Thursday, March 29, 2012

ലോ വേസ്റ്റ് പാന്റ്സ് ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..

            
            ഫേസ് ബുക്കില്‍ കുറച്ചു ദിവസമായി ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ്  ചുവടെ നല്‍കിയിരിക്കുന്നത് . ഫോട്ടോയുടെ അടിക്കുറിപ്പിനൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ട കമന്റുകളുടെ കൂടെ ഏറെ ശ്രദ്ധേയമാകേണ്ട ഒരു അഭിപ്രായവും കണ്ടു. ഇപ്പോള്‍ കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ മലയാള വിഭാഗം  അസി. പ്രൊഫസറായി സേവനമനുഷ്ടിക്കുന്ന , പൂഞ്ഞാര്‍ സ്വദേശിയും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ ജെയ്സണ്‍ ജോസിന്റെ ഈ കമന്റ് വായിച്ചുനോക്കൂ.. 
              "ശരീരപ്രദർശനത്തിനാണ് ഇന്നു കാമ്പസിൽ ഒന്നാം സ്ഥാനം. ആണും പെണ്ണും അക്കാര്യത്തിൽ മത്സരിക്കുകയാണ്. രണ്ടാം പിറന്നാളിന് സമ്മാനംകിട്ടിയ ഉടുപ്പ് ഇടാൻ മറന്നുപോയി പെട്ടിയിൽത്തന്നെ ഇരിപ്പായത് അനുഗ്രഹമായെന്നു കരുതുകയും പതിനെട്ട് തികഞ്ഞ് ശരീരം നിറഞ്ഞ് നിൽക്കുന്ന പെണ്ണ് അണിഞ്ഞുനോക്കാൻ ധൈര്യപ്പെടുകയും ചെയ്യുമ്പോൾ അതിമർദ്ദത്തിനുള്ള ക്യാപ്സൂൾ കൈയിൽ സൂക്ഷിക്കുകയേ നിവൃത്തിയുള്ളു. പെണ്ണിന്റെ മേനിപ്രദർശനം ആണുങ്ങളും പിന്തുടരുന്നതാണ് മറ്റൊരു പുതുമ. സിക്സ് പാക്ക് മസിലാണ് ആണിന്റെ അടയാളമായി പുതുതലമുറ കരുതുന്നത്. ആരോഗ്യവും ആകാരഭംഗിയുമുള്ളവനൊക്കെ ബുദ്ധിയില്ലെങ്കിലും കാമ്പസിൽ ആളാകാനുള്ള സാഹചര്യം ഒത്തുവന്നിരിക്കുകയാണ്. പൊക്കിളിനു മുകളിൽ അവസാനിക്കുന്ന കുഞ്ഞൻഷർട്ടും ലൊ വേസ്റ്റ് പാന്റ്സുമാണ് ആൺകുട്ടികൾക്കിടയിലെ പുതുതരംഗം . മുന്നേ നടക്കുന്നവന്റെ പാന്റ് ഊരിപ്പോകുന്നതിനേക്കുറിച്ചുള്ള ഭയമൊ ആകാംക്ഷയോ ഒക്കെച്ചേർന്ന് പിമ്പേപോകുന്നവരുടെ യാത്ര ദുരിതപൂർണമാക്കുന്നുണ്ട് ഇജ്ജാതി വേഷക്കാർ. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കും അതിൽ പതിച്ചിരിക്കുന്ന കമ്പനിയുടെ പേരും സൌജന്യമായി പരസ്യപ്പെടുത്തുന്ന ഇത്തരം വേഷക്കാർക്ക് അതാതു കമ്പനിക്കാർ എല്ലാ ആഴ്ചയും ഓരോ ജട്ടി പുതുതായി നൽകിയിരുന്നെങ്കിൽ തുടർച്ചയായ ഉപയോഗം മൂലം പ്രസ്തുതവസ്തുക്കൾക്കു വന്നു ഭവിക്കുന്ന തകരാറുകൾ മൂലമുണ്ടായേക്കാവുന്ന നാണക്കേട് കമ്പനിക്കാരുടെ ചുമലിൽ വന്നു ചേരാതിരുന്നേനേം."- ജെയ്സണ്‍ ജോസ്

1 comment: