Tonysir...Day by day Poonjarblog gets its improvement and style...KEEP it UP..Love & Prayers...
ReplyDeletetony .. this very nice,, thanks
ReplyDelete