Friday, July 27, 2012

SSLC-യെ ചതിച്ച CBSE..!

             ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ പൂര്‍ത്തിയായി വരുമ്പോള്‍ , സംസ്ഥാന സിലബസ് പഠിച്ച കുട്ടികളില്‍ എഴുപതു ശതമാനത്തിനു മുകളില്‍ മാര്‍ക്കു വാങ്ങിയവര്‍ പോലും ഇഷ്ടപ്പെട്ട സ്കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കാതെ പുറത്തു നില്‍ക്കുന്നു എന്നത്  ഞെട്ടിപ്പിക്കുന്ന ഒരു സത്യമാണ്. പ്രവേശനം ലഭിച്ചവരില്‍തന്നെ , ആഗ്രഹിച്ച സ്കൂളില്‍ ആഡ്മിഷന്‍ കിട്ടിയവരും ചുരുക്കം.. എന്താണിവിടെ സംഭവിച്ചത് ? 
            CBSE-യില്‍ പഠിച്ച വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി സ്റ്റേറ്റ് ഹയര്‍ സെക്കന്‍ഡറിയിലേയ്ക്ക് പഠിക്കാനെത്തിയപ്പോള്‍ SSLC വിദ്യാര്‍ഥികള്‍ ക്രൂരമായി തഴയപ്പെട്ടു. മിക്ക വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കാന്‍ CBSE വിദ്യാര്‍ഥികള്‍ക്ക് എങ്ങിനെ കഴിഞ്ഞു എന്നറിയുമ്പോഴേ SSLC വിദ്യാര്‍ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളുടെ ആഴം മനസിലാകൂ..
            ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട രണ്ടു തുടര്‍ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഏതാനും ലക്കങ്ങള്‍ക്കു മുന്‍പ് വന്നിരുന്നു. അതില്‍ ലേഖകന്‍ സൂചിപ്പിച്ച കാര്യങ്ങള്‍ സത്യമായി മാറുന്നത് ഇന്ന് നമ്മള്‍ അനുഭവിച്ചറിയുന്നു. എല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടവയാണ് ഈ ലേഖനങ്ങള്‍. പതിനൊന്നു പേജുവരുന്ന ആദ്യ ലേഖനം മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നു . ഇതിന്റെ രണ്ടാം ഭാഗം ചുവടെ ചേര്‍ക്കുന്നു. 
            സമയക്കുറവുമൂലം ഇപ്പോള്‍ വായിക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഇത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. (jpg ഫയലായാണ് നല്‍കിയിരിക്കുന്നത്. സൂം ചെയ്ത് വലുതായി വായിക്കാം.)






2 comments:

  1. ടോണി സാർ,
    സർക്കാർ കണക്കിൽ 7600 സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണല്ലോ...

    ReplyDelete
    Replies
    1. അതില്‍ ഭൂരിപക്ഷവും സയന്‍സ് സീറ്റുകളാണ്..കൂടുതല്‍ അനുവദിച്ചതായി പറയപ്പെടുന്ന സീറ്റുകളും ഇതില്‍ ഉള്‍പ്പെടും. മാര്‍ക്ക് അല്‍പ്പം കുറഞ്ഞവര്‍ സയന്‍സ് സബ്ജക്റ്റ് ഒഴിവാക്കാറാണ് പതിവ്. കുട്ടികള്‍ സൗകര്യാര്‍ഥം അപേക്ഷനല്‍കിയ സ്കൂളുകളിലായിരിക്കണമെന്നില്ല ഈ ഒഴിവുകള്‍.. പിന്നെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ എല്ലാം തന്നെ പഠനനിലവാരം താഴ്ന്നതെന്ന് ആളുകള്‍ വിലയിരുത്തിക്കഴിഞ്ഞ സര്‍ക്കാര്‍ സ്കൂളുകളിലോ എയ്ഡഡ് സ്കൂളുകളിലോ ആണുതാനും.. അവിടെ പഠിക്കുന്നതിനേക്കാള്‍ നല്ലത് പ്രൈവറ്റായി ചെയ്യുന്നതാണെന്നു പറഞ്ഞവരെയും ഈ ദിവസങ്ങളില്‍ കണ്ടു...

      Delete