ടോംസ് എന്ന ടോം. ഈരാറ്റുപേട്ട - കൊണ്ടൂര്‍ സ്വദേശി. കൂടെ പഠിച്ചിരുന്ന കാലത്തുതന്നെ , വാക്കുകളിലും പ്രവൃത്തിയിലും ചിന്തയിലും വ്യത്യസ്തത പുലര്‍ത്തിയിരുന്ന സഹപാഠി. ധാരാളം പുസ്തകങ്ങള്‍ വായിച്ചിരുന്ന ടോം , ലൈബ്രറി സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി എന്നു കേട്ടപ്പോള്‍ അത്ഭുതമൊന്നും തോന്നിയില്ല. തന്റെ അഭിരുചിക്കൊത്ത കരിയര്‍ തീരഞ്ഞെടുക്കുവാന്‍ അവസരം ലഭിച്ച ഭാഗ്യശാലി എന്ന് ഞങ്ങള്‍ പറഞ്ഞു. അവിടെയും ടോം വ്യത്യസ്തനായി...
പഠനം തുടര്‍ന്ന് , ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കിയ അദ്ദേഹം , ഇതിനിടെ തയ്യാറാക്കിയ ഡോക്കുമെന്ററി ഫിലിം കേരളാ ടൂറിസം വകുപ്പിന്റെ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹമായി.
ഒരു ഇ-ലേണിംഗ് പ്രൊഫഷണല്‍ ആയി ജോലി ആരംഭിച്ച് നാളുകള്‍ക്കുള്ളില്‍ ടോം വീണ്ടും ഞങ്ങളെ ഞെട്ടിച്ചിരിക്കുന്നു - 'THE MOVIE' എന്ന ഷോര്‍ട്ട് ഫിലിമുമായി. വ്യത്യസ്തതമാര്‍ന്ന പ്രമേയവും പുതുമയുള്ള അവതരണവും.. അദ്ദേഹത്തിന്റെ അനുമതിയോടെ പൂഞ്ഞാര്‍ ബ്ലോഗില്‍ ഈ ഹ്രസ്വചിത്രം ഞങ്ങള്‍ നല്‍കുന്നു.
ഇതിനു പിന്നിലെ പ്രയത്നംകൂടി അറിഞ്ഞാലേ 'കഥ' പൂര്‍ത്തിയാകൂ.. രചനയും സംവിധാനവും ക്യാമറയും എഡിറ്റിംഗും , വളരെ കുറച്ചുമാത്രം ക്യാമറയ്ക്കു മുന്നിലെത്തുന്ന പ്രധാന താരവും ഇദ്ദേഹം തന്നെ. ഷൂട്ട് ചെയ്തതോ.. ഒരു സ്റ്റില്‍ ക്യാമറയിലെ മൂവി മോഡ് ഉപയോഗിച്ച്.
ഇതൊക്കെ കേട്ട് ഈ ഷോര്‍ട്ട് ഫിലിമിനെ വിലകുറച്ച് കാണേണ്ട.. ഈ ചങ്കൂറ്റത്തിന് അഭിനന്ദനമര്‍പ്പിക്കാനാണ് ഇത്രയും പറഞ്ഞത്. ചുവടെ നല്‍കിയിരിക്കുന്ന 'THE MOVIE' കണ്ടു നോക്കൂ.. ഞങ്ങള്‍ പറഞ്ഞതില്‍ അതിശയോക്തിയൊന്നുമില്ലെന്ന് നിങ്ങള്‍ സമ്മതിക്കും...

ടോംസ് എന്ന പേരില്‍ , അറിയപ്പെടുന്ന ഒരു ബ്ലോഗര്‍കൂടിയാണ് ടോം. അദ്ദേഹത്തിന്റ ബ്ലോഗ് സന്ദര്‍ശിക്കൂ.. www.vanitymoments.com
Posted by Tony Poonjar
Posted by Tony Poonjar
No comments:
Post a Comment