Saturday, March 31, 2012
Thursday, March 29, 2012
ലോ വേസ്റ്റ് പാന്റ്സ് ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..
ഫേസ് ബുക്കില്‍ കുറച്ചു ദിവസമായി ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ചുവടെ നല്‍കിയിരിക്കുന്നത് . ഫോട്ടോയുടെ അടിക്കുറിപ്പിനൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ട കമന്റുകളുടെ കൂടെ ഏറെ ശ്രദ്ധേയമാകേണ്ട ഒരു അഭിപ്രായവും കണ്ടു. ഇപ്പോള്‍ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ മലയാള വിഭാഗം അസി. പ്രൊഫസറായി സേവനമനുഷ്ടിക്കുന്ന , പൂഞ്ഞാര്‍ സ്വദേശിയും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ ജെയ്സണ്‍ ജോസിന്റെ ഈ കമന്റ് വായിച്ചുനോക്കൂ..
"ശരീരപ്രദർശനത്തിനാണ് ഇന്നു കാമ്പസിൽ ഒന്നാം സ്ഥാനം. ആണും പെണ്ണും അക്കാര്യത്തിൽ മത്സരിക്കുകയാണ്. രണ്ടാം പിറന്നാളിന് സമ്മാനംകിട്ടിയ ഉടുപ്പ് ഇടാൻ മറന്നുപോയി പെട്ടിയിൽത്തന്നെ ഇരിപ്പായത് അനുഗ്രഹമായെന്നു കരുതുകയും പതിനെട്ട് തികഞ്ഞ് ശരീരം നിറഞ്ഞ് നിൽക്കുന്ന പെണ്ണ് അണിഞ്ഞുനോക്കാൻ ധൈര്യപ്പെടുകയും ചെയ്യുമ്പോൾ അതിമർദ്ദത്തിനുള്ള ക്യാപ്സൂൾ കൈയിൽ സൂക്ഷിക്കുകയേ നിവൃത്തിയുള്ളു. പെണ്ണിന്റെ മേനിപ്രദർശനം ആണുങ്ങളും പിന്തുടരുന്നതാണ് മറ്റൊരു പുതുമ. സിക്സ് പാക്ക് മസിലാണ് ആണിന്റെ അടയാളമായി പുതുതലമുറ കരുതുന്നത്. ആരോഗ്യവും ആകാരഭംഗിയുമുള്ളവനൊക്കെ ബുദ്ധിയില്ലെങ്കിലും കാമ്പസിൽ ആളാകാനുള്ള സാഹചര്യം ഒത്തുവന്നിരിക്കുകയാണ്. പൊക്കിളിനു മുകളിൽ അവസാനിക്കുന്ന കുഞ്ഞൻഷർട്ടും ലൊ വേസ്റ്റ് പാന്റ്സുമാണ് ആൺകുട്ടികൾക്കിടയിലെ പുതുതരംഗം . മുന്നേ നടക്കുന്നവന്റെ പാന്റ് ഊരിപ്പോകുന്നതിനേക്കുറിച്ചുള്ള ഭയമൊ ആകാംക്ഷയോ ഒക്കെച്ചേർന്ന് പിമ്പേപോകുന്നവരുടെ യാത്ര ദുരിതപൂർണമാക്കുന്നുണ്ട് ഇജ്ജാതി വേഷക്കാർ. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കും അതിൽ പതിച്ചിരിക്കുന്ന കമ്പനിയുടെ പേരും സൌജന്യമായി പരസ്യപ്പെടുത്തുന്ന ഇത്തരം വേഷക്കാർക്ക് അതാതു കമ്പനിക്കാർ എല്ലാ ആഴ്ചയും ഓരോ ജട്ടി പുതുതായി നൽകിയിരുന്നെങ്കിൽ തുടർച്ചയായ ഉപയോഗം മൂലം പ്രസ്തുതവസ്തുക്കൾക്കു വന്നു ഭവിക്കുന്ന തകരാറുകൾ മൂലമുണ്ടായേക്കാവുന്ന നാണക്കേട് കമ്പനിക്കാരുടെ ചുമലിൽ വന്നു ചേരാതിരുന്നേനേം."- ജെയ്സണ്‍ ജോസ്
Tuesday, March 27, 2012
വേനല്‍ മഴ തോര്‍ന്നപ്പോള്‍...
തൊട്ടുമുന്നില്‍ കാണുന്ന പ്രകൃതിയിലെ സുന്ദര കാഴ്ച്ചകള്‍ , 'എപ്പോഴും കാണുന്നു' എന്ന കാരണത്താല്‍ പലപ്പോഴും നമ്മുടെ ശ്രദ്ധയില്‍ പെടാതെ പോകുന്നുണ്ടോ.. തീര്‍ച്ചയായും ഉണ്ട്.. കഴിഞ്ഞ ദിവസം വേനല്‍മഴ കഴിഞ്ഞപ്പോള്‍ പൂഞ്ഞാറിലെ എന്റെ വീട്ടുമുറ്റത്തുനിന്ന് പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍..! എല്ലാ ദിവസവും ഞാന്‍ കാണുന്ന കാഴ്ച്ച.. പക്ഷേ ഒന്നുകൂടി ശ്രദ്ധിച്ച് നോക്കിയപ്പോള്‍ ഇത് അത്ഭുതപ്പെടുത്തുന്നു.. ഈ പൂക്കള്‍..മഴത്തുള്ളികള്‍.. ഒരു സാധാരണ ഡിജിറ്റല്‍ ക്യാമറയില്‍ പോലും അവ എത്ര ഭംഗിയായി കാണപ്പെടുന്നു...
കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ നല്‍കുന്നു..
Friday, March 23, 2012
Saturday, March 17, 2012
Thursday, March 15, 2012
Tuesday, March 13, 2012
Friday, March 9, 2012
LDC - PROBABILITY LISTS PUBLISHED
LDC (VARIOUS) - 14 DISTRICTS - PROBABILITY LISTS PUBLISHED
LDC പരീക്ഷയുടെ പ്രോബബിലിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു . കോട്ടയം ജില്ലയുടെയും മറ്റെല്ലാ ജില്ലകളുടെയും ലിസ്റ്റിന്റെ ലിങ്ക് ചുവടെ പ്രസിദ്ധീകരിച്ചിരിക്കുന്നു...
LDC പരീക്ഷയുടെ പ്രോബബിലിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു . കോട്ടയം ജില്ലയുടെയും മറ്റെല്ലാ ജില്ലകളുടെയും ലിസ്റ്റിന്റെ ലിങ്ക് ചുവടെ പ്രസിദ്ധീകരിച്ചിരിക്കുന്നു...
Be Positive...
ചിലരുടെ വിജയ ഗാഥകള്‍ നമ്മെ അത്ഭുതപ്പെടുത്തും.. പക്ഷേ അവരെ സംബന്ധിച്ച് അത് കഠിനാധ്വാനത്തിന്റെയും നിരന്തര ജാഗ്രതയുടെയും ഫലമാണ്.. നമുക്ക് പഠിക്കുവാന്‍ നിരവധി പാഠങ്ങള്‍ നല്‍കുന്ന ജീവിത വിജയ ഗാഥകള്‍.. കൗമുദി സ്പെഷ്യലായി വന്ന ഈ വാര്‍ത്ത ശ്രദ്ധിക്കൂ...
Tuesday, March 6, 2012
ആയിരങ്ങള്‍ പങ്കെടുത്ത കാവടി ഘോഷയാത്ര...
പൂഞ്ഞാര്‍ മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭപ്പൂയ മഹോത്സവത്തിന്റെ ഭാഗമായി കാവടി ഘോഷയാത്ര നടന്നു. അലങ്കാരക്കാവടികളും അമ്മന്‍കുടവും ചെണ്ടമേളവുമെല്ലാം നിറപ്പകിട്ടേകിയ , ഭക്തി സാന്ദ്രമായ ഘോഷയാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് ക്ഷേത്രമൈതാനിയില്‍ പകല്‍പ്പൂരം അരങ്ങേറി.
