SSLC വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വെബ് പോര്‍ട്ടലും വിവിധ വിഷയങ്ങളിലെ ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന യൂ-ട്യൂബ് ചാനലും IT@School പ്രവര്‍ത്തനസജ്ജമാക്കി. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളിലുള്ള ആനിമേഷന്‍ , വീഡിയോകള്‍ , ചിത്രങ്ങള്‍ , പ്രസന്റേഷനുകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്ത് പീന്നീട് ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ (ഓഫ് ലൈന്‍) ഉപയോഗിക്കാവുന്നവിധമാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. പത്താം ക്ലാസിലെ ഭാഷാവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും , 'SSLC ഒരുക്കം 2012 ' എന്ന പേരില്‍ വിക്റ്റേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്തുവരുന്നുണ്ട്. ഈ പ്രോഗ്രാം പൂര്‍ണ്ണമായി ഇന്റര്‍നെറ്റിലും ലഭ്യമാണ്. കൂടാതെ പ്രത്യേക യു-ട്യൂബ് ചാനലും ആരംഭിച്ചിരിക്കുന്നു. ഈ മൂന്നു വെബ്പോര്‍ട്ടലുകളുടെയും ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.
No comments:
Post a Comment