കോവില്‍മല എന്നതാണ് ശരിയായ നാമമെങ്കിലും കോഴിമല എന്ന പേരാണ് കേരളീയര്‍ക്ക് സുപരിചിതം. കട്ടപ്പനയ്ക്കടുത്തുള്ള ഈ കൊച്ചു ഗ്രാമത്തിലാണ് , ഭാരതത്തില്‍ ഇന്നും രാജഭരണം നിലനില്‍ക്കുന്ന രണ്ടു വിഭാഗങ്ങളില്‍ ഒന്നായ 'മന്നാന്‍ ' സമൂഹത്തിന്റെ ആസ്ഥാനം.
രാമന്‍ രാജ മന്നന്‍ |
നൂറ്റാണ്ടുകള്‍ക്കുമുന്‍പുണ്ടായ ചേര-ചോള യുദ്ധത്തെത്തുടര്‍ന്ന് തമിഴ്നാട്ടിലെ മധുരയില്‍നിന്ന് ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് കുടിയേറിപ്പാര്‍ത്തവരാണ് ഇവര്‍.
ഈ സംസ്ക്കാരത്തെ പരിചയപ്പെടുവാനും വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഇവിടെ എന്തുചെയ്യുവാന്‍ സാധിക്കും എന്നറിയുവാനുമാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകരായ ഞങ്ങള്‍ കോവില്‍ മലയിലെത്തിയത്.
ഇരുപത്തിയേഴ് വയസ് പ്രായമുള്ള , ബീകോം ബിരുദധാരിയായ രാമന്‍ രാജ മന്നനാണ് ഇപ്പോള്‍ കോവില്‍മല രാജാവായി വാഴുന്നത്. തന്റെ സമൂഹം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പട്ടയം ലഭിച്ച ഭൂമിയെല്ലാം പല കാരണങ്ങളാല്‍ ഇവര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. തോട്ടങ്ങളില്‍ കൂലിവേലയെടുത്താണ് ഈ സമൂഹം ഇന്ന് ജീവിക്കുന്നത്. ഗവണ്‍മെന്റു് ഇവരുടെ ക്ഷേമത്തിനായി വിവിധ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവ ഇതുവരെ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

കോഴിമലയിലെ മന്നാന്‍ സമൂഹത്തിന്റെ പ്രധാന കോവില്‍ |
പുറം ലോകവുമായുള്ള ബന്ധം ശക്തിപ്പെടുത്തി സമൂഹത്തിന്റെ ഉന്നമനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ , രാമന്‍ രാജ മന്നന്റെ പ്രത്യേക താത്പ്പര്യപ്രകാരം , മന്നാന്‍ സമൂഹത്തിനായി ഒരു വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. www.kovilmalaraja.com എന്ന ഈ വെബ്സൈറ്റ് ചലച്ചിത്രതാരം മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്തത്. കോവില്‍മലയില്‍നിന്ന് ഞങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മൂന്നര മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ചെറിയ ഡോക്യുമെന്ററിയായി ചുവടെ ചേര്‍ക്കുന്നു. മലയാളത്തിലുള്ള വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നന്നായിട്ടുണ്ട്..ഇത് പോലെ ഉള്ള വ്യത്യസ്തമായ വര്‍ക്കുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു..
ReplyDeleteCongratulations... Tony Sir... 4 ur wonderful works...
ReplyDeleteFr. Geo Tom C.Ss.R.
Gud work sir....... Congratzz......
ReplyDeleteCongratulations for your new venture. it is very inspiring.
ReplyDeletePRIYA.K.PANICKER
ReplyDeleteGood document.cogratulations
god work congratzzzzzzzzzzzzzzzzzzzz
ReplyDeleteDr.Thomas
ReplyDeletenice