കാവടി ഘോഷയാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..
'ഞാന്‍ ഒര്‍ജിനലല്ല കെട്ടോ...' കാവടി ഘോഷയാത്രക്കായി കുന്നോന്നി ശാഖ തയ്യാറാക്കിയ ആനയുടെ രൂപം |
കാവടി ഘോഷയാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..
Friday, March 2, 2012
' The Movie ' - A Short Film by Tomz
ടോംസ് എന്ന ടോം. ഈരാറ്റുപേട്ട - കൊണ്ടൂര്‍ സ്വദേശി. കൂടെ പഠിച്ചിരുന്ന കാലത്തുതന്നെ , വാക്കുകളിലും പ്രവൃത്തിയിലും ചിന്തയിലും വ്യത്യസ്തത പുലര്‍ത്തിയിരുന്ന സഹപാഠി. ധാരാളം പുസ്തകങ്ങള്‍ വായിച്ചിരുന്ന ടോം , ലൈബ്രറി സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി എന്നു കേട്ടപ്പോള്‍ അത്ഭുതമൊന്നും തോന്നിയില്ല. തന്റെ അഭിരുചിക്കൊത്ത കരിയര്‍ തീരഞ്ഞെടുക്കുവാന്‍ അവസരം ലഭിച്ച ഭാഗ്യശാലി എന്ന് ഞങ്ങള്‍ പറഞ്ഞു. അവിടെയും ടോം വ്യത്യസ്തനായി...
പഠനം തുടര്‍ന്ന് , ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കിയ അദ്ദേഹം , ഇതിനിടെ തയ്യാറാക്കിയ ഡോക്കുമെന്ററി ഫിലിം കേരളാ ടൂറിസം വകുപ്പിന്റെ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹമായി.
ഒരു ഇ-ലേണിംഗ് പ്രൊഫഷണല്‍ ആയി ജോലി ആരംഭിച്ച് നാളുകള്‍ക്കുള്ളില്‍ ടോം വീണ്ടും ഞങ്ങളെ ഞെട്ടിച്ചിരിക്കുന്നു - 'THE MOVIE' എന്ന ഷോര്‍ട്ട് ഫിലിമുമായി. വ്യത്യസ്തതമാര്‍ന്ന പ്രമേയവും പുതുമയുള്ള അവതരണവും.. അദ്ദേഹത്തിന്റെ അനുമതിയോടെ പൂഞ്ഞാര്‍ ബ്ലോഗില്‍ ഈ ഹ്രസ്വചിത്രം ഞങ്ങള്‍ നല്‍കുന്നു.
ഇതിനു പിന്നിലെ പ്രയത്നംകൂടി അറിഞ്ഞാലേ 'കഥ' പൂര്‍ത്തിയാകൂ.. രചനയും സംവിധാനവും ക്യാമറയും എഡിറ്റിംഗും , വളരെ കുറച്ചുമാത്രം ക്യാമറയ്ക്കു മുന്നിലെത്തുന്ന പ്രധാന താരവും ഇദ്ദേഹം തന്നെ. ഷൂട്ട് ചെയ്തതോ.. ഒരു സ്റ്റില്‍ ക്യാമറയിലെ മൂവി മോഡ് ഉപയോഗിച്ച്.
ഇതൊക്കെ കേട്ട് ഈ ഷോര്‍ട്ട് ഫിലിമിനെ വിലകുറച്ച് കാണേണ്ട.. ഈ ചങ്കൂറ്റത്തിന് അഭിനന്ദനമര്‍പ്പിക്കാനാണ് ഇത്രയും പറഞ്ഞത്. ചുവടെ നല്‍കിയിരിക്കുന്ന 'THE MOVIE' കണ്ടു നോക്കൂ.. ഞങ്ങള്‍ പറഞ്ഞതില്‍ അതിശയോക്തിയൊന്നുമില്ലെന്ന് നിങ്ങള്‍ സമ്മതിക്കും...

Subscribe to:
Posts (Atom)